റെയിൽവേയുടെ ഒരു ഉപവിഭാഗമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനാണ് (ഐആർസിടിസി) റെയിൽവേയുടെ ടൂറിസം, കാറ്ററിംഗ്, ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് എന്നീ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. തത്കാൽ ടിക്കറ്റുകൾ, സീസൺ ടിക്കറ്റുകൾ തുടങ്ങിയ മറ്റ് റെയിൽവേ സേവനങ്ങളും ഇതിലൂടെ ലഭ്യമാണ്. ദിവസേന 15 ലക്ഷത്തിലധികം ടിക്കറ്റുകൾ ഈ വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. www.irctc എന്ന വെബ്സൈറ്റ് വഴി നിങ്ങൾക്ക് ടിക്കറ്റുകൾ ബുക്കുചെയ്യാം കൂടാതെ ട്രെയിനുകളുടെ പിഎൻആർ സ്റ്റാറ്റസ് അറിയാനും ഈ വെബ്സൈറ്റ് ഉപയോഗിക്കാവുന്നതാണ്.
അതിനാൽ തന്നെ യാത്രക്കാർക്ക് മുൻകാലങ്ങളിലെ പോലെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് നീണ്ട നിരയിൽ മണിക്കൂറുകളോളം നിൽക്കേണ്ട ആവശ്യം വരുന്നില്ല. അവർക്ക് ഐആർസിടിസിയുടെ ആപ്പ് വഴിയോ വെബ്സൈറ്റിലൂടേയോ എളുപ്പത്തിൽ ലോഗിൻ ചെയ്ത് ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഇങ്ങനെ ആളുകൾ വിവിധ ആപ്പുകളിലൂടെയും വെബ്സൈറ്റുകളിലൂടെയും ഓൺലൈനിൽ എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുമെങ്കിലും, ബുക്ക് ചെയ്ത ടിക്കറ്റുകൾ എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാമെന്നതിനെക്കുറിച്ച് പലപ്പോഴും ആശയക്കുഴപ്പമുണ്ടാകാറുണ്ട്. അങ്ങനെയെങ്കിൽ ഓൺലൈനിൽ ബുക്ക് ചെയ്ത ടിക്കറ്റുകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്ന് നോക്കാം;
കൊറോണ; വരുമാനം നഷ്ടപ്പെട്ടവർക്ക് അവശ്യസാധനങ്ങൾ വാങ്ങാൻ 25,000 രൂപ വരെ വായ്പ
ഐആർസിടിസി ഓൺലൈൻ ടിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
• ആദ്യം ഐആർസിടിസിയുടെ വെബ്സൈറ്റിലേക്ക് പ്രവേശിക്കുക.
• നിങ്ങളുടെ പേഴ്സണൽ വിശദാംശങ്ങൾ നൽകുക; അതായത് നിങ്ങളുടെ ഉപയോക്തൃനാമവും പാസ്വേഡും നൽകാൻ ആവശ്യപ്പെടും. ഈ വിശദാംശങ്ങൾ നൽകുക.
• ക്യാപ്ച ക്ലിക്കുചെയ്യുക; ഞാൻ ഒരു റോബോട്ട് അല്ല എന്ന ഓപ്ഷനിക് ക്ലിക്കുചെയ്ത് സൈൻ ഇൻ ചെയ്യുക.
• മുകളിൽ 'My Account' എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
• തുടർന്ന് ട്രോപ്പ് ഡൗൺ മെനുവിലെ 'My Transactions' എന്നതിൽ ക്ലിക്കുചെയ്യുക.
• ഇതിൽ അവസാന ഇടപാട് വിശദാംശങ്ങൾ, ബുക്ക് ചെയ്ത ടിക്കറ്റ് ഹിസ്റ്ററി, ഫെയിൽഡ് ട്രാൻസാക്ഷൻ ഹിസ്റ്ററി തുടങ്ങി വിവിധ ഓപ്ഷനുകൾ നിങ്ങൾക്ക് കാണാം.
• ഇതിൽ നിങ്ങൾ 'Booked Ticket History' എന്നത് ക്ലിക്കുചെയ്യണം. ഇവിടെ നിന്ന് നിങ്ങളുടെ മുൻ ടിക്കറ്റുകളുടെയോ വരാനിരിക്കുന്ന യാത്രകളുടെയോ വിശദാംശങ്ങൾ ലഭിക്കുന്നതാണ്.
• ടിക്കറ്റ് തിരഞ്ഞെടുക്കുക; അതായത് നിങ്ങൾ പ്രിന്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ടിക്കറ്റ് തിരഞ്ഞെടുക്കുക.
• ശേഷം 'Print E-Ticket' എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക, നിങ്ങളുടെ ടിക്കറ്റ് സ്ക്രീനിൽ ദൃശ്യമാകുന്നതാണ്.