ഐസിഐസിഐ ബാങ്ക് സാലറി അക്കൗണ്ട് ഉടമയാണോ? ഇനി ഓവര്‍ഡ്രാഫ്റ്റ് ഉടൻ ലഭിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാലറി അക്കൗണ്ട് ഉടമകള്‍ക്കായി തല്‍ക്ഷണ ഓവര്‍ ഡ്രാഫ്റ്റ് (ഒഡി) സൗകര്യം ആരംഭിച്ചതായി സ്വകാര്യ മേഖല വായ്പാദാതാവായ ഐസിഐസിഐ ബാങ്ക് അറിയിച്ചു. സാലറി അക്കൗണ്ട് ഉടമകള്‍ക്കിപ്പോള്‍ ബാങ്ക് ബ്രാഞ്ച് സന്ദര്‍ശിക്കാതെ പേപ്പര്‍ലെസ് പ്രക്രിയയിലൂടെ ഈ സൗകര്യം സ്വന്തമാക്കാവുന്നതാണ്. 'ഇന്‍സ്റ്റാ ഫ്‌ളെക്‌സിക്യാഷ്' എന്ന ഐസിഐസിഐ ബാങ്കിന്റെ ഈ സേവനം, ബാങ്കിന്റെ മുന്‍കൂട്ടി അംഗീകാരം ലഭിച്ച ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോം മുഖേനയാവും ലഭ്യമാവുക.

 

48 മണിക്കൂറിനുള്ളില്‍ ഉപയോക്താക്കള്‍ക്ക് അംഗീകൃത ഓവര്‍ ഡ്രാഫ്റ്റ് ഉപയോഗിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ ഈ സൗകര്യം ഉടന്‍ അനുവദിക്കും. ഓവര്‍ ഡ്രാഫ്റ്റിന് നല്‍കേണ്ട പലിശ കണക്കാക്കുന്നത് ഉപഭോക്താവ് നേടിയ യഥാര്‍ത്ഥ തുകയുടെ അടിസ്ഥാനത്തിലാണ്. മറിച്ച്, അനുവദിച്ച ഓവര്‍ ഡ്രാഫ്റ്റിന്റെ മുഴുവന്‍ തുകയിലല്ല. 'കൊറോണ വൈറസ് മഹാമാരിയുടെ ഈ കഠിനമായ സമയങ്ങളില്‍, ഈ പുതിയ സൗകര്യം ഞങ്ങളുടെ ശമ്പളക്കാരായ ഉപഭോക്താക്കളെ, അവരുടെ വിവിധ ചെലവുകള്‍ക്കായുള്ള ആവശ്യങ്ങള്‍ക്ക് തടസ്സരഹിതമായ രീതിയില്‍ സഹായിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു,' ഐസിഐസിഐ ബാങ്ക് അണ്‍സെക്യൂര്‍ഡ് അസെറ്റ്‌സ് ഹെഡ് സുദീപ്ത റോയ് വ്യക്തമാക്കി.

ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം എങ്ങനെ പ്രയോജനപ്പെടുത്താമെന്നത് താഴെ നല്‍കുന്നു:

1. നിങ്ങളുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക.

2. 'ഓഫറുകള്‍' എന്ന വിഭാഗത്തില്‍ ക്ലിക്ക് ചെയ്യുക.

3. മുന്‍കൂട്ടി അംഗീകരിച്ച ഒഡി ഓഫര്‍ പരിശോധിച്ച് അപേക്ഷിക്കുക.

 ഐസിഐസിഐ ബാങ്ക് സാലറി അക്കൗണ്ട് ഉടമയാണോ? ഇനി ഓവര്‍ഡ്രാഫ്റ്റ് ഉടൻ ലഭിക്കും

സെൻസെക്സിൽ 552 പോയിൻറ് ഇടിവ്, നിഫ്റ്റി 9,850 ന് താഴെ; ഈ ആഴ്ച്ച കൂടുതൽ ഇടിവിന് സാധ്യത

ഇന്‍സ്റ്റാ ഫ്‌ളെക്‌സിക്യാഷ് സൗകര്യത്തിന്റെ മറ്റ് സവിശേഷതകള്‍

- ഐസിഐസിഐ ബാങ്ക് ഉപയോക്താക്കള്‍ക്ക് അവരുടെ ശമ്പളത്തിന്റെ മൂന്നിരട്ടി വരെ ക്രെഡിറ്റ് പരിധി വാഗ്ദാനം ചെയ്യുന്നു.

- ഉപയോഗിച്ച യഥാര്‍ത്ഥ ഒഡി തുകയില്‍ മാത്രമെ പലിശ നല്‍കേണ്ടതുള്ളൂ.

- ബാങ്ക് ഉപഭോക്താക്കള്‍ക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് കുടിശ്ശിക പരിധി ക്ലിയര്‍ ചെയ്യാം. എല്ലാ മാസം അടയക്കേണ്ട പലിശ മാത്രമെ ഇവര്‍ നല്‍കേണ്ടതുള്ളൂ.

 

- ഓട്ടോ സ്വീപ്പ് ഇന്‍ സൗകര്യം: ആവശ്യമുള്ളപ്പോള്‍ ഷെഡ്യൂള് ചെയ്ത പേയ്‌മെന്റുകള്‍ നിറവേറ്റുന്നതിന് ഇത് ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടില്‍ നിന്ന് ശമ്പള അക്കൗണ്ടിലേക്ക് സ്വയമേവ സൈ്വപ്പ് ചെയ്യുന്നു. ശമ്പള അക്കൗണ്ടിലെ ഏതെങ്കിലും ക്രെഡിറ്റിന് ശേഷം, ഫണ്ടുകള്‍ സ്വപ്രേരിതമായി ഒഡി അക്കൗണ്ടിലേക്ക് മടക്കി നല്‍കുകയും പലിശ ഈടാക്കുന്നത് യഥാര്‍ത്ഥ തുകയ്ക്കും അത് ഉപയോഗിച്ച കാലയളവിനും മാത്രമാണ്.

English summary

icici bank starts instant overdraft facility for salary account customers | ഐസിഐസിഐ ബാങ്ക് സാലറി അക്കൗണ്ട് ഉടമയാണോ? ഇനി ഓവര്‍ഡ്രാഫ്റ്റ് ഉടൻ ലഭിക്കും

icici bank starts instant overdraft facility for salary account customers
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X