എന്താണ് സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍? ബിറ്റ്‌കോയിനും ഈഥറും എങ്ങനെ വ്യത്യാസപ്പെടും?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍. നവംബര്‍ 29 -ന് ആരംഭിക്കുന്ന ശീതകാല സമ്മേളനത്തില്‍ ക്രിപ്‌റ്റോകറന്‍സി ബില്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഇന്ത്യയില്‍ സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ പൂര്‍ണമായും വിലക്കുന്നതാണ് ബില്‍.

 

ഇതേസമയം, അടിസ്ഥാന സാങ്കേതികവിദ്യയും ഉപയോഗവും മുന്‍നിര്‍ത്തി തിരഞ്ഞെടുത്ത ക്രിപ്‌റ്റോകറന്‍സികള്‍ക്ക് സര്‍ക്കാര്‍ നിയമസാധുത നല്‍കുമെന്നും സൂചനയുണ്ട്. നിലവില്‍ സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ക്ക് കൃത്യമായ നിര്‍വചനം സര്‍ക്കാര്‍ നല്‍കിയിട്ടില്ല.

സ്വകാര്യ ക്രിപ്റ്റോകറൻസികൾ

പ്രചാരമേറിയ ബിറ്റ്‌കോയിന്‍, എഥീറിയം പോലുള്ള നിരവധി ഡിജിറ്റല്‍ ടോക്കണുകള്‍ പൊതുവായ ബ്ലോക്ക്‌ചെയിന്‍ നെറ്റ്‌വര്‍ക്കിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ കോയിനുകള്‍ ഒരുപരിധിവരെ ഉപയോക്താക്കളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുമ്പോഴും ഇടപാടുകളുടെ വിവരങ്ങള്‍ നെറ്റ്‌വര്‍ക്കില്‍ നിന്നും വീണ്ടെടുക്കാന്‍ കഴിയും.

എന്നാല്‍ മൊണേറോ, ഡാഷ്, സീകാഷ് പോലുള്ള ഡിജിറ്റല്‍ ടോക്കണുകള്‍ ഒന്നിലധികം നെറ്റ്‌വര്‍ക്കുകളിലൂടെ റൂട്ട് ചെയ്യപ്പെടുന്നതിനാല്‍ ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം കല്‍പ്പിച്ച് ഇടപാടുകളുടെ ചരിത്രം സൂക്ഷിച്ചുവെയ്ക്കാറില്ല. ഒരുപക്ഷെ ഇത്തരം കോയിനുകളായിരിക്കാം സ്വകാര്യ ക്രിപ്‌റ്റോകറന്‍സികളുടെ ഗണത്തില്‍പ്പെടുക.

വസീർഎക്സ് സ്ഥാപകൻ പറയുന്നു

'സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ എന്നതുകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്തെന്നു വ്യക്തമല്ല. ബിറ്റ്‌കോയിന്‍, ഈഥര്‍ പോലുള്ള പ്രമുഖ ഡിജിറ്റല്‍ ടോക്കണുകള്‍ പൊതു ബ്ലോക്ക്‌ചെയിനുകളാണ് ആധാരമാക്കുന്നത്. അതത് ആവശ്യങ്ങള്‍ക്കാണ് ഈ കോയിനുകള്‍ ഉപയോഗത്തിലുള്ളതും. സ്മാര്‍ട്ട് കോണ്‍ട്രാക്ടുകള്‍ പൂര്‍ത്തീകരിക്കാനും ലെഡ്ജറുകള്‍ എഴുതാനും ഇവ ആവശ്യമാണ്. ബിറ്റ്‌കോയിന്‍, എഥീറിയം ബ്ലോക്ക്‌ചെയിനുകളില്‍ ഇന്ത്യന്‍ രൂപയോ അമേരിക്കന്‍ ഡോളറോ നല്‍കി ഇടപാടുകള്‍ നടത്താനാവില്ല', ഇന്ത്യന്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ വസീര്‍എക്‌സ് സ്ഥാപകന്‍ നിശ്ചല്‍ ഷെട്ടി പറയുന്നു.

ക്രിപ്‌റ്റോ നിരോധനം വന്നാല്‍

ക്രിപ്‌റ്റോ നിരോധനം വന്നാല്‍

ക്രിപ്‌റ്റോകറന്‍സികള്‍ സര്‍ക്കാര്‍ നിരോധിക്കുകയാണെങ്കില്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളും ബാങ്കുകളും തമ്മിലെ ഇടപാടുകള്‍ പൂര്‍ണമായും നിലയ്ക്കും. അതായത് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളിലെ അക്കൗണ്ടുകളിലേക്ക് ഇന്ത്യന്‍ രൂപ കൈമാറാന്‍ കഴിയില്ല. സമാനമായി ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളിലെ അക്കൗണ്ടുകളില്‍ നിന്നും ബാങ്ക് അക്കൗണ്ടുകളിലേക്കും പണമെത്തില്ല. നിലവില്‍ ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ക്ക് ഇന്ത്യയില്‍ നിയന്ത്രണമില്ല.

വെല്ലുവിളി

സമീപകാലത്ത് ക്രിപ്‌റ്റോകറന്‍സി പരസ്യങ്ങള്‍ വന്‍തോതിലാണ് ജനങ്ങളിലേക്കെത്തുന്നത്. എളുപ്പത്തില്‍ ഉയര്‍ന്ന നേട്ടം വാഗ്ദാനം ചെയ്യുന്ന ക്രിപ്‌റ്റോകറന്‍സി പരസ്യങ്ങളില്‍ പ്രമുഖ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുകയുണ്ടായി. ക്രിപ്‌റ്റോകറന്‍സികള്‍ക്ക് എതിരായ നിലപാടാണ് റിസര്‍വ് ബാങ്കിന്. രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്കും മാക്രോഇകണോമിക് സ്ഥിരതയ്ക്കും ക്രിപ്‌റ്റോകറന്‍സികള്‍ ഗൗരവമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്ന് റിസര്‍വ് ബാങ്ക് പറയുന്നു.

എന്താണ് ബിറ്റ്‌കോയിന്‍?

എന്താണ് ബിറ്റ്‌കോയിന്‍?

2008 -ലാണ് ബിറ്റ്‌കോയിന്‍ രൂപംകൊള്ളുന്നത്. ഒരു പതിറ്റാണ്ടിനിപ്പുറം ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ ടോക്കണായി ബിറ്റ്‌കോയിന്‍ വളര്‍ന്നുകഴിഞ്ഞു. ഇന്ത്യയടക്കം ആഗോളതലത്തില്‍ നിരവധി ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളില്‍ ബിറ്റ്‌കോയിന്‍ വ്യാപാരം നടത്തുന്നുണ്ട്. കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച നിക്ഷേമായാണ് ബിറ്റ്‌കോയിന്‍ ഇപ്പോള്‍ അറിയപ്പെടുന്നത്. പിറവിയെടുത്ത കാലത്ത് 10 സെന്റ് മാത്രമുണ്ടായിരുന്ന ബിറ്റ്‌കോയിന്റെ ഇപ്പോഴത്തെ വിലനിലവാരം 55,000 ഡോളറിന് മുകളിലാണ്. ഈ അവസരത്തില്‍ ലോകത്തെ ഏറ്റവും പ്രചാരമേറിയ ക്രിപ്‌റ്റോകറന്‍സികളുടെ വില ചുവടെ കാണാം (ബുധന്‍, രാത്രി 8:10 സമയം).

പട്ടിക
 • ബിറ്റ്‌കോയിന്‍ - 56,060.04 ഡോളര്‍ (1.70 ശതമാനം തകര്‍ച്ച)
 • ഈഥര്‍ - 4,201.55 ഡോളര്‍ (0.21 ശതമാനം തകര്‍ച്ച)
 • ബൈനാന്‍സ് കോയിന്‍ - 581.10 ഡോളര്‍ (2.14 ശതമാനം തകര്‍ച്ച)
 • ടെതര്‍ യുഎസ് - 1.00 ഡോളര്‍ (0.03 ശതമാനം ഉയര്‍ച്ച)
 • സോളാന - 208.55 ഡോളര്‍ (3.32 ശതമാനം തകര്‍ച്ച)
 • കാര്‍ഡാനോ - 1.60 ഡോളര്‍ (3.26 ശതമാനം തകര്‍ച്ച)
 • പോള്‍ക്കഡോട്ട് - 38.56 ഡോളര്‍ (3.67 ശതമാനം തകര്‍ച്ച)
 • യുഎസ്ഡി കോയിന്‍ - 0.99 ഡോളര്‍ (0.01 ശതമാനം തകര്‍ച്ച)
വിലനിലവാരം
 • ഡോജ്‌കോയിന്‍ - 0.21 ഡോളര്‍ (7.93 ശതമാനം തകര്‍ച്ച)
 • അവലാഞ്ചെ - 114.18 ഡോളര്‍ (10.44 ശതമാനം തകര്‍ച്ച)
 • ഷിബ ഇനു - 0.00003803 ഡോളര്‍ (10.51 ശതമാനം തകര്‍ച്ച)
 • ടെറ ലൂണ - 38.84 ഡോളര്‍ (7.66 ശതമാനം തകര്‍ച്ച)
 • ലൈറ്റ്‌കോയിന്‍ - 207.20 ഡോളര്‍ (2.03 ശതമാനം തകര്‍ച്ച)
 • റാപ്പ്ഡ് ബിറ്റ്‌കോയിന്‍ - 56,040.37 ഡോളര്‍ (0.02 ശതമാനം തകര്‍ച്ച)
 • യുണിസ്വാപ്പ് - 21.00 ഡോളര്‍ (2.96 ശതമാനം തകര്‍ച്ച)
 • ബിയുഎസ്ഡി - 0.99 ഡോളര്‍ (0.01 ശതമാനം തകര്‍ച്ച)
 • ചെയിന്‍ലിങ്ക് - 25.82 ഡോളര്‍ (3.55 ശതമാനം തകര്‍ച്ച)
 • പോളിഗണ്‍ മാറ്റിക് - 1.68 ഡോളര്‍ (4.09 ശതമാനം ഉയര്‍ച്ച)
 • ബിറ്റ്‌കോയിന്‍ ക്യാഷ് - 580.70 ഡോളര്‍ (3.49 ശതമാനം ഉയര്‍ച്ച)
 • ഗാല കോയിന്‍ - 0.43482 ഡോളര്‍ (14.30 ശതമാനം ഉയര്‍ച്ച)

Read more about: cryptocurrency
English summary

How Bitcoin and Ether Differ From Private Cryptocurrencies? Crypto Exchange WazirX Founder Explains

How Bitcoin and Ether Differ From Private Cryptocurrencies? Crypto Exchange WazirX Founder Explains. Read in Malayalam.
Story first published: Wednesday, November 24, 2021, 20:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X