മാർച്ച് ഒന്ന് വരെ സൌജന്യ ഫാസ്റ്റ് ടാഗ്: ടോൾ പ്ലാസകളിൽ നിന്ന് കാർഡ് ലഭിക്കുന്നതെങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: രാജ്യത്ത് ഫാസ്റ്റ് ടാഗ് നിർബന്ധമാക്കിയതിന് പിന്നാലെ പുതിയ നീക്കവുമായി സർക്കാർ. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് രാജ്യത്തെ ടോൾ പ്ലാസകളിൽ നിന്ന് ടോൾ സൗജന്യമായി അടയ്ക്കാൻ സഹായിക്കുന്ന ആർ‌എഫ്‌ഐഡി ടാഗ് പുറത്തിറക്കാൻ നീക്കം നടത്തുന്നത്. മാർച്ച് 1 മുതൽ ഈ സേവനം ആരംഭിക്കുമെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

രാജ്യത്തെ സ്വാശ്രയമാക്കാൻ ഗവൺമെന്റുകൾ സ്വകാര്യമേഖലയെ പിന്തുണയ്ക്കണം; പ്രധാനമന്ത്രി നരേന്ദ്ര മോദി

60 ലക്ഷത്തോളം ഇടപാടുകളിലൂടെ ഫാസ്റ്റ് ടാഗിലൂടെ പ്രതിദിന ടോൾ പിരിവ് ബുധനാഴ്ച 95 കോടി രൂപയിലെത്തിയെന്ന് എൻഎച്ച്എഐ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഫാസ്റ്റ് ടാഗുകളില്ലാത്ത ഉപയോക്താക്കൾ ടോൾ തുകയുടെ ഇരട്ടി പണം പിഴയായി നൽകേണ്ടിവരുമെന്നും എൻ‌എച്ച്‌ഐ‌ഐ കൂട്ടിച്ചേർത്തു. അതേസമയം ടോൾ പ്ലാസയിൽ എന്തെങ്കിലും സാങ്കേതിക തകരാറുകളുണ്ടെങ്കിൽ ഫാസ്റ്റ് ടാഗുകളിൽ ബാലൻസ് ഉള്ളിടത്തോളം കാലം ഉപയോക്താക്കൾക്ക് പണം അധികമായി നൽകാതെ ടോൾ പ്ലാസ കടക്കാൻ അനുവദിക്കുമെന്ന് എൻഎച്ച്എഐ അധികൃതർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

  മാർച്ച് ഒന്ന് വരെ സൌജന്യ ഫാസ്റ്റ് ടാഗ്: ടോൾ പ്ലാസകളിൽ നിന്ന് കാർഡ് ലഭിക്കുന്നതെങ്ങനെ

 

എൻ‌എച്ച്‌എ‌ഐ ഇലക്ട്രോണിക് ടോൾ പേയ്‌മെന്റ് നിർബന്ധമാക്കി രണ്ട് ദിവസത്തിനുള്ളിൽ, ഫാസ്റ്റ് ടാഗ് ഉപയോഗം 10ൽ 9 ഉപയോക്താക്കളിലുമെത്തിയിട്ടുണ്ട്. ഉപയോക്താക്കൾക്കിടയിൽ ഫാസ്റ്റ് ടാഗിന് പ്രചുര പ്രചാരം നൽകുന്നതിന് മാർച്ച് 1 വരെ രാജ്യത്തുടനീളമുള്ള ദേശീയ, സംസ്ഥാന ഹൈവേകളിലെ 770 ടോൾ പ്ലാസകളിൽ നിന്ന് സൌജന്യമായി ഫാസ്റ്റ് ടാഗ് ലഭ്യമാക്കുമെന്നും എൻ‌എ‌എ‌എ‌ഐ വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 2.5 ലക്ഷത്തിലധികം ടാഗുകൾ വിറ്റഴിച്ചതായി എച്ച്‌എ‌ഐ അറിയിച്ചു. ഫാസ്റ്റ് ടാഗ് ബാലൻസ് പരിശോധിക്കാൻ ഉപയോക്താക്കൾക്ക് മൈ ഫാസ്റ്റ് ടാഗ് ആപ്പ് വഴി ബാലൻസ് നില പരിശോധിക്കാനും കഴിയും. ആപ്ലിക്കേഷൻ ഇപ്പോൾ കളർ കോഡുകളിൽ ഫാസ്റ്റാഗ് വാലറ്റ് ബാലൻസും കാണാം. മതിയായ ബാലൻസ് ഉപയോഗിച്ച്, കളർ കോഡ് പച്ചയും കുറഞ്ഞ ബാലൻസിന് ഓറഞ്ചും നെഗറ്റീവ് ബാലൻസിന് ചുവപ്പും കാണിക്കും. ഉപയോക്താക്കൾക്ക് ഇപ്പോൾ ആപ്ലിക്കേഷൻ വഴിയോ ടോൾ പ്ലാസ പോയിന്റിലെ റീചാർജ് കേന്ദ്രത്തിൽ നിന്നോ റീച്ചാർജ് ചെയ്യാം.

Read more about: india ഇന്ത്യ
English summary

Here's How to Get FASTag For Free at Toll Plazas Till March 1

Here's How to Get FASTag For Free at Toll Plazas Till March 1
Story first published: Saturday, February 20, 2021, 21:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X