കാർഡ് ലെസ് ഇഎംഐ അവതരിപ്പിച്ച് ഐസിഐസി ബാങ്ക്; ഇനി ആകെ വേണ്ടത് മൊബൈൽ, പാൻ നമ്പറുകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; സമ്പൂർണ്ണ ഡിജിറ്റൽ ഇഎംഐ പദ്ധതി ആരംഭിച്ച് ഐസിഐസി ബാങ്ക്. പൈൻ ലാബുകളുമായി സഹകരിച്ച് പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിൽ പണമിടപാടിനായുള്ള കാർഡ് ലെസ് ഇഎം ഐ അവതരിപ്പിച്ചത്. വാലറ്റിനോ, കാര്‍ഡുകള്‍ക്കോ പകരമായി മൊബൈല്‍ ഫോണും പാന്‍കാര്‍ഡും ഉപയോഗിച്ച് ഇഷ്ടമുള്ള ഉപകരണങ്ങള്‍ ലളിതമായ തവണ വ്യവസ്ഥയിൽ വാങ്ങാൻ പുതിയ പദ്ധതി സഹായകമാകും.

റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലെ പി‌ഒ‌എസ് മെഷീനിൽ‌ രജിസ്റ്റർ‌ ചെയ്‌ത മൊബൈൽ‌ നമ്പർ‌, പാൻ‌, ഒ‌ടി‌പി എന്നിവ മാത്രമം നൽകി പ്രത്യേക ചാർജ്ജൊന്നും കൂടാതെ ഇഎംഐ ഇടപാട് നടത്താൻ കഴിയും. പ്രൊസസിങ്ങ് നിരക്ക് ഈടാക്കാത്തിനാൽ ഉപഭോക്താക്കൾക്ക് ഇടപെടാുകൾ കൂടുതൽ പ്രയോജനകരമാകും. 10,000 രൂപ മുതൽ 10 ലക്ഷം രൂപ വരെ വാങ്ങുന്നതിനുള്ള വിശാലമായ ഇടപാട് പരിധി,3 മുതൽ 15 മാസം വരെ കാലാവധി എന്നിവയും കാർഡ് ലെസ് ഇഎംഐയുടെ പ്രത്യേകതയാണ്.

 കാർഡ് ലെസ് ഇഎംഐ അവതരിപ്പിച്ച് ഐസിഐസി ബാങ്ക്; ഇനി ആകെ വേണ്ടത് മൊബൈൽ, പാൻ നമ്പറുകൾ

 

എങ്ങനെ ലഭിക്കും?

പിഒഎസ് മെഷീനിൽ മൊബൈൽ നമ്പറും പാൻ കാർഡ് നമ്പറും രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ഒടിപി ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തേണ്ടത്. '5676766' എന്ന നമ്പറിലേക്ക് 'സി.എഫ്' എന്ന് സന്ദേശം അയച്ചുകൊണ്ടോ ഐ മൊബൈൽ ആപ്ലിക്കേഷനിലെ ഓഫർ സെക്ൽൻ പരിശോധിച്ചോ ഉപയോക്താക്കൾക്ക് പുതിയ ഗഡു പദ്ധതികളെ കുറിച്ച് പരിശോധിക്കാൻ കഴിയും.ക്രോമ, റിലയന്‍സ് ഡിജിറ്റല്‍, മൈ ജിയോ സ്റ്റോഴ്‌സ്, സംഗീത മൊബൈല്‍സ് തുടങ്ങിയ ഇന്ത്യയിലുടനീളമുള്ള റീടെയ്സക്‌ ഔട്ട്ലെറ്റുകളിൽ സൗകര്യം ലഭ്യമാണ്.

Read more about: bank
English summary

ICICI Bank launches cardless EMI; All you need now are mobile and PAN numbers|‌‌ കാർഡ് ലെസ് ഇഎംഐ അവതരിപ്പിച്ച് ഐസിഐസി ബാങ്ക്; ഇനി ആകെ വേണ്ടത് മൊബൈൽ, പാൻ നമ്പറുകൾ

ICICI Bank launches cardless EMI; All you need now are mobile and PAN numbers|‌‌ കാർഡ് ലെസ് ഇഎംഐ അവതരിപ്പിച്ച് ഐസിഐസി ബാങ്ക്; ഇനി ആകെ വേണ്ടത് മൊബൈൽ, പാൻ നമ്പറുകൾ
Story first published: Thursday, November 19, 2020, 23:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X