എങ്ങനെ ശരിയായ ഇഎല്‍എസ്എസ് സ്‌കീം തിരഞ്ഞെടുക്കാം; നിക്ഷേപകര്‍ അറിയണം ഈ കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നികുതി ആനുകൂല്യങ്ങള്‍ക്കായുള്ള മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ ഒരു വ്യക്തിയുടെ നികുതി ബാധ്യത കുറയ്ക്കുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പാദ്യം വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്നു. അത്തരം മ്യൂച്വല്‍ ഫണ്ട് പദ്ധതികളെ ഇഎല്‍എസ്എസ് അഥവാ ഇക്വിറ്റി ലിങ്ക്ഡ് സമ്പാദ്യ പദ്ധതികള്‍ എന്ന് വിളിക്കുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പദ്ധതി പ്രകാരം, നിങ്ങളുടെ സമ്പാദ്യം ഇക്വിറ്റി മാര്‍ക്കറ്റുകളില്‍ നിക്ഷേപിക്കപ്പെടുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍, നിങ്ങള്‍ ഇഎല്‍എസ്എസില്‍ നിക്ഷേപിച്ച് നികുതി ലാഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത്തരം നിരവധി മ്യൂച്വല്‍ ഫണ്ടുകള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഇവയില്‍ നിന്നുള്ള വരുമാനം കാലാകാലങ്ങളില്‍ മാറാനിടയുള്ളതിനാല്‍ മികച്ച മ്യൂച്വല്‍ ഫണ്ട് പദ്ധതി എന്ന് നമുക്കിതിനെ വിളിക്കാന്‍ സാധിക്കില്ല.

 

1

ഇന്നത്തെ കണക്കനുസരിച്ച്, ഓഹരി വിപണി കൃത്യമായി മുന്നോട്ട് പോവുന്നതായാണ് തോന്നുന്നത്. ഇന്‍ഡക്‌സ് ലെവലുകള്‍ ഏതാണ്ട് കൊവിഡ് പൂര്‍വ നിലയിലേക്ക് മടങ്ങിയെത്തുമ്പോഴും, സമീപഭാവിയിലെ സാമ്പത്തിക സ്ഥിതി അത്ര നല്ല പ്രതീക്ഷകളല്ല നല്‍കുന്നത്. എന്നാല്‍, ഇക്വിറ്റികളിലെ ദീര്‍ഘകാല നിക്ഷേപകര്‍ ഈ സാഹചര്യം തീര്‍ച്ചയായും അവഗണിക്കേണ്ടതാണ്. ഇഎല്‍എസ്എസ് നിക്ഷേപകര്‍ക്ക് മൂന്ന് വര്‍ഷത്തെ സേവിംഗ്‌സ് ലോക്ക്-ഇന്‍ സൗകര്യമുണ്ട്. ലോക്ക്-ഇന്‍ കാലയളവ് അവസാനിച്ചതിനു ശേഷം വിപണി സാഹചര്യം മാറിമറിയുകയാണെങ്കിലും വരുമാനം കുറയുകയാണെങ്കില്‍ പോലും നിക്ഷേപകര്‍ക്ക് പുറത്തുപോവാതെ തുടരാം. പിന്നീട് വിപണി ഉയരുമ്പോഴും പദ്ധതികളുടെ എന്‍എവി വര്‍ധിക്കുമ്പോഴും പുറത്തുപോവുന്നത് ആസൂത്രണം ചെയ്യാവുന്നതാണ്. ആകസ്മികമാണെങ്കിലും, ശരാശരി മൂന്ന് വര്‍ഷത്തെ ഇഎല്‍എസ്എസ് കാറ്റഗറി റിട്ടേണ്‍ ഏകദേശം 1.03 ശതമാനമാണ്.

2

നിക്ഷേപകര്‍ ഈ താഴ്ന്ന തലങ്ങളില്‍ നിന്ന് പുറത്തുപോവാതെ പദ്ധതിയില്‍ തന്നെ തുടരുന്നത് മികച്ച തീരുമാനമായിരിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇഎല്‍എസ്എസ് വിഭാഗത്തിനുള്ള 10 വര്‍ഷത്തെ കാറ്റഗറി ശരാശരി 9.27 ശതമാനമാണ്. മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതില്‍ നിന്ന് വിമുഖത കാണിക്കുന്നത് തീര്‍ത്തും തെറ്റായ തീരുമാനമാണെന്നും എല്ലായ്‌പ്പോഴും പോലെ നിക്ഷേപിക്കാനുള്ള ശരിയായ സമയമാണിതെന്നും ക്യൂബ് വെല്‍ത്ത് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ സത്യന്‍ കോത്താരി അഭിപ്രായപ്പെട്ടു. നിങ്ങള്‍ ഒരു പുതിയ നിക്ഷേപകനാണെങ്കില്‍, ഇഎല്‍എസ്എസില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ചില മാര്‍ഗനിര്‍ദേശങ്ങള്‍ ഇതാ.

3

ഒരാള്‍ക്ക് ഇഎല്‍എസ്എസില്‍ നേരിട്ട് ഫണ്ട് ഹൗസില്‍ നിന്നോ അല്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ വഴിയോ നിക്ഷേപിക്കാം. പക്ഷേ, ശരിയായ പദ്ധതി തിരഞ്ഞെടുക്കക എന്നതാണ് പ്രധാനം. ഒരിക്കലും സ്വന്തമായി ഇക്കാര്യം തീരുമാനിക്കരുത്. മിക്ക നിക്ഷേപകരും സ്വന്തമായി മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാന്‍ സജ്ജരല്ല. മാര്‍ക്കറ്റില്‍ കഴിവ് തെളിയിക്കുപ്പെട്ട, മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഒരു സാമ്പത്തിക ഇപദേഷ്ടാവിനെ സമീപിച്ച് ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുക. കൂടാതെ, ഗുണനിലവാരമുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാന്‍ സ്റ്റാര്‍ റേറ്റിംഗുകളും അവരുടെ മുന്‍കാല ചരിത്രവും മാത്രം നോക്കരുതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പോയകാലങ്ങളില്‍ വിജയിച്ചവ ഭാവിയില്‍ വിജയിക്കുമെന്ന് യാതൊരു ഉറപ്പും നല്‍കാനാവില്ല എന്നതാണ് ഇതിന് കാരണം.

English summary

how to choose right tax saving mutual funds elss in 2020 | എങ്ങനെ ശരിയായ ഇഎല്‍എസ്എസ് സ്‌കീം തിരഞ്ഞെടുക്കാം; നിക്ഷേപകര്‍ അറിയണം ഈ കാര്യങ്ങള്‍

how to choose right tax saving mutual funds elss in 2020
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X