ചൈനീസ് ഉൽ‌പ്പന്ന ബഹിഷ്കരണം: ഹീറോ സൈക്കിൾസ് ചൈനയുമായുള്ള 900 കോടി രൂപയുടെ കരാർ റദ്ദാക്കി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൈനീസ് ഉൽ‌പന്നങ്ങൾ ബഹിഷ്കരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ പ്രമുഖ സൈക്കിൾ നിർമാതാക്കളായ ഹീറോ സൈക്കിൾസ് ചൈനയുമായുള്ള 900 കോടി രൂപയുടെ കരാർ റദ്ദാക്കിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. കമ്പനി ചൈനയുമായി 900 കോടി രൂപയുടെ ബിസിനസ്സ് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ആ പദ്ധതികൾ റദ്ദാക്കിയതായി കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പങ്കജ് മുഞ്ജൽ പറഞ്ഞതായാണ് റിപ്പോർട്ട്.

 

ചൈനീസ് ഉൽ‌പ്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്ത 3 മാസത്തിനുള്ളിലാണ് ചൈനയുമായി 900 കോടി രൂപയുടെ ബിസിനസ്സ് നടത്തേണ്ടിയിരുന്നത്. എന്നാൽ ആ പദ്ധതികളെല്ലാം റദ്ദാക്കിയതായും ചൈനീസ് ഉൽ‌പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയാണിതെന്നും മുഞ്ജൽ പറഞ്ഞു. ചൈനയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതോടെ കമ്പനി ഇപ്പോൾ ബദൽ വിപണികൾ തേടി കൊണ്ടിരിക്കുകയാണ്.

ദേശീയപാത പദ്ധതികളിൽ നിന്ന് ചൈനീസ് കമ്പനികളെ ഒഴിവാക്കും; നിതിൻ ഗഡ്‌കരി

ചൈനീസ് ഉൽ‌പ്പന്ന ബഹിഷ്കരണം: ഹീറോ സൈക്കിൾസ് ചൈനയുമായുള്ള 900 കോടി രൂപയുടെ കരാർ റദ്ദാക്കി

ജർമ്മനിയാണ് പട്ടികയിൽ ഒന്നാമത്. കോണ്ടിനെന്റൽ മാർക്കറ്റിനെ പരിപാലിക്കുന്നതിനായി യൂറോപ്യൻ രാജ്യത്ത് ഒരു പ്ലാന്റ് സ്ഥാപിക്കാനും ഹീറോ സൈക്കിൾസ് ഒരുങ്ങുന്നുണ്ട്. ലുധിയാനയിലെ ധനൻസു ഗ്രാമത്തിൽ സൈക്കിൾ വാലി പൂർത്തിയാക്കിയാൽ രാജ്യത്തിന് ചൈനയുമായി എളുപ്പത്തിൽ മത്സരിക്കാനാകുമെന്ന് വ്യക്തമാക്കി ഇന്ത്യൻ നിർമാണ വിപണിയിൽ കമ്പനി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഹീറോ സൈക്കിൾസ് പ്ലാന്റിനുപുറമെ, സൈക്കിൾ വാലിയിൽ അനുബന്ധ, വെണ്ടർ യൂണിറ്റുകളും ഉൾപ്പെടും.

വര്‍ഷങ്ങളായി ചൈനയെ ആഗോള ഉല്‍പാദന കേന്ദ്രം എന്നാണ് ലോകം വിളിക്കുന്നത്. എന്നാല്‍, കയറ്റുമതിയിലെ അവരുടെ പ്രധാന്യം ഇപ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിദേശ കമ്പനികളെല്ലാം ചൈനയില്‍ നിന്ന് പിന്മാറാൻ ആഗ്രഹിക്കുന്നു. യുഎസ്-ചൈന വ്യാപാര യുദ്ധമായിരുന്നു ആദ്യത്തെ പ്രശ്‌നം. ഇതോടെ, ചൈനയെ വളരെയധികം ആശ്രയിക്കുന്നത് തെറ്റാണെന്ന് ചില കമ്പനികളെങ്കിലും മനസിലാക്കിയിരുന്നു.

ടിക്ക് ടോക് ഇനി ഇല്ല; 59 ചൈനീസ് ആപ്ലിക്കേഷനുകൾ സർക്കാർ നിരോധിച്ചു, നേട്ടം ആർക്ക്?

Read more about: china hero ചൈന ഹീറോ
English summary

Hero Cycles cancels Rs 900 crore contract with China | ചൈനീസ് ഉൽ‌പ്പന്ന ബഹിഷ്കരണം: ഹീറോ സൈക്കിൾസ് ചൈനയുമായുള്ള 900 കോടി രൂപയുടെ കരാർ റദ്ദാക്കി

India's leading bicycle maker Hero Cycles has canceled a Rs 900-crore deal with China in an attempt to boycott Chinese products, Indian Express reported.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X