കൊവിഡ് വാക്‌സിന്‍ വൈകിയാല്‍ ഇന്ത്യയുടെ ജിഡിപി 7.5% ചുരുങ്ങും: ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ്‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 വൈറസിനെതിരായ വാക്‌സിനായുള്ള ദീര്‍ഘനാളത്തെ കാത്തിരിപ്പ് ഇന്ത്യന്‍ സാമ്പത്തിക ജിഡിപി 7.5 ശതമാനം വരെ ചുരുങ്ങാന്‍ ഇടയാക്കുമെന്ന് ഒരു വിദേശ ബ്രോക്കറേജ് തിങ്കളാഴ്ച അറിയിച്ചു. ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസിലെ സാമ്പത്തിക വിദഗ്ധരും യഥാര്‍ത്ഥ ജിഡിപിയെക്കുറിച്ചുള്ള അടിസ്ഥാന കേസ് എസ്റ്റിമേറ്റുകള്‍ ഒരാഴ്ചക്കുള്ളില്‍ പരിഷ്‌കരിക്കുകയുണ്ടായി, സാമ്പത്തിക പ്രവര്‍ത്തനത്തില്‍ കുറവുണ്ടായതിനാല്‍ ഇപ്പോഴിത് നാല് ശതമാനം ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ വൈറസിനെതിരെ വാക്‌സിന്‍ കണ്ടെത്താന്‍ ആഗോളതലത്തിലും ആഭ്യന്തരമായും ഒന്നിലധികം ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതിന് സമയക്രമങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. രാജ്യവ്യാപക അടച്ചുപൂട്ടലിന്റെ ഫലമായി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഈ വര്‍ഷം 21 ശതമാനം ചുരുങ്ങുമെന്ന് പല വിശകലന വിദഗ്ധരും പ്രതീക്ഷിക്കുന്നു, കൂടാതെ ജിഡിപി 7.2 ശതമാനം വരെ ചുരുങ്ങുമെന്നും ചിലര്‍ കണക്കാക്കുന്നു.

റിലയൻസ് ഇൻഡസ്ട്രീസ്: ലോകത്തിലെ ഏറ്റവും മൂല്യമുള്ള 51-ാമത്തെ കമ്പനി, ഏഷ്യയിൽ 10-ാം സ്ഥാനം

കൊവിഡ് വാക്‌സിന്‍ വൈകിയാല്‍ ഇന്ത്യയുടെ ജിഡിപി 7.5% ചുരുങ്ങും: ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ്‌

ആഗോള സമ്പദ്‌വ്യവസ്ഥ വാക്‌സിന്‍ കണ്ടെത്തുന്നതിനായി ഒരു വര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നാല്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി 7.5 ശതമാനം ചുരുങ്ങാന്‍ സാധ്യത കാണുന്നു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വാര്‍ഷിക വളര്‍ച്ചാ കാഴ്ചപ്പാടില്‍ നിന്ന് ഓരോ മാസവും ലോക്ക്ഡൗണ്‍ ഒരു ശതമാനം പോയിന്റ് ചിലവാക്കുന്നുണ്ടെന്ന് ഏറ്റവും മോശം അവസ്ഥയില്‍ നേരത്തെ അഞ്ച് ശതമാനം സങ്കോചം കണക്കാക്കിയിരുന്ന അനലിസ്റ്റുകള്‍ വ്യക്തമാക്കി.

ഇതിനു മറുപടിയായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഈ സാമ്പത്തിക വര്‍ഷത്തില്‍ 21 ശതമാനം നിരക്ക് കുറയ്ക്കുമെന്ന് പറയുന്നു. സാമ്പത്തിക പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഒരു സൂചകത്തിന്റെ മുന്നേറ്റം ഉദ്ധരിച്ച്, ഏപ്രിലില്‍ 29.7 ശതമാനം ഇടിവിന് ശേഷം മെയ് മാസത്തില്‍ സൂചകം 20.6 ശതമാനം ഇടിഞ്ഞെന്ന് ബാങ്ക് വ്യക്തമാക്കി. വ്യാവസായിക ഉല്‍പാദനം മെയ് മാസത്തില്‍ 34.7 ശതമാനം ചുരുങ്ങി. ഇതിന് പുറമെ, ആദ്യ പാദത്തില്‍ ജിഡിപി 18 ശതമാനമായി ചുരുങ്ങുമെന്നും കണക്കാക്കുന്നുണ്ട്.

ചൈനീസ് ഇറക്കുമതിയിലെ തടസ്സം; സ്മാര്‍ട്‌ഫോണ്‍ വില്‍പ്പനയിൽ കനത്ത ഇടിവ്

രാജ്യം ഒരു അണ്‍ലോക്ക് ഘട്ടത്തിലേക്ക് കടക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ കൊവിഡ് 19 വ്യാപനം മൂന്നിരട്ടിയായി വര്‍ധിച്ചതിനാല്‍, മുമ്പ് പ്രഖ്യാപിച്ചതിന് വിപരീതമായി നിലവിലെ നിയന്ത്രണങ്ങള്‍ സെപ്റ്റംബര്‍ പകുതി വരെ നീട്ടാന്‍ സാധ്യതയുണ്ടെന്നും പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ പുനരാരംഭം ഒക്ടോബര്‍ പകുതിയോടെ മാത്രമെ സാധ്യമാകൂവെന്നും സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കി.

English summary

if-covid vaccine is delayed india's gdp may contract 7.5 per cent bank of america securities | കൊവിഡ് വാക്‌സിന്‍ വൈകിയാല്‍ ഇന്ത്യയുടെ ജിഡിപി 7.5% ചുരുങ്ങും: ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ്‌

if-covid vaccine is delayed india's gdp may contract 7.5 per cent bank of america securities
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X