നിങ്ങൾ അംബാനിയാണെങ്കിൽ, ഞാൻ എലിസബത്ത് ടെയ്‌ലർ; നിത, മുകേഷ് അംബാനിയുടെ ജീവിത പങ്കാളിയായത് ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ കോടീശ്വരനായ മുകേഷ് അംബാനിയുടെയും ഭാര്യ നിത അംബാനിയുടെയും പ്രണയവും വിവാഹവും ഒക്കെ നേരത്തെ തന്നെ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. എങ്കിലും ആ കഥകൾ അറിയാൻ താത്പര്യമുള്ളവർ ഇന്നും ഉണ്ട്. 1984 ഒക്ടോബറിൽ ബിർള മാറ്റോശ്രീ ഹാളിൽ നടന്ന ഒരു നൃത്തപരിപാടിയിൽ മുകേഷിന്റെ അമ്മയാണ് ആദ്യം നിത ദലാൽ എന്ന ഭരതനാട്യം നർത്തകിയെ കണ്ടത്. പിന്നീട് ഏതാനും ദിവസങ്ങൾക്ക് ശേഷം മുകേഷ് അംബാനിയുടെ പിതാവ് ധീരുഭായ് അംബാനി നിതയെ വിളിച്ചു. ആരോ തന്നെ പറ്റിക്കുകയാണെന്ന് കരുതി "നിങ്ങൾ ധീരുഭായ് അംബാനിയാണെങ്കിൽ, ഞാൻ എലിസബത്ത് ടെയ്‌ലറാണ്" എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.

വിവാഹാലോചന
 

വിവാഹാലോചന

എന്നാൽ പിന്നീടും അദ്ദേഹം നിതയെ വിളിച്ചു, അവസാനം ധീരുഭായ് അംബാനിയുടെ ഓഫീസിൽ വച്ച് അവർ കണ്ടുമുട്ടി. തന്റെ മൂത്തമകൻ മുകേഷ് അംബാനിയെ കാണാൻ ആഗ്രഹിക്കുന്നുണ്ടോ എന്നാണ് ധീരുഭായ് അംബാനി നിതയോട് ചോദിച്ചത്. ഒരു വിവാഹാലോചനയായിരുന്നു അത്. ഒരു മാസത്തിനുശേഷം നിത മുകേഷിനെയും കുടുംബത്തെയും കണ്ടുമുട്ടി. പിന്നീട് ആ ഗുജറാത്തി പെൺകുട്ടിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.

പ്രണയം

പ്രണയം

മുകേഷ് അംബാനിയും നിത ദലാലും 1985 മാർച്ച് 7 ന് വിവാഹം കഴിക്കുന്നതിന് മുമ്പ് വെറും മൂന്നാഴ്ച മാത്രമാണ് പ്രണയിച്ചത്. മുംബൈ പെദ്ദാർ റോഡിലൂടെയുള്ള ഒരു യാത്രക്കിടെ മുകേഷ് അംബാനി തന്റെ കാർ നിർത്തി നിത ദലാലിനോട് വിവാഹാഭ്യർത്ഥന നടത്തി. വിവാഹത്തിന് സമ്മതം മൂളിയ നിത ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന്റെ ഭാര്യയാണ്. എന്നാൽ വിവാഹശേഷവും നിത അംബാനി കുറച്ച് വർഷങ്ങൾ അധ്യാപികയായി തന്നെ ജോലി തുടർന്നിരുന്നു.

വിവാഹം

വിവാഹം

മുകേഷ് അംബാനി ഒരു ബിസിനസ്സ് കുടുംബത്തിലാണ് ജനിച്ചത്. ഭാര്യ നിതയാകട്ടെ മുംബൈയിലെ ഒരു ഇടത്തരം കുടുംബത്തിലാണ് ജനിച്ചത്. പരമ്പരാഗത ഗുജറാത്തി രീതിയിൽ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു ഇവരുടെ വിവാഹം. വിവാഹ സമയത്ത് നിതയ്ക്ക് വെറും 22 വയസ്സും മുകേഷിന് 28 വയസ്സുമായിരുന്നു പ്രായം. വെള്ളയും ചുവപ്പും നിറത്തിലുള്ള സിൽക്ക് സാരിയായിരുന്നു നിത അംബാനിയുടെ വിവാഹ വസ്ത്രം. കുർത്ത, പൈജാമ, തലപ്പാവ് എന്നിവ ധരിച്ച് തനി ഗുജറാത്തി വരനായാണ് മുകേഷ് എത്തിയത്.

ബോളിവുഡ് ബന്ധം

ബോളിവുഡ് ബന്ധം

മുകേഷിനെയും നിതയെയും പൊതു ഇടത്തിൽ ഒരുമിച്ച് കാണുന്നത് വളരെ വിരളമാണ്. ബോളിവുഡ് പാർട്ടികൾ, സാമൂഹിക പരിപാടികൾ, ഒത്തുചേരലുകൾ എന്നിവയിൽ നിതയാണ് നിറ സാന്നിദ്ധ്യം. ബിസിനസ് തിരക്കുകൾക്കിടയിൽ പ്രധാനപ്പെട്ട അവസരങ്ങളിലും പരിപാടികളിലും മാത്രമാണ് മുകേഷ് അംബാനി ഭാര്യയോടൊപ്പം എത്താറുള്ളത്. എന്നാൽ മുകേഷും നിത അംബാനിയും ബോളിവുഡ് താരങ്ങളുമായി മികച്ച സൗഹൃദം പങ്കുവെക്കുന്നവരാണ്.

ബിസിനസ്

ബിസിനസ്

മുകേഷ് അംബാനി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്. ഭാര്യ നിത അംബാനി ഇന്ത്യൻ പ്രീമിയർ ലീഗിലെ ക്രിക്കറ്റ് ടീമായ മുംബൈ ഇന്ത്യൻസിന്റെ സഹ ഉടമയും റിലയൻസ് ഇൻഡസ്ട്രീസിന്റെ ബോർഡ് അംഗവുമാണ്.

മക്കൾ

മക്കൾ

മുകേഷിന്റെയും നിത അംബാനിയുടെയും ഇരട്ട കുട്ടികളായ ആകാശ്, ഇഷ എന്നിവർ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ഐവിഎഫ്) വഴിയാണ് ജനിച്ചത്. താൻ ഒരിക്കലും ഗർഭം ധരിക്കില്ലെന്ന് കരുതിയാണ് ഈ രീതി തിരഞ്ഞെടുത്തതെന്നും എന്നാൽ മൂന്നു വർഷത്തിനുശേഷം, 1995 ഏപ്രിലിൽ നിത തന്റെ ഇളയ മകൻ അനന്ത് അംബാനിയെ പ്രസവിച്ചുവെന്നും ഒരു അഭിമുഖത്തിൽ നിത തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

വിജയത്തിന് പിന്നിൽ

വിജയത്തിന് പിന്നിൽ

മുകേഷ് അംബാനി എന്ന ഇന്നത്തെ ബിസിനസുകാരനെയും വ്യവസായിയെയും രൂപപ്പെടുത്തുന്നതിൽ നിത അംബാനി ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. വിവിധ പൊതുപരിപാടികളിലും സാമൂഹിക സമ്മേളനങ്ങളിലും ഇവർ രണ്ടുപേരും പലപ്പോഴും ഒരുമിച്ച് എത്താറുണ്ട്. മുകേഷും നിതയും ഔദ്യോഗികമായി സോഷ്യൽ മീഡിയയിൽ ഇല്ലെങ്കിലും ഇവരുടെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. മുകേഷും നിത അംബാനിയും സന്തോഷകരമായ കുടുംബജീവിതം നയിക്കാൻ തുടങ്ങിയിട്ട് 35 വർഷം കഴിഞ്ഞു.

English summary

How Nita Ambani becomes billionaire wife | നിത അംബാനി കോടീശ്വര പത്നിയായത് ഇങ്ങനെ

Mukesh Ambani and his wife Nita Ambani are all over the news. But there are still people who are interested in knowing their life stories. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X