ബാങ്കില്‍ പോകാതെ എങ്ങനെ കെവൈസി അപ്‌ഡേറ്റ് ചെയ്യും; എസ്ബിഐ കെവൈസി അപ്‌ഡേഷന്‍ വിവരങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമായി ബാധിച്ചിരിക്കുന്നു. കടുത്ത നിയന്ത്രണങ്ങളാണ് എല്ലായിടത്തും. ബാങ്കുകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചിരിക്കുകയാണ്. കൂടുതല്‍ പേരെ ഒരേസമയം ബാങ്കില്‍ കയറ്റില്ല. അതുകൊണ്ടു തന്നെ കെവൈസി അപ്‌ഡേഷന് തിടുക്കത്തില്‍ ബാങ്കില്‍ വരേണ്ട എന്നാണ് നിര്‍ദേശം. കെവൈസി അപ്‌ഡേഷന്‍ സമയ പരിധി ഡിസംബര്‍ 31ലേക്ക് നീട്ടിയിട്ടുണ്ട്. എന്നാല്‍ മറ്റു വഴികള്‍ ഇതിനായി നമ്മുടെ മുമ്പിലുണ്ട്. എസ്ബിഐ കെവൈസി എങ്ങനെ അപ്‌ഡേറ്റ് ചെയ്യാമെന്നാണ് ഇനി പറയാന്‍ പോകുന്നത്.

 
ബാങ്കില്‍ പോകാതെ എങ്ങനെ കെവൈസി അപ്‌ഡേറ്റ് ചെയ്യും; എസ്ബിഐ കെവൈസി അപ്‌ഡേഷന്‍ വിവരങ്ങള്‍

വിലാസവും തിരിച്ചറിയല്‍ രേഖകളും ബാങ്കില്‍ എത്തിക്കുന്നതിന് ഇമെയില്‍, കൊറിയര്‍ സര്‍വീസ് ഉപയോഗിക്കാമെന്ന് എസ്ബിഐ പറയുന്നു. രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ അഡ്രസ് വഴി ബാങ്ക് ശാഖയിലെ മെയിലിലേക്ക് രേഖകളുടെ പകര്‍പ്പ് അയക്കാം. പലര്‍ക്കും ഈ വിവരം ബാങ്കില്‍ നിന്ന് അറിയിപ്പായി ലഭിക്കും.

പാസ്‌പോര്‍ട്ട്, വോട്ടേഴ്‌സ് തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, എന്‍ആര്‍ഇജെഎ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ രേഖയാണ് സമര്‍പ്പിക്കേണ്ടത്. എന്‍ആര്‍ഐക്കാര്‍ക്ക് പാസ്‌പോര്‍ട്ട് കോപ്പി കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടി വരും. അല്ലെങ്കില്‍ റസിഡന്‍സ് വിസയുടെ പകര്‍പ്പ്. ഇന്ത്യന്‍ എംബസിയോ നോട്ടറിയോ അറ്റസ്റ്റ് ചെയ്ത രേഖയാണ് എന്‍ആര്‍ഐക്കാര്‍ സമര്‍പ്പിക്കേണ്ടത്. 10 വയസിന് താഴെയുള്ള അക്കൗണ്ട് ഹോള്‍ഡറാണെങ്കില്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന വ്യക്തിയുടെ ഐഡി പ്രൂഫ് ആണ് ബാങ്കിലേക്ക് അയക്കേണ്ടത്.

കെവൈസി രേഖകള്‍ ഹാജരാക്കാന്‍ ഡിസംബര്‍ 31 വരെ സമയമുണ്ട്. നേരത്തെ മെയ് 31 ആയിരുന്നു. ഡിസംബര്‍ വരെ അതുവരെ അക്കൗണ്ടുകള്‍ മരവിപ്പിക്കരുത് എന്ന് ആര്‍ബിഐ എല്ലാ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇമെയില്‍ വഴിയോ തപാലിലോ രേഖകള്‍ അയക്കാന്‍ ബാങ്കുകള്‍ക്ക് ആവശ്യപ്പെടാം. ബാങ്കുകള്‍ ഇടയ്ക്കിടെ കെവൈസി രേഖകള്‍ ആവശ്യപ്പെടാറുണ്ട്. വലിയ തുകയുടെ ഇടപാടുകള്‍ നടക്കുന്ന അക്കൗണ്ടാണെങ്കില്‍ ഉടമയില്‍ നിന്ന് രണ്ടു വര്‍ഷം കൂടുമ്പോള്‍ രേഖ ആവശ്യപ്പെടും. അല്ലാത്തവര്‍ക്ക് എട്ട് വര്‍ഷം വരെ ഇളവ് നല്‍കാറുണ്ട്.

English summary

How to Update KYC Details Without Visiting Bank; Here Complete Information

How to Update KYC Details Without Visiting Bank; Here Complete Information
Story first published: Saturday, May 8, 2021, 19:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X