വ്യാപാരികള്‍ക്കായി 'മര്‍ച്ചന്റ് സ്റ്റാക്ക്' അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: റീട്ടെയില്‍ വ്യാപാരികള്‍ക്കായി മര്‍ച്ചന്റ് സ്റ്റാക്ക് എന്ന പേരില്‍ രാജ്യത്തെ ഏറ്റവും സമഗ്രമായ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്. രാജ്യത്തെ രണ്ടു കോടിയിലധികം ചില്ലറ വ്യാപാരികളെ ബാങ്കിങ് സേവനങ്ങള്‍ ഉപയോഗിച്ച് ശാക്തീകരിക്കാനാണ് പുതിയ സംരംഭത്തിലൂടെ ഐസിഐസിഐ ബാങ്ക് ലക്ഷ്യമിടുന്നത്.

 

ഡിജിറ്റല്‍ ബാങ്കിങിനൊപ്പം മൂല്യവര്‍ധിത സേവനങ്ങളും ലഭ്യമാക്കുന്ന പ്ലാറ്റ്ഫോം, പലചരക്ക് വ്യാപാരികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, വലിയ റീട്ടെയില്‍ സ്റ്റോര്‍ ശൃംഖലകള്‍, ഓണ്‍ലൈന്‍ ബിസിനസുകള്‍, വലിയ ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ എന്നിവയെ അവരുടെ ബാങ്കിങ് ആവശ്യകതകള്‍ പരിധികളില്ലാതെ നിറവേറ്റാനും, മഹാമാരിയുടെ വെല്ലുവിളികള്‍ക്കിടയിലും ഉപഭോക്താക്കള്‍ക്ക് തടസമില്ലാത്ത സേവനം ലഭ്യമാക്കാനും പ്രാപ്തരാക്കും.

വ്യാപാരികള്‍ക്കായി 'മര്‍ച്ചന്റ് സ്റ്റാക്ക്' അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്

ബിസിനസ് വിത്ത് കെയര്‍ എന്ന ബാങ്കിന്റെ അടിസ്ഥാന തത്വത്തിന് അനുസൃതമായാണ് ഈ സംരംഭം. ബാങ്ക് ശാഖകള്‍ സന്ദര്‍ശിക്കാതെ തന്നെ, ഈ രംഗത്ത് ആദ്യമായി ലഭ്യമാക്കുന്ന വിവിധ സേവനങ്ങള്‍ വ്യാപാരികള്‍ക്ക് പ്രയോജനപ്പെടുത്താം. ബിസിനസുകള്‍ക്കായുള്ള ബാങ്കിന്റെ മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷനായ ഇന്‍സ്റ്റാബിസ് വഴി ഉടനടി ഈ സൗകര്യങ്ങള്‍ നേടാനാകും. ഒരു കൂട്ടം ബാങ്കിങ് സേവനങ്ങളും, മൂല്യ വര്‍ധിത സേവനങ്ങളും റീട്ടെയില്‍ സമൂഹത്തിനായി മര്‍ച്ചന്റ് സ്റ്റാക്ക് ഒരൊറ്റ സ്ഥലത്ത് ലഭ്യമാക്കും.

സൂപ്പര്‍ മര്‍ച്ചന്റ് കറന്റ് അക്കൗണ്ട് എന്ന പുതിയ അക്കൗണ്ട്, മര്‍ച്ചന്റ് ഓവര്‍ ഡ്രാഫ്റ്റ്, എക്സ്പ്രസ് ക്രെഡിറ്റ് എന്നിങ്ങനെയുള്ള രണ്ട് ഉടനടിയുള്ള ക്രെഡിറ്റ് സൗകര്യങ്ങള്‍, വ്യാപാരികളെ അവരുടെ ബിസിനസ്സ് ഓണ്‍ലൈനില്‍ നടത്താന്‍ സഹായിക്കുന്നതിനുള്ള 'ഡിജിറ്റല്‍ സ്റ്റോര്‍ മാനേജുമെന്റ്' സൗകര്യം, ഇന്‍ഡസ്ട്രിയിലെ ആദ്യ എക്സ്‌ക്ലൂസീവ് ലോയല്‍റ്റി റിവാര്‍ഡ് പ്രോഗ്രാം, പ്രധാന ഇ-കൊമേഴ്സുമായുള്ള സഖ്യങ്ങള്‍, ഓണ്‍ലൈന്‍ സാന്നിധ്യം വിപുലീകരിക്കുന്നതിനുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവയാണ് സ്റ്റാക്കിന്റെ പ്രധാന സേവനങ്ങള്‍.

ബാങ്ക് ഉപഭോക്താക്കള്‍ അല്ലെങ്കില്‍ പോലും ഏത് വ്യാപാരികള്‍ക്കും, ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍ ആപ് സ്റ്റോര്‍ എന്നിവയില്‍ നിന്ന് ഇന്‍സ്റ്റാബിസ് ആപ് ഡൗണ്‍ലൗണ്‍ ചെയ്ത് മര്‍ച്ചന്റ് സ്റ്റാക്ക് ആനൂകൂല്യങ്ങള്‍ ആസ്വദിക്കാം. ബാങ്കിന്റെ കോര്‍പറേറ്റ് ഇന്റര്‍നെറ്റ് ബാങ്കിങ് (സിഐബി) പ്ലാറ്റ്ഫോമിലും ഇന്‍സ്റ്റാബിസ് ഉപയോഗിക്കാം.

 

പകര്‍ച്ചവ്യാധിയുടെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍, വ്യാപാരികളെ ഒരു ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്ഫോം ഉപയോഗിച്ച് പ്രാപ്തരാക്കുന്നതിനുള്ള തങ്ങളുടെ ശ്രമമാണിതെന്നും, ഉപഭോക്താക്കളെ തുടര്‍ന്നും സേവനങ്ങള്‍ ലഭ്യമാക്കാന്‍ വ്യാപാരികളെ ഇത് സഹായിക്കുമെന്നും അനൂപ് ബഗ്ചി പറഞ്ഞു. സ്വയം തൊഴില്‍ ചെയ്യുന്നവരും എംഎസ്എംഇ വിഭാഗവും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണെന്ന് തങ്ങള്‍ എല്ലായ്പ്പോഴും വിശ്വസിക്കുന്നു. ഇതില്‍ വലിയൊരു ഭാഗം ചില്ലറ വ്യാപാരികളാണ്. ഒരു പ്ലാറ്റ്ഫോമില്‍ നിന്ന് റീട്ടെയില്‍ ഉപഭോക്താക്കള്‍ക്ക് എല്ലാ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്നതിനായി ഒരു വര്‍ഷം മുമ്പ് തങ്ങള്‍ ആരംഭിച്ച ഐസിഐസിഐ സ്റ്റാക്കിന്റെ സംയോജനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more about: icici bank
English summary

ICICI Bank launches ‘Merchant Stack’, a comprehensive digital banking platform for merchants

ICICI Bank launches ‘Merchant Stack’, a comprehensive digital banking platform for merchants. Read in Malayalam.
Story first published: Saturday, May 1, 2021, 9:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X