വോഡഫോണ്‍ -ഐഡിയ കളം വിടുമോ? ടെലികോം മേഖല പ്രതിസന്ധിയിലേക്ക്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രൂക്ഷമായ പ്രതിസന്ധി നേടിരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് മറ്റൊരു തിരിച്ചടി കൂടി നേരിടേണ്ടി വരുമോയന്ന സംശയത്തിലാണ് സാമ്പത്തിക വിദഗ്ധര്‍. നിലവില്‍ ടെലികോം മേഖലിയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളാണ് ഇതിനടിസ്ഥാനം. വോഡഫോണ്‍- ഐഡിയ ഇന്ത്യന്‍ ടെലികോം മേഖല വിട്ടേക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ വരുന്നത്. അങ്ങനെ സംഭിവിച്ചാല്‍ കനത്ത തിരിച്ചടിയാവും രാജ്യത്തെ സാമ്പത്തികരംഗം നേരിടേണ്ടി വരിക.

 

ടെലികോം

ടെലികോം കമ്പനികള്‍ ഗവണ്‍മെന്റിന് നല്‍കേണ്ട കുടിശിക തുകകളും പിഴകളും ഉടന്‍ തന്നെ നല്‍കേണ്ടതാണെന്ന സുപ്രീം കോടതി ഉത്തരവാണ് നിലവില്‍ മേഖലയിലെ പ്രതിസന്ധിയ്ക്ക് കാരണം. ബ്രിട്ടനിലെ വോഡഫോണ്‍ ഗ്രൂപ്പിന്റെയും ഇന്ത്യയിലെ ഐഡിയ സെല്ലുലാറിന്റെ സംയുക്ത സംരഭമാണ് വോഡഫോണ്‍- ഐഡിയ. 3.9 ബില്യണ്‍ ഡോളറിന്റെ കുടിശികയാണ് കമ്പനി സര്‍ക്കാരിന് നല്‍കാനുള്ളത്. ഇത് പെട്ടെന്ന്, തിരിച്ചടയ്ക്കുക എന്നത് പ്രാവര്‍ത്തികമല്ലെന്നാണ് കമ്പനി നിലപാട്. തുക തിരിച്ചടയ്ക്കുന്നതിന് സാവകാശം നല്‍കണമെന്ന് വാദവും കമ്പനി വൃത്തങ്ങള്‍ ഉന്നയിക്കുന്നു.

ജീവനക്കാരും

3,000 പേര്‍ ജീവനക്കാരും വിവധ ബാങ്കുകളില്‍ നിന്നെടുത്ത 3.8 ബില്യണ്‍ ഡോളറിന്റെ ബാധ്യതയും കമ്പനിയ്ക്കുണ്ട്. കമ്പനി പൂട്ടേണ്ടി വന്നാല്‍ 10,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാവും. കഴിഞ്ഞ 11 വര്‍ഷങ്ങളായി വളര്‍ച്ചയില്‍ മെല്ലെപ്പോക്ക് തുടരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെയും ഇത് കാര്യമായി ബാധിച്ചേക്കാം. ഈ സാഹചര്യം ഇന്ത്യയുടെ ധനക്കമ്മി 40 ബേസിസ് പോയിന്റ് വരെ ഉയരുന്നതിനും കാരണമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ധനക്കമ്മി 40 ബേസിസ് പോയിന്റിലേക്ക് ഉയരുന്നത് ഇന്ത്യയുടെ വരുമാനത്തില്‍ ഒരു ട്രില്യണ്‍ രൂപയുടെ ഇടിവുണ്ടാക്കിയേക്കാം.

ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ, ബുക്ക് ചെയ്ത വിമാന ടിക്കറ്റ് ക്യാൻസൽ ചെയ്താലും കാശ് പോകില്ല

ഇന്ത്

കൂടാതെ, ഇന്ത്യയുടെ പ്രത്യക്ഷ നികുതിയിലും ഗണ്യമായ കുറവുണ്ടാവാനും ഇത് കാരണമാവും. വോഡഫോണ്‍- ഐഡിയയുടെ പിന്മാറ്റം വിപണിയില്‍ ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ എന്നിവരുടെ കുത്തകയ്ക്ക് കാരണമായേക്കാമെന്ന ആശങ്കയും പലരും പങ്കുവെക്കുന്നു. നിലവിലെ വിപണി സാഹചര്യം മാര്‍ച്ച് അവസാനത്തോടെ നടക്കാനിരിക്കുന്ന 5ജി ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള കമ്പനി തീരുമാനത്തെയും സ്വാധീനിക്കാനിടയുണ്ട്. കോടതി ഉത്തരവ് ലംഘിക്കാതെയുള്ള നടപടികള്‍ക്കാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ലാഭം മൂന്നിലൊന്നായി കുറഞ്ഞു, 35,000 ജോലികൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങി എച്ച്എസ്ബിസി

പ്രതിസന്ധി

പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇടപെടണമെന്നാവശ്യപ്പെട്ട് ടെലികോം മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിക്കുന്നു. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാവുന്നതും പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടാന്‍ കഴിയാത്തതിനാലും പ്രധാനമന്ത്രി വിമര്‍ശനം നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് ടെലികോം മേഖലയിലെ പ്രതിസന്ധിയും. അതേസമയം, ഫെബ്രുവരി 21 -നകം 35 കോടി രൂപയുടെ (490 മില്യണ്‍ ഡോളര്‍) കുടിശിക തിരിച്ചടയ്ക്കാമെന്ന് വോഡഫോണ്‍ -ഐഡിയ, സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഭാരതി എയര്‍ടെല്‍ തിങ്കളാഴ്ച 1.40 ബില്യണ്‍ ഡോളറിന്റെ കുടിശിക അടച്ചിരുന്നു.

English summary

വോഡഫോണ്‍ -ഐഡിയ കളം വിടുമോ? ടെലികോം മേഖല പ്രതിസന്ധിയിലേക്ക്? | if vodafone idea disconnects india picks up the bill

if vodafone idea disconnects india picks up the bill
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X