ഉത്സവകാലത്ത് ഉയരാന്‍ സാധ്യതയുള്ള 6 സ്റ്റോക്കുകള്‍; ആക്‌സിസ് സെക്യുരിറ്റീസ് പറയുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ഓഹരി വിപണി പുതിയ ഉയരങ്ങള്‍ തേടിയുള്ള യാത്ര തുടരുകയാണ്. സെപ്തംബര്‍ അവസാനവാരമാണ് സെന്‍സെക്‌സ് 60,000 പോയിന്റെന്ന നിര്‍ണായക നാഴികക്കല്ല് പിന്നിട്ടത്. 17,855 പോയിന്റ് വരെയ്ക്കും ഉയരാന്‍ നിഫ്റ്റി ഫിഫ്റ്റി സൂചികയ്ക്കും സാധിച്ചു. നിലവില്‍ നേരിയ തിരുത്തല്‍ വിപണിയില്‍ കാണാം. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സെന്‍സെക്‌സും നിഫ്റ്റിയും 2 ശതമാനത്തിലേറെ താഴേക്ക് വീണിരിക്കുന്നു. ആഗോള മാര്‍ക്കറ്റുകളിലെ ക്ഷീണവും ആഭ്യന്തര വിപണിയിലെ ലാഭമെടുപ്പുംതന്നെ വീഴ്ചയ്ക്ക് ആധാരം.

 

ഉത്സവ സീസൺ

എന്തായാലും വരാനിരിക്കുന്ന ഉത്സവകാലം വിപണിയിലെ പല ഓഹരികള്‍ക്കും പുത്തനുണര്‍വ് സമ്മാനിക്കുമെന്ന പ്രതീക്ഷ നിക്ഷേപകര്‍ക്കുണ്ട്. ഈ അവസരത്തില്‍ ഈ വര്‍ഷത്തെ ഉത്സവ സീസണില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ സാധ്യതയുള്ള ആറ് സ്റ്റോക്കുകള്‍ നിര്‍ദേശിക്കുകയാണ് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ആക്‌സിസ് സെക്യുരിറ്റീസ്. ഇവ ഏതെല്ലാമെന്ന് ചുവടെ അറിയാം.

Also Read: 6 മാസം കൊണ്ട് ഉയരാന്‍ കഴിയുന്ന 3 സ്‌റ്റോക്കുകള്‍; എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് പറയുന്നു

1. ഹിന്ദുസ്താന്‍ യുണിലെവര്‍ ലിമിറ്റഡ്

1. ഹിന്ദുസ്താന്‍ യുണിലെവര്‍ ലിമിറ്റഡ്

ഇന്ത്യയിലെ ഏറ്റവും വലിയ എഫ്എംസിജി (ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗൂഡ്‌സ്) കമ്പനിയാണ് ഹിന്ദുസ്താന്‍ യുണിലെവര്‍ ലിമിറ്റഡ്. വരാനിരിക്കുന്ന ഉത്സവ സീസണ്‍ ഹിന്ദുസ്താന്‍ യുണിലെവറിന് നിര്‍ണായകമായിരിക്കും. കണ്‍സ്യൂമര്‍ ഗൂഡ്‌സ് വിപണിയില്‍ കാര്യമായ എതിരാളികള്‍ കമ്പനിക്കില്ല.

ഇതേസമയം, അടുത്ത രണ്ടു വര്‍ഷം കൊണ്ട് പതാഞ്ജലി എഫ്എംസിജി കമ്പനികളില്‍ മുന്നിലെത്തുമെന്ന പ്രഖ്യാപനം ബാബാ രാംദേവ് നടത്തിയിട്ടുണ്ട്. നിലവില്‍ 6 ലക്ഷം കോടി രൂപയാണ് ഹിന്ദുസ്താന്‍ യുണിലെവറിന്റെ വിപണി മൂല്യം. കോവിഡ് ഭീതിയെത്തുടര്‍ന്ന് ഒരു ഘട്ടത്തില്‍ വിതരണ ശൃഖല താറുമാറായിട്ട് കൂടി ബിസിനസില്‍ വളര്‍ച്ച കുറിക്കാന്‍ ഹിന്ദുസ്താന്‍ യുണിലെവറിന് സാധിച്ചെന്നത് പ്രശംസനീയമാണ്.

ബൈ റേറ്റിങ്

പോയവര്‍ഷം ഹോര്‍ലിക്‌സ് ബ്രാന്‍ഡായ ഗ്ലാക്‌സോസ്മിത്‌ക്ലൈന്‍ കണ്‍സ്യൂമര്‍ ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡിനെ വാങ്ങിയ നടപടി ഹിന്ദുസ്താന്‍ യുണിലെവറിന്റെ വരുമാന വളര്‍ച്ചയെ ഇപ്പോള്‍ കാര്യമായി സ്വാധീനിക്കുണ്ട്. ഒപ്പം ഡിജിറ്റൈസേഷന്‍, വിതരണ മേഖലകളില്‍ നടത്തിയ തന്ത്രപ്രധാനമായ നിക്ഷേപങ്ങളും ഹിന്ദുസ്താന്‍ യുണിലെവറിന്റെ വളര്‍ച്ചയ്ക്ക് ആധാരമാവുന്നുണ്ടെന്ന് ആക്‌സിസ് സെക്യുരിറ്റീസ് പറയുന്നു.

ഇക്കാരണങ്ങള്‍ മുന്‍നിര്‍ത്തി ഉത്സവ സീസണില്‍ ഹിന്ദുസ്താന്‍ യുണിലെവര്‍ ഓഹരികള്‍ വാങ്ങുന്നതിനെക്കുറിച്ച് നിക്ഷേപകര്‍ക്ക് ചിന്തിക്കാമെന്നാണ് ബ്രോക്കറേജിന്റെ പക്ഷം. സ്റ്റോക്കില്‍ ബൈ റേറ്റിങ് നല്‍കുന്ന ആക്‌സിസ് സെക്യുരിറ്റീസ് 3,100 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് ഇപ്പോള്‍ മുന്നോട്ടുവെയ്ക്കുന്നത്. നേരത്തെ 2,670 രൂപയായിരുന്നു ബ്രോക്കറേജ് നിര്‍ദേശിച്ച ടാര്‍ഗറ്റ് വില.

ഓഹരി വില

തിങ്കളാഴ്ച്ച 2,700 രൂപയിലാണ് കമ്പനി വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ 5 ദിവസത്തെ ചിത്രത്തില്‍ 1.20 ശതമാനം തകര്‍ച്ച ഹിന്ദുസ്താന്‍ യുണിലെവര്‍ ഓഹരികള്‍ക്ക് സംഭവിച്ചിട്ടുണ്ട്. ഒരു മാസത്തെ ചിത്രത്തിലും കാണാം 2.54 ശതമാനം ഇടിവ്. ഇതേസമയം, 6 മാസം കൊണ്ട് 14.19 ശതമാനം നേട്ടമാണ് കമ്പനി നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയത്. ഏപ്രിലില്‍ 2,373 രൂപയായിരുന്നു ഹിന്ദുസ്താന്‍ യുണിലെവറിന്റെ ഓഹരി വില.

2. ഹീറോ മോട്ടോകോര്‍പ്പ്

2. ഹീറോ മോട്ടോകോര്‍പ്പ്

രാജ്യത്തെ ഇരുചക്ര വാഹന വിപണിയില്‍ ഹീറോ മോട്ടോകോര്‍പ്പ് ആധിപത്യം തുടരുകയാണ്. ഉത്സവകാലത്തേക്കുള്ള മുന്നൊരുക്കങ്ങള്‍ കമ്പനി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. വില്‍പ്പനയേറെ നടക്കുന്ന പ്രാരംഭ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലാണ് ഹീറോയ്ക്ക് പ്രധാനമായും മേല്‍ക്കൈ. സ്‌കൂട്ടര്‍ സെഗ്മന്റിലും അഗ്രസീവായ ഉത്പന്ന നിര കമ്പനി അവതരിപ്പിക്കുന്നുണ്ട്. അടിയുറച്ച ഫണ്ടമെന്റല്‍ ഘടകങ്ങളുണ്ടായിട്ടുകൂടി നിലവില്‍ ഡിസ്‌കൗണ്ട് വിലയിലാണ് ഹീറോ ഓഹരികള്‍ വിപണിയില്‍ ഇടപാടുകള്‍ നടത്തുന്നത്. കോവിഡ് ഭീതിയെത്തുടര്‍ന്നുള്ള ലോക്ക്ഡൗണുകളും സെമികണ്ടക്ടറുകളുടെ ലഭ്യതക്കുറവും കമ്പനിയുടെ ഇടക്കാല വീഴ്ചയ്ക്കുള്ള കാരണങ്ങളാണ്.

മുന്നേറുമെന്ന് പ്രതീക്ഷ

എന്തായാലും ഉത്സവകാലത്ത് ഹീറോ സ്‌റ്റോക്ക് മുന്നേറ്റം കുറിക്കുമെന്നാണ് ആക്‌സിസ് സെക്യുരിറ്റീസിന്റെ വിലയിരുത്തല്‍. 3,400 രൂപയുടെ ടാര്‍ഗറ്റ് വില മുന്നോട്ടുവെച്ചുകൊണ്ടാണ് ബ്രോക്കറേജ് ഹീറോ മോട്ടോകോര്‍പ്പിന് ബൈ റേറ്റിങ് നല്‍കുന്നത്.

തിങ്കളാഴ്ച്ച 2,862 രൂപയിലാണ് കമ്പനി വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ 5 ദിവസത്തെ ചിത്രത്തില്‍ 1.85 ശതമാനം തകര്‍ച്ച ഹീറോ മോട്ടോകോര്‍പ്പ് ഓഹരികള്‍ക്ക് സംഭവിച്ചിട്ടുണ്ട്; ഒരു മാസത്തെ ചിത്രത്തിലാകട്ടെ 1.59 ശതമാനം വളര്‍ച്ച കണ്ടെത്താനും കമ്പനിക്ക് കഴിഞ്ഞു. ഇതേസമയം, 6 മാസം കൊണ്ട് 0.86 ശതമാനം ഇറക്കമാണ് സ്റ്റോക്കില്‍ സംഭവിച്ചത്. ഏപ്രിലില്‍ 2,886 രൂപയായിരുന്നു ഹീറോ മോട്ടോകോര്‍പ്പിന്റെ ഓഹരി വില.

3. എസ്ബിഐ കാര്‍ഡ്‌സ്

3. എസ്ബിഐ കാര്‍ഡ്‌സ്

ഉത്സവകാലം ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ക്ക് 'ചാകര' സമ്മാനിക്കാറുണ്ട്. പൊതുവേ യാത്ര, ഷോപ്പിങ്, വിവാഹം തുടങ്ങിയ സന്ദര്‍ഭങ്ങളിലേക്ക് ജനം കൂടുതലായും തിരിയുന്നത് ഒക്ടോബര്‍ - ഡിസംബര്‍ കാലഘട്ടത്തിലാണ്. ഈ അവസരത്തില്‍ ഇന്ത്യയിലെ പ്രമുഖ ക്രെഡിറ്റ് കാര്‍ഡ് കമ്പനികളിലൊന്നായ എസ്ബിഐ കാര്‍ഡ്‌സ് ഉത്സവ സീസണില്‍ മാര്‍ക്കറ്റ് വിഹിതം മെച്ചപ്പെടുത്തുമെന്നാണ് അക്‌സിസ് സെക്യുരിറ്റീസിന്റെ പക്ഷം. എസ്ബിഐ കാര്‍ഡ്‌സ് പിന്തുടരുന്ന ബിസിനസ് മോഡല്‍ ദൃഢമാണെന്നും ബ്രോക്കറേജ് അഭിപ്രായപ്പെടുന്നു. 1,210 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് എസ്ബിഐ കാര്‍ഡ്‌സില്‍ ആക്‌സിസ് സെക്യുരിറ്റീസ് നിര്‍ദേശിക്കുന്നത്.

Also Read: ചുരുങ്ങിയ സമയംകൊണ്ട് നേട്ടം തരാന്‍ സാധ്യതയുള്ള 8 സ്റ്റോക്കുകള്‍; ടാര്‍ഗറ്റ് വില അറിയാം

6 മാസത്തെ ചിത്രം

തിങ്കളാഴ്ച്ച 1,053 രൂപയിലാണ് കമ്പനി വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ 5 ദിവസത്തെ ചിത്രത്തില്‍ 4.80 ശതമാനം ഉയര്‍ച്ച കൈവരിക്കാന്‍ എസ്ബിഐ കാര്‍ഡ്‌സ് ഓഹരികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്; എന്നാല്‍ ഒരു മാസത്തെ ചിത്രത്തില്‍ കമ്പനി 1.52 ശതമാനം താഴേക്ക് പോയി. കഴിഞ്ഞ 6 മാസം കൊണ്ട് 14.28 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് കമ്പനി തിരിച്ചുനല്‍കിയത്. ഏപ്രിലില്‍ 941 രൂപയായിരുന്നു എസ്ബിഐ കാര്‍ഡ്‌സിന്റെ ഓഹരി വില.

4. റിലാക്‌സോ ഫൂട്ട്‌വെയര്‍

4. റിലാക്‌സോ ഫൂട്ട്‌വെയര്‍

വരാനിരിക്കുന്ന ഉത്സവകാലം മുന്‍നിര്‍ത്തി റിലാക്‌സോ ഫൂട്ട്‌വെയര്‍ സ്റ്റോക്കിന് ബൈ റേറ്റിങ് നല്‍കിയിരിക്കുകയാണ് ആക്‌സിസ് സെക്യുരിറ്റീസ്. ജൂലായ് മുതല്‍ കമ്പനി തിരിച്ചുവരവിന്റെ പാതയിലാണ്. അടുത്ത രണ്ടു മാസം റിലാക്‌സോ ഫൂട്ട്‌വെയര്‍ വില്‍പ്പനയില്‍ മുന്നേറാന്‍ സാധ്യതയുണ്ടെന്ന് ബ്രോക്കറേജ് സ്ഥാപനം കരുതുന്നു. വരുമാന വളര്‍ച്ചയും ബാലന്‍സ് ഷീറ്റിലെ ദൃഢതയും കമ്പനിയുടെ വാല്യുവേഷന്‍ പ്രീമിയം ഗണത്തില്‍ നിലനിര്‍ത്തും. അടിയുറച്ച ഓപ്പറേറ്റിങ് ക്യാഷ് ഫ്‌ളോ, ആരോഗ്യകരമായ ആസ്തി വിറ്റുവരവ് (മൂന്നിരട്ടി), മെച്ചപ്പെട്ട ഇബിഐടിഡിഎ മാര്‍ജിന്‍, കാര്യക്ഷമമായ പ്രവര്‍ത്തന മൂലധനം എന്നിവയെല്ലാം കമ്പനിയുടെ ദീര്‍ഘകാല വളര്‍ച്ചയില്‍ സ്വാധീനം ചെലുത്തും.

വരുമാന വളർച്ച

അടുത്ത മൂന്നു വര്‍ഷം കൊണ്ട് റിലാക്‌സോ ഫൂട്ട്‌വെയര്‍ 19 മുതല്‍ 22 ശതമാനം വരെ വാര്‍ഷിക വളര്‍ച്ച കയ്യടക്കുമെന്നാണ് ആക്‌സിസ് സെക്യുരിറ്റീസിന്റെ പ്രവചനം. 1,290 രൂപയാണ് സ്റ്റോക്കില്‍ ബ്രോക്കറേജ് നിര്‍ദേശിക്കുന്ന ടാര്‍ഗറ്റ് വില.

തിങ്കളാഴ്ച്ച 1,172.70 രൂപയിലാണ് കമ്പനി വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ 5 ദിവസത്തെ ചിത്രത്തില്‍ 3.41 ശതമാനം ഉയര്‍ച്ച കൈവരിക്കാന്‍ റിലാക്‌സോ ഫൂട്ട്‌വെയര്‍ ഓഹരികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്; എന്നാല്‍ ഒരു മാസത്തെ ചിത്രത്തില്‍ കമ്പനി 0.52 ശതമാനം താഴേക്ക് പോയി. കഴിഞ്ഞ 6 മാസം കൊണ്ട് 30.95 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് കമ്പനി തിരിച്ചുനല്‍കിയത്. ഏപ്രിലില്‍ 914 രൂപയായിരുന്നു റിലാക്‌സോ ഫൂട്ട്‌വെയറിന്റെ ഓഹരി വില.

5. അദിത്യ ബിര്‍ല ഫാഷന്‍ & റീടെയില്‍

5. അദിത്യ ബിര്‍ല ഫാഷന്‍ & റീടെയില്‍

ഉത്സവകാലത്ത് കുടുംബങ്ങള്‍ തുണിത്തരങ്ങള്‍ വാങ്ങാന്‍ വസ്ത്ര വിപണിയിലേക്ക് ഇറങ്ങുമെന്ന കാര്യമുറപ്പാണ്. ഈ അവസരം ഇന്ത്യയിലെ പ്രമുഖ വസ്ത്ര കമ്പനികളില്‍ ഒന്നായ അദിത്യ ബിര്‍ല ഫാഷന്‍ റീടെയിലിന് ഗുണം ചെയ്യും. കോവിഡ് ഭീതി പതിയെ വിട്ടൊഴിഞ്ഞ് സമ്പദ്ഘടന ഉണരുന്ന സാഹചര്യം കമ്പനിയുടെ തിരിച്ചുവരവിന് വഴിയൊരുക്കുന്നുണ്ട്. 2019 ഓഗസ്റ്റിലെ നിലയിലേക്ക് അദിത്യ ബിര്‍ല ഫാഷന്‍ റീടെയില്‍ സാവധാനം ചുവടുവെയ്ക്കുന്നത് കാണാം (88 ശതമാനം). ഇക്കാരണങ്ങള്‍ മുന്‍നിര്‍ത്തി 250 രൂപയാണ് അദിത്യ ബിര്‍ല ഫാഷന്‍ റീടെയിലില്‍ ആക്‌സിസ് സെക്യുരിറ്റീസ് നിര്‍ദേശിക്കുന്ന ടാര്‍ഗറ്റ് വില.

വിലചരിത്രം

തിങ്കളാഴ്ച്ച 245.45 രൂപയിലാണ് കമ്പനി വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ 5 ദിവസത്തെ ചിത്രത്തില്‍ 3.23 ശതമാനം കുതിപ്പ് അദിത്യ ബിര്‍ല ഫാഷന്‍ റീടെയില്‍ ഓഹരികള്‍ക്ക് സംഭവിച്ചിട്ടുണ്ട്. ഒരു മാസത്തെ ചിത്രത്തിലും കാണാം 8.46 ശതമാനം ഉണര്‍വ്. കഴിഞ്ഞ 6 മാസം കൊണ്ട് 25.58 ശതമാനം നേട്ടമാണ് കമ്പനി നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയത്. ഏപ്രിലില്‍ 187 രൂപയായിരുന്നു അദിത്യ ബിര്‍ല ഫാഷന്‍ റീടെയിലിന്റെ ഓഹരി വില.

Also Read: 1,000 ശതമാനം വരെ നേട്ടം; ഈ വര്‍ഷം 'മള്‍ട്ടിബാഗര്‍മാരായ' 5 ഫാര്‍മ സ്‌റ്റോക്കുകള്‍ അറിയാം

6. സഫാരി ഇന്‍ഡസ്ട്രീസ്

6. സഫാരി ഇന്‍ഡസ്ട്രീസ്

കോവിഡിനെതിരായ വാക്‌സിനേഷന്‍ നടപടികള്‍ ദ്രുതഗതിയില്‍ നടക്കവെ യാത്രാ, ടൂറിസം മേഖലകള്‍ സാവധാനം ഉണരാനുള്ള തയ്യാറെടുപ്പിലാണ്. സമ്പദ്ഘടനയുടെ തിരിച്ചുവരവ് യാത്രാ, ടൂറിസം മേഖലകളുടെ തിരിച്ചുവരവിന് വഴിയൊരുക്കും. വരാനിരിക്കുന്ന ഉത്സവകാലം ഇരു മേഖലകളിലും ഡിമാന്‍ഡ് വര്‍ധിപ്പിക്കുമെന്നാണ് ആക്‌സിസ് സെക്യുരിറ്റീസിന്റെ പക്ഷം. ഈ പശ്ചാത്തലം ലഗ്ഗേജ് നിര്‍മാതാക്കളായ സഫാരി ഇന്‍ഡസ്ട്രീസിനെയായിരിക്കും ആത്യന്തികമായി തുണയ്ക്കുക. രാജ്യാന്തര വിമാന സര്‍വീസുകള്‍ പഴയനിലയിലേക്ക് തിരിച്ചുവരുന്നതും ലഗ്ഗേജ് വ്യവസായത്തെ സ്വാധീനിക്കുമെന്നാണ് പ്രതീക്ഷ.

പ്രവചനം

അതുകൊണ്ട് സഫാരി ഇന്‍ഡസ്ട്രീസിലും ബ്രോക്കറേജ് സ്ഥാപനം ബൈ റൈറ്റിങ് നല്‍കുന്നു. 922 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് ഇവര്‍ സ്റ്റോക്കില്‍ നിര്‍ദേശിക്കുന്നതും. നേരത്തെ, 900 രൂപയുടെ ടാര്‍ഗറ്റ് വിലയായിരുന്നു ആക്‌സിസ് സെക്യുരിറ്റീസ് മുന്നോട്ടുവെച്ചത്.

തിങ്കളാഴ്ച്ച 857.65 രൂപയിലാണ് കമ്പനി വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ 5 ദിവസത്തെ ചിത്രത്തില്‍ 3.83 ശതമാനവും ഒരു മാസത്തെ ചിത്രത്തില്‍ 2.04 ശതമാനം ഇടിവ് സഫാരി ഇന്‍ഡസ്ട്രീസ് ഓഹരികള്‍ക്ക് സംഭവിച്ചിട്ടുണ്ട്. ഇതേസമയം, 6 മാസം കൊണ്ട് 39.26 ശതമാനം നേട്ടമാണ് കമ്പനി നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയത്. ഏപ്രിലില്‍ 600 രൂപയായിരുന്നു സഫാരി ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

HUL, Safari Industries Among The 6 Stocks Axis Securities Give Buy Rating For This Festive Season

HUL, Safari Industries Among The 6 Stocks Axis Securities Give Buy Rating For This Festive Season. Read in Malayalam.
Story first published: Monday, October 4, 2021, 12:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X