ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; ഐഡിബിഐ ബാങ്ക് സേവനങ്ങള്‍ ഇനി വാട്ട്സാപ്പിലും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപഭോക്താകള‍ക്കാൾക്കായി ഐഡിബിഐ ബാങ്ക് വാട്ട്സാപ്പ് ബാങ്കിംഗ് സേവനങ്ങൾ അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് തങ്ങളുടെ സൗകര്യത്തിനനുസരിച്ച് വീട്ടിലിരുന്നുകൊണ്ട് തന്നെ ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കുന്നതിന് ഇത് സഹായകമാകുമെന്ന് ഉറപ്പാണ്. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഉറപ്പാക്കുന്ന ഒരു പ്രത്ര്യേക വാട്ട്സാപ്പ് വെരിഫൈഡ് നമ്പറിലുടെ വാട്ട്സാപ്പ് ബാങ്കിംഗ് സേവനം വാഗ്ദാനം ചെയ്യുമെന്നും ബാങ്ക് കൂട്ടിച്ചേർത്തി്ട്ടുണ്ട്. കൂടാതെ അക്കൗണ്ട് ബാലൻസ് വിവരങ്ങൾ, അവസാന അഞ്ച് ഇടപാടുകൾ, ചെക്ക് ബുക്കിനായുള്ള അപേക്ഷ, പുതുതായി ആരംഭിച്ച വാട്ട്സാപ്പ് ബാങ്കിംഗ് സേവനങ്ങളുടെ പലിശ നിരക്ക് തുടങ്ങി വിവിധ അവശ്യ ബാങ്കിംഗ് സേവനങ്ങൾ ഇതുവഴി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയും ചെയ്യും.

 

ഐഡിബിഐ ബാങ്ക് ശാഖകളുടെയോ സമീപത്തുള്ള എടിഎമ്മുകളുടെയോ വിശദാംശങ്ങൾ വാട്ട്സാപ്പ് മുഖേന നമ്മുക്ക് ലഭിക്കുമെന്നതാണ് മറ്റൊരു സവിശേഷതയാണ്. ഉപഭോക്താക്കളുടെ സൗകര്യത്തിന് മുൻതൂക്കം നൽകുന്ന സംരംഭങ്ങൾ സ്വീകരിക്കുന്നതിൽ ഐഡിബിഐ ബാങ്ക് എല്ലായ്പ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെന്നും വാട്സാപ്പ് ബാങ്കിംഗ് സേവനങ്ങൾ ആരംഭിക്കുന്നത് ഇത്തരത്തിലുള്ള മറ്റൊരു തുടക്കമാണെന്നും ഐഡിബിഐ ബാങ്ക് എംഡിയും സിഇഒയുമായ രാകേഷ് ശർമ വ്യക്തമാക്കി. ഉപഭോക്താക്കളുടെ അടിയന്തിര ആവശ്യങ്ങൾക്ക് തൽക്ഷണ പരിഹാരം വാഗ്ദാനം ചെയ്യുന്നതിലൂടെ സുരക്ഷയും സൗകര്യവും സൃഷ്ടിക്കുക എന്നതാണ് ഐഡിബിഐ ബാങ്ക് ലക്ഷ്യമിടുന്നത്.

 ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; ഐഡിബിഐ ബാങ്ക് സേവനങ്ങള്‍ ഇനി വാട്ട്സാപ്പിലും

IFTAS ന്റെ SFMS പ്ലാറ്റ്‌ഫോമിലൂടെ മിഡിൽവെയർ ആപ്ലിക്കേഷൻ i @ Connect-SFMS വഴി ലെറ്റർ ഓഫ് ക്രെഡിറ്റ് / ബാങ്ക് ഗ്യാരണ്ടി സന്ദേശങ്ങൾക്കൊപ്പമുള്ള ഡോക്യുമെന്റ് എം‌ബെഡിംഗ് സൗകര്യമെന്ന പുതിയ ഫീച്ചര്‍ ഐഡിബിഐ ബാങ്ക് നടപ്പിലാക്കിയിട്ടുണ്ട്. ഐഡിബിഐ ഇൻടെക് ലിമിറ്റ‍ഡ് ആണ് ഈ ഫീച്ചർ വികസിപ്പിച്ചെടുത്തത്. മാനുവൽ വെരിഫിക്കേഷൻ, തട്ടിപ്പുകള്‍ കുറയ്ക്കുക, ഇടപാടിൽ ഉൾപ്പെട്ട എല്ലാ കക്ഷികൾക്കും ഡൊക്യുമെന്ററി തെളിവുകൾ പ്രാപ്തമാക്കുക എന്നിവയാണ് പുതിയ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത. റിസർവ് ബാങ്കിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയാണ് ഇന്ത്യൻ ഫിനാൻഷ്യൽ ടെക്നോളജി ആൻഡ് അലൈഡ് സർവീസസ് ( IFTAS ). സാമ്പത്തിക ഇടപാടുകൾ കൂടുതൽ ഡിജിറ്റൈസ് ചെയ്യുന്നതിനും സാമ്പത്തിക ആശയവിനിമയ സംവിധാനം സുരക്ഷിതമാക്കുന്നതിനുമായി, ലെറ്റർ ഓഫ് ക്രെഡിറ്റ്/ ബാങ്ക് ഗ്യാരണ്ടി സന്ദേശങ്ങൾക്കൊപ്പം ഡോക്യുമെന്റ് ഉൾച്ചേർക്കലിന്റെ സവിശേഷതയും ഇന്ത്യൻ ഫിനാൻഷ്യൽ ടെക്നോളജി ആൻഡ് അലൈഡ് സർവീസസ് ( IFTAS ) അവതരിപ്പിച്ചു.

English summary

IDBI launched WhatsApp Banking services for its customers | ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; ഐഡിബിഐ ബാങ്ക് സേവനങ്ങള്‍ ഇനി വാട്ട്സാപ്പിലും

IDBI launched WhatsApp Banking services for its customers
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X