ഈ മാസം നിങ്ങൾ ഗ്യാസ് സിലിണ്ടറിന് എത്ര രൂപ നൽകണം? ഏറ്റവും പുതിയ നിരക്കുകൾ പരിശോധിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എൽപിജി സിലിണ്ടറുകളുടെ വിലയിൽ ഇന്ന് മാറ്റമില്ല. എൽ‌പി‌ജി സിലിണ്ടർ വില എല്ലാ മാസവും ആദ്യ ദിവസമാണ് അവലോകനം ചെയ്യുന്നത്. അന്താരാഷ്ട്ര ഇന്ധന നിരക്കും യുഎസ് ഡോളർ രൂപ വിനിമയ നിരക്കും അനുസരിച്ചാണ് സാധാരണ വില ഉയരുകയോ താഴുകയോ ചെയ്യുന്നത്. ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന സബ്സിഡിയില്ലാത്ത എൽപിജി സിലിണ്ടറിന്റെ വില 594 രൂപയാണ് (14.2 കിലോഗ്രാം). ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കണക്കുകളാണിത്. 603.50 രൂപയാണ് കേരളത്തിലെ എൽപിജി വില.

 

മെട്രോ നഗരങ്ങളിലെ വില

മെട്രോ നഗരങ്ങളിലെ വില

ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഇന്ത്യയിലെ നാല് മെട്രോ നഗരങ്ങളിലെ ഇൻഡെയ്ൻ സബ്സിഡിയില്ലാത്ത എൽപിജി സിലിണ്ടറുകളുടെ നിലവിലെ വിലകൾ ചുവടെ ചേർക്കുന്നു

  • ഡൽഹി - 594 രൂപ
  • കൊൽക്കത്ത - 620.50 രൂപ
  • മുംബൈ - 594 രൂപ
  • ചെന്നൈ - 610 രൂപ
സബ്‌സിഡി സിലിണ്ടറുകൾ

സബ്‌സിഡി സിലിണ്ടറുകൾ

സബ്സിഡിയില്ലാത്ത എൽ‌പി‌ജിയ്ക്ക് ഏറ്റവും വില കൂടുതൽ കൊൽക്കത്തയിലാണ്. ഓരോ നിറയ്ക്കലിനും ഉപഭോക്താവ് 620.50 രൂപ നൽകണം. ചെന്നൈയിൽ സിലിണ്ടറിന് 610 രൂപ നൽകണം. ഡൽഹിയിലും മുംബൈയിലും ഓരോ സിലിണ്ടറ് 594 രൂപയാണ് നിരക്ക്. ഒരു വർഷം 14.2 കിലോഗ്രാം വീതമുള്ള 12 പാചക വാതക (എൽപിജി) സിലിണ്ടറുകൾ സർക്കാർ സബ്‌സിഡി നിരക്കിൽ ഓരോ വീടുകൾക്കും നൽകും.

ഇൻഡെയ്ൻ ഗ്യാസ് ബുക്കിംഗ് നമ്പർ മാറ്റി; പുതിയ നമ്പറും അറിയേണ്ട കാര്യങ്ങളും

കമ്പനികൾ

കമ്പനികൾ

സബ്‌സിഡി ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ലഭിക്കും. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ബിപിസിഎൽ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നീ ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ഡീലർമാരിൽ നിന്ന് മാത്രമാണ് ഇത്തരത്തിൽ എൽപിജി സിലിണ്ടറുകൾ വാങ്ങാൻ സാധിക്കൂ.

ഗ്യാസ് ബുക്കിംഗ് ഇനി വാട്സ്ആപ്പ് വഴിയും: ബു ക്കിംഗിനുള്ള നടപടി ക്രമങ്ങൾ ഇങ്ങനെ..

വലിയ മാറ്റം

വലിയ മാറ്റം

എൽ‌പി‌ജി സിലിണ്ടറുകളുടെ വിതരണത്തിൽ കഴിഞ്ഞ മാസം എണ്ണക്കമ്പനികൾ വലിയ മാറ്റം വരുത്തി. ഒരു എൽ‌പി‌ജി സിലിണ്ടർ ബുക്ക് ചെയ്യുന്ന ഉപയോക്താക്കൾ‌ക്ക് ഇപ്പോൾ ഒറ്റത്തവണ പാസ്‌വേഡ് (ഒ‌ടി‌പി) നൽകേണ്ടതുണ്ട്. എൽ‌പി‌ജി സിലിണ്ടറുകളുടെ ഹോം ഡെലിവറി തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് എണ്ണ കമ്പനികൾ ഡെലിവറി ഒഥന്റിഫിക്കേഷൻ കോഡ് (ഡിഎസി) നടപ്പാക്കി.

സംസ്ഥാനത്ത് വീണ്ടും പെട്രോള്‍-ഡീസല്‍ വില ഉയര്‍ന്നു; 10 ദിവസത്തിനുള്ളിലെ എട്ടാമത്തെ വര്‍ധനവ്

English summary

How Much Should You Pay For A Gas Cylinder This Month? Check Out The Latest Rates Here | ഈ മാസം നിങ്ങൾ ഗ്യാസ് സിലിണ്ടറിന് എത്ര രൂപ നൽകണം? ഏറ്റവും പുതിയ നിരക്കുകൾ പരിശോധിക്കാം

The LPG price in Kerala is Rs 603.50. Read in malayalam.
Story first published: Tuesday, December 1, 2020, 14:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X