ഉത്തരേന്ത്യയില്‍ ആവശ്യക്കാരേറുന്നു; സംസ്ഥാനത്ത് മുട്ടവിലയില്‍ വന്‍ വര്‍ധനവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: സംസ്ഥാനത്ത് മുട്ടവില കുത്തനെ വര്‍ധിക്കുന്നു. 4 രൂപയായിരുന്ന മുട്ടയുടെ വില ഇപ്പോള്‍ 6 രൂപയക്ക്ക് മുകളിലാണ്. 2 മുതല്‍ 3 രൂപവരെ മൊത്തവിലയ്ക്ക് എത്തിയിരുന്ന മുട്ടയ്ക്ക് ഒക്ടോബര്‍ മാസത്തില്‍ 5 രൂപയാണ് വിലയെന്ന് മൊത്തക്കച്ചവടക്കാര്‍ വ്യക്തമാക്കുന്നത്. സാധാരണ നിലയില്‍ നവംബര്‍ ഡിസംബര്‍ മാസങ്ങളിലും ജൂണ്‍ ജൂലൈ മാസങ്ങളിലുമാണ് മുട്ട വില കൂടാറുള്ളത്. എന്നാല്‍ ഇത്തവണ ആഗസ്ത് മാസത്തോടെ തന്നെ മുട്ടവിലിയില്‍ വര്‍ധനവ് ഉണ്ടാവുകയായിരുന്നു.

 

തമിഴ്നാട്ടിലെ നാമക്കലും ആന്ധ്രപ്രദേശിലെ വിജയവാഡയുമാണ് രാജ്യത്തെ മുട്ട വ്യവസായ രംഗത്തെ പ്രമുഖര്‍. ഇതില്‍ നാമക്കലില്‍ നിന്നാണ് കേരളത്തിലേക്ക് മുട്ടയെത്തുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായി ആവശ്യം വര്‍ധിച്ചതോടെയാണ് മുട്ട വിലിയില്‍ വര്‍ധനവ് ഉണ്ടായതെന്നാണ് കേരള എഗ്ഗ് മെര്‍ച്ചന്‍റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കബീറിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഉത്തരേന്ത്യയില്‍ ആവശ്യക്കാരേറുന്നു; സംസ്ഥാനത്ത് മുട്ടവിലയില്‍ വന്‍ വര്‍ധനവ്

വരും ദിവസങ്ങളില്‍ വിലയില്‍ വര്‍ധനവുണ്ടാകാനാണ് സാധ്യതയെന്നും അദ്ദേഹം പറയുന്നു. കൊവിഡ് വ്യാപനത്തിന് പിന്നാലെ വിലയില്‍ 30 ശതമാനത്തോളെ വിലക്കുറവ് വന്നതിന് ശേഷമാണ് ഇപ്പോഴത്തെ വില വര്‍ധനവ് ഉണ്ടായിരിക്കുന്നത്. 2019ല്‍ ഏതാനും ദിവസങ്ങള്‍ ഒഴിവാക്കിയാല്‍ മുട്ടവിലയില്‍ കാര്യമായ വ്യതിയാനം നേരിട്ടിരിന്നില്ലെന്നുമാണ് വ്യാപാരികള്‍ പറയുന്നത്. സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയില്‍ മാത്രം ഒരാഴ്ച 30 ലക്ഷം മുട്ടകള്‍ വിറ്റു പോകുന്നതയാണ് കണക്കുകള്‍ വിശദമാക്കുന്നത്.

സ്വർണം ഇനി ലോക്കറിൽ വയ്ക്കേണ്ട, പലിശ ഇങ്ങോട്ടു വാങ്ങി സ്വർണം സൂക്ഷിക്കാൻ പറ്റിയ പദ്ധതി

ഉള്ളി വില കുത്തനെ ഉയരുന്നത് എന്തുകൊണ്ട്? വില ഇനി എന്ന് കുറയും​​? സർക്കാർ ഇടപെടൽ എന്തെല്ലാം?

English summary

Huge increase in egg prices in kerala

Huge increase in egg prices in kerala
Story first published: Sunday, October 25, 2020, 20:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X