ജിഎസ്ടി കൗണ്‍സില്‍ നികുതി നിരക്ക് പുതുക്കിയിരിക്കുന്ന ഉത്പന്നങ്ങള്‍ ഇവയാണ്; പൂര്‍ണമായ പട്ടിക കാണാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ ദിവസം ചേര്‍ന്ന ജിഎസ്ടി (ചരക്ക് സേവന നികുതി) കൗണ്‍സില്‍ യോഗത്തിന് ശേഷം സുപ്രധാന തീരുമാനങ്ങളാണ് കേന്ദ്ര ധന മന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയിട്ടുള്ളത്. അതില്‍ ഏറ്റവും പ്രധാനം കോവിഡ് 19 രോഗ ചികിത്സയ്ക്കായുള്ള മരുന്നുകള്‍ക്കുള്ള ജിഎസ്ടി കിഴിവ് 2021 ഡിസം ബര്‍ 31 വരെ തുടരും എന്നുള്ളതാണ്. എന്നാല്‍ അതേ സമയം പെട്രോള്‍, ഡീസല്‍ എന്നിവ ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടു വരുന്നതിനെ സംസ്ഥാനങ്ങള്‍ ഒന്നടങ്കം എതിര്‍ത്തതോടെ ഇതില്‍ തീരുമാനം കൈക്കൊള്ളുന്നത് മാറ്റി വയ്ക്കുകയായിരുന്നു.

 
ജിഎസ്ടി കൗണ്‍സില്‍ നികുതി നിരക്ക് പുതുക്കിയിരിക്കുന്ന ഉത്പന്നങ്ങള്‍ ഇവയാണ്; പൂര്‍ണമായ പട്ടിക കാണാം

ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നികുതി നിരക്കുകള്‍ മാറിയ ഉത്പ്പന്നങ്ങളും സേവനങ്ങളും എന്തൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം.

അടുത്ത ഒരു വര്‍ഷത്തേക്ക് കപ്പല്‍ വഴിയോ, വിമാനം വഴിയോ ഉള്ള കയറ്റുമതി ഉത്പ്പന്നങ്ങളുടെ ഗതാഗതം ജിഎസ്ടി ബാധ്യതയുള്ളവയായിരിക്കുകയില്ല. ജിഎസ്ടി പോര്‍ട്ടലിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം കയറ്റുമതി ചരക്ക് അയയ്ക്കുന്ന വ്യക്തികള്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് റീഫണ്ട് ചെയ്ത് ലഭിക്കുന്നതിലുള്ള പ്രയാസം പരിഗണിച്ചാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

Also Read : സ്ഥിര വരുമാനം വേണോ? ഈ പോസ്റ്റ് ഓഫീസ് സ്‌കീമിലൂടെ ലഭിക്കും മാസം 5,000 രൂപ - ഇവിടെ വായിക്കാം

റെയില്‍വേ പാര്‍ട്ടുകളുടേയും ലോക്കോമോട്ടീവുകളുടേയും ജിഎസ്ടി 12 ശതമാനത്തില്‍ നിന്നും 18 ശതമാനമാക്കി ഉയര്‍ത്തി.
ബയോ ഡീസലിനുള്ള ജിഎസ്ടി 15 ശതമാനത്തില്‍ നിന്നും 5 ശതമാനമാക്കി കുറച്ചു.
റെട്രോ ഫിറ്റ്‌മെന്റ് കിറ്റുകളുടെ ജിഎസ്ടി 5 ശതമാക്കി കുറച്ചു.
ഫാര്‍മ ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശിച്ച 7 മരുന്നുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്നും 5 ശതമാനമാക്കി കുറച്ചത് 2021 ഡിസംബര്‍ 31 വരെ നിലനിര്‍ത്തി. ഐറ്റോലിസുമാബ്, പോസകൊണാസോള്‍, ഇന്‍ഫ്‌ളിക്‌സിമാബ്, ബാമ്ലാനിവിമാബ് & എറ്റസെവിമാബ്, കാസിരിവിമാബ് & ഐംഡെവിമാബ്, 2 ഡൈയോക്‌സി ഡി ഗ്ലൂക്കോസ്, ഫാവിപിരാവിര്‍ തുടങ്ങിയ മരുന്നുകള്‍ക്ക് ജിഎസ്ടി യോഗം നികുതിയിളവ് പ്രഖ്യാപിച്ചതായാണ് ലഭ്യമാകുന്ന വിവരം.

കെട്രൂഡ പോലുള്ള ക്യാന്‍സര്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്നും 5 ശതമാനമാക്കി കുറച്ചു.
ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകളായ സൊമാറ്റോ, സ്വിഗ്വി തുടങ്ങിയവയ്ക്ക് മേല്‍ 5 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തും.

Also Read : ലക്ഷാധിപതിയായി മാറാന്‍ ഈ പോസ്റ്റ് ഓഫീസ് പദ്ധതികളില്‍ നിക്ഷേപിക്കാം! - ഇവിടെ വായിക്കാം

45ാ-മത് ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് വെള്ളിയാഴ്ച ലഖ്നൗവില്‍ നടന്നത്. കോവിഡ് 19 രോഗ വ്യാപനത്തിന് ശേഷം നേരിട്ടുള്ള ആദ്യത്തെ ജിഎസ്ടി കൗണ്‍സില്‍ യോഗമായിരുന്നു ഇത്. കോവിഡ് 19 മരുന്നുകളുടെ ഇളവ് ദീര്‍ഘിപ്പിക്കുന്നത് മുതല്‍ നികുതി പുനര്‍ഘടന വരെയുള്ള കാര്യങ്ങള്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായി.

അതേ സമയം പെട്രോളും ഡീസലും ചരക്ക് സേവന നികുതി (ജിഎസ്ടി) പരിധിയ്ക്ക് കീഴില്‍ കൊണ്ടു വരാനുള്ള നീക്കങ്ങളെ സംസ്ഥാനങ്ങള്‍ ഒന്നടങ്കം എതിര്‍ത്തു. വരുമാനത്തിന് തിരിച്ചടിയാകുമെന്നതിനാല്‍ എല്ലാ സംസ്ഥാനങ്ങളും പെട്രോള്‍, ഡീസല്‍ എന്നിവ ഡിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരുന്നതിനെ എതിര്‍ത്തുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി മാധ്യമങ്ങളോട് വ്യക്തമാക്കി.

Also Read : ദിവസം 233 രൂപ നിക്ഷേപത്തില്‍ ഈ എല്‍ഐസി പോളിസി തരും 17 ലക്ഷം രൂപ! - ഇവിടെ വായിക്കാം

 

ഇന്ധന വില സര്‍വ കാല റെക്കോര്‍ഡില്‍ കുതിച്ചുയരുന്ന നിലവിലെ സാഹചര്യത്തില്‍ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധ ഡീസല്‍, പെട്രോള്‍, മറ്റ് പെട്രോളിയം ഉത്പ്പന്നങ്ങള്‍ എന്നിവ പരോക്ഷ നികുതിയുടെ കീഴില്‍ ഉള്‍പ്പെടുത്തുമോ എന്നറിയുവാനായിരുന്നു. എന്നാല്‍ ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ഈ വിഷയം ചര്‍ച്ചയ്ക്ക് എടുത്തെങ്കിലും എല്ലാ സംസ്ഥാനങ്ങളും ഒന്നിച്ച് ഈ വിഷയത്തെ എതിര്‍ത്തു. തുടര്‍ന്ന് വിഷയം പിന്നീട് ചര്‍ച്ച ചെയ്യാനായി മാറ്റിവച്ചിരിക്കുകയായിരുന്നു.

Read more about: gst
English summary

here is the several important decisions after the GST Council meeting on Friday | ജിഎസ്ടി കൗണ്‍സില്‍ നികുതി നിരക്ക് പുതുക്കിയിരിക്കുന്ന ഉത്പന്നങ്ങള്‍ ഇവയാണ്; പൂര്‍ണമായ പട്ടിക കാണാം

here is the several important decisions after the GST Council meeting on Friday
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X