പുതിയ സമ്പാദ്യ പദ്ധതിയുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് 'ഐസിഐസിഐ പ്രു ഗാരന്റീഡ് ഇന്‍കം ഫോര്‍ ടുമാറോ' (ജിഫ്റ്റ്) എന്ന പേരില്‍ പുതിയ ലക്ഷ്യാധിഷ്ഠിത സമ്പാദ്യ പദ്ധതി അവതരിപ്പിച്ചു. പോളിസി ഉടമകള്‍ക്ക് അവരുടെ ദീര്‍ഘകാല ധനകാര്യ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന വിധത്തില്‍ വരുമാനം ഉറപ്പാക്കുന്നതുമാണ് ഈ പദ്ധതി.

 

വിവിധ സ്രോതസുകളില്‍ നിന്നുള്ള ഭാവി വരുമാനത്തിലെ അനിശ്ചിതത്വം ഒരു പരിധി വരെ ഇല്ലാതാക്കാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കാന്‍ ഈ പോളിസക്കു കഴിയും. ലൈഫ് കവര്‍ കുടുംബത്തിന് സാമ്പത്തിക സുരക്ഷ നല്‍കുകയും ചെയ്യുന്നു. ഏതൊരു ധനകാര്യ ആസൂത്രണത്തിലും ഈ സുരക്ഷ അത്യാവശ്യമാണ്. ലക്ഷ്യാധിഷ്ഠിത സേവിംഗ്‌സ് പദ്ധതിയുടെ മൂന്ന് വകഭേദങ്ങള്‍ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. പോളിസി ഉടമയുടെ ആവശ്യമനുസരിച്ച് യോജിച്ചത് തെരഞ്ഞെടുക്കാം.

പുതിയ സമ്പാദ്യ പദ്ധതിയുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്

1. വരുമാനം: പോളിസി ഉടമയ്ക്ക് മച്യൂരിറ്റി ആനൂകുല്യങ്ങള്‍ 5, 7 അല്ലെങ്കില്‍ 10 വര്‍ഷത്തില്‍ വരുമാനമായി സ്വീകരിക്കാം. ഉദാഹരണത്തിന്,കുട്ടിയുടെ വിദ്യാഭ്യാസം ആസൂത്രണം ചെയ്യുന്ന ഉപയോക്താക്കള്‍ ക്ക് ഈ ഓപ്ഷന്‍ അനുയോജ്യമാണ്. പ്രീമിയം, വരുമാന കാലയളവ് എന്നിവ കുട്ടിയുടെ വിദ്യാഭ്യാസ ലക്ഷ്യത്തോട് ഒത്തു ചേര്‍ത്ത് വരുമാനം ലഭ്യമാക്കാന്‍ സഹായിക്കുന്നു.

2. നേരത്തെ വരുമാനം നേടാം: പോളിസിയുടെ രണ്ടാം വര്‍ഷം മുതല്‍ പോളിസി ഉടമയ്ക്ക് വരുമാനം ലഭിക്കുന്നതാണ് ഈ വകഭേദത്തിന്റെ പ്രത്യേകത. ഇത് ഗാരന്റീഡ് ആണ്. വരുമാനത്തിനായി പോളിസി കാലാവധി പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കുന്നത് ഇത് ഒഴിവാക്കുന്നു. ഇടപാടുകാര്‍ക്ക് അവരുടെ സമ്പാദ്യം വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ആനുകൂല്യങ്ങള്‍ സ്വീകരിക്കാന്‍ ഇതു പ്രാപ്തമാക്കുന്നു.

3. സിംഗിള്‍ പേ ലംപ്സം: ഈ വകഭേദത്തില്‍ പോളിസി വാങ്ങുന്ന സമയത്ത് ഒറ്റത്തവണ മാത്രം പ്രീമിയം അടച്ചാല്‍ മതി. ഇതോടൊപ്പം ഗാരന്റീഡ് ലംപ്‌സം ആനൂകൂല്യം ലഭിക്കാനുള്ള കാലാവധിയും തെരഞ്ഞെടുക്കണം.ചുരുക്കത്തില്‍ ഗാരന്റീഡ് റിട്ടേണിനൊപ്പം ലൈഫ് കവറും ലഭിക്കുന്നു.

പോളിസി ഉടമയ്ക്ക് തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട തീയതികളില്‍ വരുമാനം സ്വീകരിക്കാമെന്നതാണ് ജിഫ്റ്റിന്റെ മറ്റൊരു സവിശേഷത. ഉദാഹണത്തിന് വിവാഹ വാര്‍ഷികം, അല്ലെങ്കില്‍ പങ്കാളിയുടെ ജന്മദിനം എന്നിങ്ങനെ പ്രത്യേകതയുള്ള സമയങ്ങള്‍ വരുമാനം സ്വീകരിക്കുന്നതിനു തെരഞ്ഞെടുക്കാം.

 

അടുത്തിടെ ഇരുപതാം വാര്‍ഷികം ആഘോഷിച്ച ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് അവതരിപ്പിച്ച 'ഐസിഐസിഐ പ്രു ഗാരന്റീഡ് ഇന്‍കം ഫോര്‍ ടുമാറോ' (ജിഫ്റ്റ്) എന്ന ലക്ഷ്യാധിഷ്ഠിത പദ്ധതി ശക്തമായ ധനകാര്യ ആസുത്രണത്തിന് ഉപഭോക്താക്കളെ പ്രാപ്തരാക്കുമെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ അമിത് പാല്‍റ്റ പറഞ്ഞു.

'ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന വരുമാന ആവശ്യങ്ങള്‍ നിറവേറ്റുക മാത്രമല്ല, സമ്പത്ത് സ്വരൂപിക്കുന്നതിനുള്ള മാര്‍ഗം വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതി സുഗമമായ വരുമാനം നല്‍കുന്നുവെന്നു മാത്രമല്ല രണ്ടാം വര്‍ഷം മുതല്‍ ആനുകൂല്യങ്ങള്‍ സ്വീകരിക്കാന്‍ ഉപയോക്താക്കള്‍ക്ക് സൗകര്യമൊരുക്കുകയും ചെയ്യുന്നു', അമിത് പാല്‍റ്റ സൂചിപ്പിച്ചു.

Read more about: icici bank
English summary

ICICI Prudential Life Insurance launches new savings scheme – 'ICICI Pru Guaranteed Income for Tomorrow'

ICICI Prudential Life Insurance launches new savings scheme – 'ICICI Pru Guaranteed Income for Tomorrow'. Read in Malayalam.
Story first published: Wednesday, February 10, 2021, 7:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X