25,000 രൂപ ശമ്പളമുള്ളവർക്ക് വിരമിക്കുന്നതിന് മുമ്പ് എങ്ങനെ ഒരു കോടി രൂപ സമ്പാദിക്കാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിരമിക്കലിനായി പണം സമ്പാദിക്കാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗമാണ് എം‌പ്ലോയീസ് പ്രൊവിഡൻറ് ഫണ്ട്. ഇന്നത്തെ സ്ഥിതി അനുസരിച്ച് ഒരാൾക്ക് ഒരു കോടി രൂപയിൽ താഴെയുള്ള റിട്ടയർമെന്റ് സമ്പാദ്യം പോരാ. കാരണം മിക്ക ആളുകളും നൂതന മെഡിക്കൽ സൗകര്യങ്ങൾ കാരണം ഇപ്പോൾ കൂടുതൽ കാലം ജീവിക്കും. ഇതിനർത്ഥം സമ്പാദ്യത്തിലും നിക്ഷേപ വരുമാനത്തിലും കൂടുതൽ കരുതൽ ഉണ്ടായിരിക്കണം എന്നാണ്. വിരമിക്കലിനായി ഒരു കോടി രൂപയുടെ സമ്പാദ്യം എന്നത് മിക്ക ജീവനക്കാർക്കും സാധ്യമാണ്. എന്നാൽ കുറഞ്ഞ വരുമാനമുള്ളവർക്ക്, ഇതിന് കുറച്ചുകൂടി സജീവമായ സമീപനം ആവശ്യമാണ്.

 

25000 രൂപ ബേസിക് സാലറി

25000 രൂപ ബേസിക് സാലറി

50,000 രൂപയ്ക്ക് മുകളിൽ അടിസ്ഥാന ശമ്പളമുള്ള ഒരാൾക്ക്, ഇപിഎഫിനൊപ്പം ഒരു കോടി രൂപയുടെ റിട്ടയർമെന്റ് കോർപ്പസ് സൃഷ്ടിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. അടിസ്ഥാന ശമ്പളം വെറും 25,000 രൂപയുള്ള ഒരാൾക്ക്, ഇപിഎഫിനെ പൂർണമായും ആശ്രയിച്ചാൽ മതിയാകില്ല, കാരണം ഇപിഎഫ് നിക്ഷേപം പരിമിതമായിരിക്കും. കൂടാതെ പിഎഫിന്റെ പലിശ നിരക്കും കുറവാണ്.

മക്കളെ സാമ്പത്തികമായി സ്വതന്ത്രരക്കാൻ മാതാപിതാക്കൾ ചെയ്യേണ്ടത് എന്ത്?

ഇപിഎഫ്

ഇപിഎഫ്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന് കീഴിൽ, ശമ്പളം ലഭിക്കുന്ന ഒരു ജീവനക്കാരന്, അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം ഇപിഎഫ് അക്കൌ ണ്ടിലേക്ക് പോകുന്നു. തൊഴിലുടമയുടെ മുഴുവൻ സംഭാവനയും പി‌എഫിലേക്ക് പോകുന്നില്ല. നിയമമനുസരിച്ച്, തൊഴിലുടമയുടെ ശമ്പളത്തിന്റെ 8.33 ശതമാനം, പരമാവധി 15,000 രൂപയ്ക്ക് വിധേയമായി, ഇപി‌എസിലേക്ക് പോകുന്നു, ബാക്കി തുക പി‌എഫിലേക്ക് പോകുന്നു. ഇതിനർത്ഥം, അടിസ്ഥാന ശമ്പളം 15,000 രൂപയിൽ കൂടുതലുള്ളവർക്ക്, ഓരോ മാസവും 1,250 രൂപ നിശ്ചിത തുക ഇപിഎസിലേക്ക് പോകുന്നു.

ഉദാഹരണം

ഉദാഹരണം

ഒരു ജീവനക്കാരന്റെ ടേക്ക്-ഹോം ശമ്പളം 60,000 രൂപയും അടിസ്ഥാന ശമ്പളം 40 ശതമാനവുമാണെന്ന് കരുതുകയാണെങ്കിൽ, അടിസ്ഥാന ശമ്പളം ഏകദേശം 25,000 രൂപ ആയിരിക്കും. ഇപി‌എസ്, പി‌എഫ് സംഭാവന എങ്ങനെയായിരിക്കുമെന്ന് നോക്കാം.

  • അടിസ്ഥാന ശമ്പളം: 25,000 രൂപ
  • പി‌എഫിലേക്കുള്ള ജീവനക്കാരുടെ സംഭാവന: 3,000 രൂപ (അടിസ്ഥാനത്തിന്റെ 12%)
  • ഇപി‌എസിലേക്ക് തൊഴിലുടമയുടെ സംഭാവന: 1,250 രൂപ (15,000 രൂപയുടെ 8.33%)
  • പി‌എഫിലേക്ക് തൊഴിലുടമയുടെ സംഭാവന: 1,750 രൂപ (3,000 രൂപ മൈനസ് 1,250 രൂപ)
  • പി‌എഫിലേക്ക് ആകെ പ്രതിമാസ സംഭാവന: 4,750 രൂപ (3,000 രൂപയും 1,750 രൂപയും)
50 ലക്ഷം രൂപ

50 ലക്ഷം രൂപ

ഇപിഎഫ് ബാലൻസിനുള്ള 8.5 ശതമാനം പലിശനിരക്കിൽ, ജീവനക്കാരന് വിരമിക്കാൻ ഇനിയും 25 വർഷമുണ്ടെങ്കിൽ മൊത്തം പിഎഫ് ബാലൻസ് വിരമിക്കുമ്പോൾ ഏകദേശം 50 ലക്ഷം രൂപയായിരിക്കും. പി‌എഫിന്റെ പലിശ നിരക്ക് പി‌എഫ് സംഭാവനകളുടെ പ്രതിമാസ റണ്ണിംഗ് ബാലൻസിലാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തിൽ, വരുമാനം പ്രതിവർഷ അടിസ്ഥാനത്തിൽ പരിഗണിക്കപ്പെടുന്നു.

നിങ്ങളുടെ ചെലവിനെ അടിസ്ഥാനമാക്കി ഒരു അടിയന്തിര ആവശ്യ ഫണ്ട് എങ്ങനെ ഉണ്ടാക്കാം

സിപ് നിക്ഷേപം

സിപ് നിക്ഷേപം

ഇപിഎഫിൽ നിന്ന് മാത്രമുള്ള സമ്പാദ്യം 50 ലക്ഷം രൂപയിൽ താഴെയാണെന്ന് നിങ്ങൾക്ക് വ്യക്തമായല്ലോ. അതിനാൽ, ഒരു കോടി രൂപ റിട്ടയർമെന്റ് കോർപ്പസ് ലക്ഷ്യത്തിലെത്താൻ, അടുത്ത 25 വർഷത്തിനുള്ളിൽ ബാക്കി 50 ലക്ഷം രൂപ സമാഹരിക്കുന്നതിന് ജീവനക്കാരൻ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ എസ്‌ഐപി ആരംഭിക്കണം.

കാശിന് ചെലവ് കൂടുതലാണോ? കാശ് ലാഭിക്കാനുള്ള ഫലപ്രദമായ വഴികളിതാ..

English summary

25,000 രൂപ ശമ്പളമുള്ളവർക്ക് വിരമിക്കുന്നതിന് മുമ്പ് എങ്ങനെ ഒരു കോടി രൂപ സമ്പാദിക്കാം?

The Employees Provident Fund is one of the safest ways to raise money for retirement. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X