ഐസിഐസിഐ ബാങ്കിന്റെ പുതിയ ഇടപാട് നിരക്കുകൾ ഇങ്ങനെ, അറിഞ്ഞില്ലെങ്കിൽ പോക്കറ്റ് കാലിയാകും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐ‌സി‌ഐ‌സി‌ഐ ബാങ്ക് അക്കൌണ്ട് ഉടമകളുടെ ശ്രദ്ധയ്ക്ക്, 2019 ഡിസംബർ 15 മുതൽ‌ ഇടപാടുകൾ‌ക്ക് നിങ്ങൾ കൂടുതൽ പണം നൽകേണ്ടി വരും. എല്ലാ സേവിംഗ്സ് അക്കൌണ്ട് ഇടപാടുകളിലും ഡിപ്പോസിറ്റ്, പിൻ‌വലിക്കൽ നിരക്കുകൾ വർദ്ധിപ്പിക്കുമെന്നാണ് ബാങ്ക് വെബ്‌സൈറ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. നിശ്ചിത പരിധിക്കപ്പുറമുള്ള ഇടപാടുകൾക്കാണ് ബാങ്ക് ഉപഭോക്താക്കളിൽ നിന്ന് നിശ്ചിത തുക ഈടാക്കുക.

 

പുതിയ ചാർജുകൾ നടപ്പിലാക്കിയ ശേഷം ഉപഭോക്താക്കൾക്ക് പ്രതിമാസം നാല് സൌജന്യ പണമിടപാടുകളാണ് നടത്താൻ സാധിക്കുക. അതിനുശേഷം ഓരോ ഇടപാടിനും 150 രൂപ ഈടാക്കും. ഉപഭോക്താക്കൾക്ക് മറ്റ് ഫീസുകളൊന്നും നൽകാതെ അവരുടെ അക്കൌണ്ടുള്ള ശാഖയിൽ നിന്ന് രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാനോ പിൻവലിക്കാനോ അനുവദിക്കും. അതായത് രണ്ട് ലക്ഷം രൂപ വരെയുള്ള ഇടപാടുകൾക്ക് നിരക്കുകൾ ഈടാക്കില്ല.

പണമിടപാടുകള്‍ സുതാര്യമാക്കാന്‍ പാന്‍കാര്‍ഡിന് പകരം ഇനി ആധാര്‍

ഐസിഐസിഐ ബാങ്കിന്റെ പുതിയ ഇടപാട് നിരക്കുകൾ ഇങ്ങനെ, അറിഞ്ഞില്ലെങ്കിൽ പോക്കറ്റ് കാലിയാകും

രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് പ്രതിമാസം, കുറഞ്ഞത് 150 രൂപയോ, 1000 രൂപയ്ക്ക് 5 രൂപ നിരക്കിലോ ബാങ്ക് തുക ഈടാക്കും. അക്കൌണ്ടില്ലാത്ത മറ്റ് ശാഖകളിൽ നിക്ഷേപത്തിനും പിൻവലിക്കലിനും, പ്രതിദിനം 25,000 രൂപ വരെയുള്ള ഇടപാടുകൾക്ക് നിരക്ക് ഈടാക്കില്ല. എന്നാൽ ഈ പരിധിക്കപ്പുറമുള്ള ഇടപാടിന് ഉപഭോക്താക്കൾക്ക് പ്രതിമാസം, കുറഞ്ഞത് 150 രൂപയോ, 1000 രൂപയ്ക്ക് 5 രൂപ നിരക്കിലോ തുക നൽകണം.

മൂന്നാം കക്ഷി ഇടപാടുകളുടെ കാര്യത്തിൽ, ഉപയോക്താക്കൾ പ്രതിദിനം 25,000 രൂപ എന്ന പരിധിയിൽ ഒരു ഇടപാടിന് 150 രൂപ നൽകണം. മാത്രമല്ല, 25,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾ ബാങ്ക് അനുവദിക്കില്ല.

എടിഎമ്മില്‍ നിന്ന് കാശ് കിട്ടിയില്ല, അക്കൗണ്ടില്‍ നിന്ന് കാശ് കുറയുകയും ചെയ്തു- എന്നാല്‍ എന്തു ചെയ്യണം?

English summary

ഐസിഐസിഐ ബാങ്കിന്റെ പുതിയ ഇടപാട് നിരക്കുകൾ ഇങ്ങനെ, അറിഞ്ഞില്ലെങ്കിൽ പോക്കറ്റ് കാലിയാകും

From december 15th icici bank will increase deposit and withdrawal rates on all savings account transactions. Read in malayalam.
Story first published: Friday, December 6, 2019, 13:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X