പെട്രോളും ഡീസലും വാങ്ങുമ്പോൾ നിങ്ങളുടെ പോക്കറ്റിൽ നിന്ന് സർക്കാരിലേയ്ക്ക് നികുതിയായി പോകുന്നത് എത്ര?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്രോളിനും ഡീസലിനുമുള്ള എക്സൈസ് തീരുവ കേന്ദ്ര സർക്കാർ ശനിയാഴ്ച ലിറ്ററിന് 3 രൂപ വീതം ഉയർത്തിയതിനെത്തുടർന്ന് പെട്രോളിനും ഡീസലിനും നിങ്ങൾ ഇനി സർക്കാരിന് നൽകേണ്ട നികുതി എത്രയെന്ന് അറിയാമോ? മഹാരാഷ്ട്ര, കർണാടക തുടങ്ങിയ ഏതാനും സംസ്ഥാനങ്ങൾ വാറ്റ് വർധിപ്പിക്കുമെന്നും മൂല്യവർധിത നികുതി ഏർപ്പെടുത്തുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ, പമ്പിൽ നിങ്ങൾ നൽകുന്ന പെട്രോളിന്റെയും ഡീസലിന്റെയും വില അന്താരാഷ്ട്ര ഉൽ‌പന്ന വിലയെയും മറ്റ് വിപണി സാഹചര്യങ്ങളെയും ആശ്രയിച്ചുള്ളതാണ്. പെട്രോളും ഡീസലും ചരക്ക് സേവന നികുതി (ജിഎസ്ടി) ബാധകമല്ല.

പെട്രോളിന് 9 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില, ഡീസലിന് 13 മാസത്തെ ഏറ്റവും കുറഞ്ഞ വില

വിലയിലെ ഘടകങ്ങൾ
 

വിലയിലെ ഘടകങ്ങൾ

പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

  • എക്സൈസ് തീരുവ
  • വാറ്റ്
  • ബിഎസ് IV പ്രീമിയം
  • പ്രീമിയം മാർക്കറ്റിംഗ് ചെലവുകളും മാർജിനുകളും
  • ഡീലർ കമ്മീഷൻ

പെട്രോൾ, ഡീസൽ വില കുത്തനെ കുറഞ്ഞു, ഈ ആഴ്ച്ച വില വീണ്ടും കുറയുമോ?

പെട്രോൾ വില

പെട്രോൾ വില

ഡൽഹിയിലെ ഇന്നത്തെ പെട്രോളിന്റെ വില ലിറ്ററിന് 69.59 രൂപയാണ്. ഇന്ധനത്തിന്റെ അടിസ്ഥാന വില ലിറ്ററിന് 27.96 രൂപയായിയിരുന്നുവെന്ന് ഇന്ത്യൻ ഓയിൽ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ചരക്ക് ലിറ്ററിന് 0.32 രൂപ ഉൾപ്പെടെ, ഡീലർമാർ ഈടാക്കുന്ന വില (എക്സൈസ് തീരുവയും വാറ്റും ഒഴികെ) ലിറ്ററിന് 28.28 രൂപയാണ്. വിലയിൽ എക്സൈസ് തീരുവ ലിറ്ററിന് 22.98 രൂപയും ഡീലർ കമ്മീഷൻ ലിറ്ററിന് ശരാശരി 3.54 രൂപ കൂടി ഉൾപ്പെടും. ഇതിൽ, ലിറ്ററിന് 14.79 രൂപയുടെ അല്ലെങ്കിൽ മൂല്യവർധിത നികുതി (ഡീലർ കമ്മീഷന്റെ വാറ്റ് ഉൾപ്പെടെ) ചേർക്കുക. ആകെ വരുന്ന ഡൽഹിയിലെ പെട്രോളിന്റെ വില ലിറ്ററിന് 69.59 രൂപയാണ്. പെട്രോളിന് എക്സൈസ് തീരുവയും സർക്കാർ ചുമത്തുന്ന വാറ്റും ചേർത്താൽ, മൊത്തം നികുതി ഡൽഹിയയിൽ നിങ്ങൾ നൽകുന്ന വിലയുടെ 54% വരും.

ഡീസൽ വില

ഡീസൽ വില

ഇന്നത്തെ ഡൽഹിയിലെ ഡീസൽ റീട്ടെയിൽ വിൽപ്പന വില ലിറ്ററിന് 62.29 രൂപയാണ്. ഇന്ത്യൻ ഓയിൽ വെബ്‌സൈറ്റ് പ്രകാരം അടിസ്ഥാന വില ലിറ്ററിന് 31.49 രൂപയായിരുന്നു. ഇതിലേക്ക് ചരക്ക് ചാർജ് 0.29 പൈസ, ഡീലർമാർ ഈടാക്കുന്ന വില (എക്സൈസ് ഡ്യൂട്ടി, വാറ്റ് എന്നിവ ഒഴികെ) ലിറ്ററിന് 31.78 രൂപ, എക്സൈസ് തീരുവ ലിറ്ററിന് 18.83 രൂപ, ഡീലർ കമ്മീഷൻ (ശരാശരി) 2.49 ലിറ്റർ രൂപ, വാറ്റ് (ഡീലർ കമ്മീഷന്റെ വാറ്റ് ഉൾപ്പെടെ) 9.19 രൂപ എന്നിവ കൂടി ചേരും. ഇതെല്ലാം ഉൾപ്പെടെയുള്ള ഡൽഹിയിലെ അവസാന ചില്ലറ വിൽപ്പന വില ലിറ്ററിന് 62.29 രൂപയാണ്. അതായത് സർക്കാരിന് നൽകുന്ന നികുതി ആകെ വിലയുടെ ഏകദേശം 44% വരും.

English summary

How much tax you pay when you buy petrol and diesel | പെട്രോളും ഡീസലും വാങ്ങുമ്പോൾ നിങ്ങളുടെ പോക്കറ്റിൽ നിന്ന് സർക്കാരിലേയ്ക്ക് നികുതിയായി പോകുന്നത് എത്ര?

How much tax you have to pay when you buy petrol and diesel. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X