ഉയർന്ന ശമ്പളക്കാർക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന് (ഇപിഎഫ്) ഉടൻ നികുതി ചുമത്തും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉയർന്ന ശമ്പളക്കാർക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), നാഷണൽ പെൻഷൻ സിസ്റ്റം (എൻ‌പി‌എസ്), സൂപ്പർആന്യൂവേഷൻ ഫണ്ട് എന്നിവയ്ക്ക് ആദായനികുതി നൽകേണ്ടി വരും വരും. 2021 ഏപ്രിൽ 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. എൻ‌പി‌എസ്, സൂപ്പർ‌ആന്യൂവേഷൻ ഫണ്ട്, അംഗീകൃത പ്രൊവിഡൻറ് ഫണ്ട് എന്നിവയ്ക്കുള്ള തൊഴിലുടമയുടെ സംഭാവനയുമായി ബന്ധപ്പെട്ട് ഉയർന്ന പരിധി 7.5 ലക്ഷം രൂപയാണ്. മുൻ വർഷത്തിൽ നേടിയ പലിശയും ലാഭവിഹിതവും പോലും നികുതി വിധേയമാക്കുമെന്ന് ബജറ്റ് നിർദ്ദേശിച്ചിട്ടുണ്ട്.

ഉദാഹരണം
 

ഉദാഹരണം

പുതിയ ഭേദഗതി 2021 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും, ഇത് 2021-22 മൂല്യനിർണ്ണയ വർഷം മുതൽ ബാധകമാകും. ഉദാഹരണത്തിന്, ഒരു വ്യക്തിയുടെ അടിസ്ഥാന ശമ്പളം 30 ലക്ഷം രൂപയാണെങ്കിൽ പിഎഫിലെ തൊഴിലുടമകളുടെ സംഭാവന: 3.60 ലക്ഷം, എൻപിഎസ്: 3 ലക്ഷം, സൂപ്പർ ആന്യൂേഷൻ - 1.5 ലക്ഷം എന്നിങ്ങനെയാകുമ്പോൾ ആകെ നിക്ഷേപം 8.10 ലക്ഷം രൂപയാകും. ഈ തുകയ്ക്ക് നൽകേണ്ട നികുതി 60,000 രൂപയായിരിക്കും.

ഇപിഎഫ് നിയമങ്ങളിൽ മാറ്റം വരുത്തിയതായുള്ള മാധ്യമ റിപ്പോർട്ടുകൾ നിഷേധിച്ച് തൊഴിൽ മന്ത്രാലയം

ബജറ്റ് പ്രഖ്യാപനം

ബജറ്റ് പ്രഖ്യാപനം

പി‌എഫിലേക്കും എൻ‌പി‌എസിലേക്കും തൊഴിലുടമയുടെ സംഭാവനകളെ ഒരു നിശ്ചിത പരിധിയില്ലാതെ തന്നെ നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. തൊഴിലുടമ നൽകിയ സംഭാവന തുകയിൽ കിഴിവ് നൽകുന്നതിനായി നിലവിൽ സംയോജിത ഉയർന്ന പരിധിയൊന്നുമില്ലെന്നും. ഉയർന്ന ശമ്പള വരുമാനം നേടുന്ന ജീവനക്കാർക്ക് ഇത് അനാവശ്യ ആനുകൂല്യങ്ങൾ നൽകുന്നുവെന്നും ബജറ്റ് രേഖകളിൽ പറയുന്നു.

നിങ്ങൾക്ക് ഒന്നിലധികം യുഎഎൻ, ഇപിഎഫ് അക്കൗണ്ടുകൾ ഉണ്ടോ? അവ എങ്ങനെ ഒരുമിച്ചാക്കാം?

നികുതി ഇളവ്

നികുതി ഇളവ്

കുറഞ്ഞ ശമ്പള വരുമാനമുള്ള ഒരു ജീവനക്കാരന് ഈ മൂന്ന് ഫണ്ടുകളിലേക്കും തന്റെ ശമ്പളത്തിന്റെ വലിയൊരു ഭാഗം തൊഴിലുടമയിൽ നിന്ന് അനുവദിക്കാൻ കഴിയില്ല. എന്നാൽ ഉയർന്ന ശമ്പള വരുമാനമുള്ള ജീവനക്കാർക്ക് അവരുടെ ശമ്പളത്തിന്റെ വലിയൊരു ഭാഗം നൽകുന്ന രീതിയിൽ അവരുടെ ശമ്പള പാക്കേജ് രൂപകൽപ്പന ചെയ്യാൻ കഴിയും. ഈ മൂന്ന് ഫണ്ടുകളും എക്സംപ്റ്റ്-എക്സംപ്റ്റ്-എക്സംപ്റ്റ് (ഇഇഇ) വിഭാഗത്തിൽ പെടുന്നതിനാൽ ശമ്പളത്തിന്റെ ഈ ഭാഗlത്തിന് ഒരു സമയത്തും നികുതി ഈടാക്കിയിരുന്നില്ല. അതിനാൽ, സംയോജിത ഉയർന്ന പരിധി ഇല്ലാത്തത് അനീതിയാണെന്നും ബജറ്റിൽ പറയുന്നു.

ഇപിഎഫ് അക്കൗണ്ടിന് കെവൈസി ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാം ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

English summary

ഉയർന്ന ശമ്പളക്കാർക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന് (ഇപിഎഫ്) ഉടൻ നികുതി ചുമത്തും

Higher salaries would have to pay income tax to the Employees Provident Fund (EPF), National Pension System (NPS) and Superannuation Fund. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X