ഇറക്കുമതി കുറഞ്ഞു, കണ്ടെയ്നറുകൾ കിട്ടാനില്ല; കയറ്റുമതിക്കാർ പ്രതിസന്ധിയിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇറക്കുമതിയിലെ ഇടിവിനെ തുടർന്ന് കണ്ടെയ്നറുകളുടെ രൂക്ഷമായ കുറവ് കയറ്റുമതിക്കാരെ പ്രതിസന്ധിയിലാക്കുന്നു. കണ്ടെയ്നറുകളുടെ കുറവ് കാരണം പ്രധാന അന്താരാഷ്ട്ര വാണിജ്യ റൂട്ടുകളിലെ ചരക്ക് നിരക്കും കുത്തനെ ഉയർന്നിട്ടുണ്ട്. ഇതിനെ തുടർന്ന് കാലിയായ കണ്ടെയ്നറുകൾ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിന് ഷിപ്പിംഗ് ലൈനുകൾക്ക് സർക്കാർ കർശന നിർദ്ദേശം നൽകണമെന്ന് ഉന്നത വ്യവസായ സ്ഥാപനം വ്യക്തമാക്കി.

 

ചരക്ക് നിരക്ക്

ചരക്ക് നിരക്ക്

യുഎസിലേക്ക് ഒരു കണ്ടെയ്നർ മാറ്റുന്നതിനായി ഷിപ്പിംഗ് ലൈനുകൾ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ നിരക്ക് 60 ശതമാനം വർധിപ്പിച്ചതായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻ (എഫ്‌ഐ‌ഒ) കണക്കാക്കുന്നു. ആഫ്രിക്കൻ തുറമുഖങ്ങളുടെ കാര്യത്തിൽ, നിരക്ക് ഇരട്ടിയിലധികമാണ്, അതേസമയം യൂറോപ്പിലേയ്ക്കുള്ള ചരക്ക് നിരക്ക് 50 ശതമാനം ഉയർന്നു. മൊത്തത്തിൽ, എല്ലായിടത്തും നിരക്ക് 50 ശതമാനത്തിലധികം ഉയർന്നുവെന്ന് എഫ്ഐഇഒ പ്രസിഡന്റ് ശരദ് കുമാർ സറഫ് പറഞ്ഞു. ഈ സാഹചര്യം ലഘൂകരിക്കാനുള്ള ഏക മാർഗം കാലിയായ കണ്ടെയ്നറുകൾ തിരികെ കൊണ്ടുവരാൻ ആവശ്യപ്പെടുകയാണെന്ന് ഇന്ത്യൻ മാരിടൈം അതോറിറ്റി ഡയറക്ടർ ജനറൽ പറഞ്ഞു.

ഗുരുതരമായ പ്രശ്നം

ഗുരുതരമായ പ്രശ്നം

ഇത് വളരെ ഗുരുതരമായ പ്രശ്നമാണ്. കയറ്റുമതി ചരക്ക് നിറയ്ക്കുന്നതിന് കണ്ടെയ്നറുകളില്ല. കണ്ടെയ്നറുകളുടെ അഭാവം കാരണം ഷിപ്പിംഗ് കമ്പനികൾ നിരക്ക് ഉയർത്തി. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ യുഎസിലേക്കുള്ള ചരക്ക് നിരക്ക് 60 ശതമാനം ഉയർന്നു. ആഫ്രിക്കൻ തുറമുഖങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഏകദേശം 100 ശതമാനമാണ്. യൂറോപ്യൻ തുറമുഖങ്ങൾ നിരക്ക് 50 ശതമാനം ഉയർത്തിയെന്ന് എഫ്ഐഇഒ മേധാവി അഭിപ്രായപ്പെട്ടു.

മത്സ്യോൽപ്പന്ന കയറ്റുമതിയിൽ വഴിത്തിരിവാകും; ചേർത്തല മെഗാ ഫുഡ് പാർക്ക് അവസാന ഘട്ടത്തിലേക്ക്

നിരക്ക് വർദ്ധനവ്

നിരക്ക് വർദ്ധനവ്

യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നതിന് ആഴ്ചയിൽ 10-15 കണ്ടെയ്നറുകൾ ആവശ്യമുള്ള ജയ്പൂർ ആസ്ഥാനമായുള്ള ലോജിസ്റ്റിക് സ്റ്റാർട്ട്-അപ്പ് ജിഎക്സ്പ്രസ് ഇപ്പോൾ ഓരോ കണ്ടെയ്നറിനും 3,600 ഡോളർ നൽകുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം നിരക്ക് 40 ശതമാനം ഉയർന്നതായി കമ്പനിയുടെ സ്ഥാപകനും ഡയറക്ടറുമായ പ്രവീൺ വസിഷ്ഠ പറഞ്ഞു. യുഎസ്, കാനഡ, യുകെ എന്നിവിടങ്ങളിലേക്കാണ് കമ്പനി പ്രധാനമായും കയറ്റുമതി നടത്തുന്നത്. മൂന്ന് രാജ്യങ്ങളുടെയും കാര്യത്തിൽ നിരക്ക് കുത്തനെ ഉയർന്നതായി അദ്ദേഹം പറഞ്ഞു.

ഇറക്കുമതി ചട്ടങ്ങള്‍ കര്‍ശനം; തുറമുഖങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത് ആയിരക്കണക്കിന് ടിവി സെറ്റുകള്‍

ഇറക്കുമതിയിലെ ഇടിവ്

ഇറക്കുമതിയിലെ ഇടിവ്

ഇറക്കുമതിയിൽ കുത്തനെ ഇടിവുണ്ടായതാണ് രാജ്യത്ത് കണ്ടെയ്നറുകളുടെ വലിയ കുറവിന് കാരണമായത്. കാലങ്ങളായി കയറ്റുമതിയെക്കാൾ കൂടുതൽ ഇറക്കുമതി നടക്കാറുണ്ട്. അതിനാൽ കണ്ടെയ്നറുകൾക്ക് ഒരിക്കലും രാജ്യത്ത് ക്ഷാമമുണ്ടായിട്ടില്ല. എന്നാൽ കൊവിഡിന് ശേഷം കയറ്റുമതിയെ അപേക്ഷിച്ച് ഇറക്കുമതി കുത്തനെ ഇടിഞ്ഞു. ആഗോള വിതരണ തടസ്സങ്ങളുc ഡിമാൻഡ് ഇടിവും സാമ്പത്തിക മാന്ദ്യവുമൊക്കെ കാരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി വിദേശ വ്യാപാര രീതി മാറിക്കൊണ്ടിരിക്കുകയാണ്. ഇറക്കുമതി കുറയുന്നതാണ് ഇന്ത്യയിൽ കണ്ടെയ്നറുകൾ കുറയാൻ കാരണം.

ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ സര്‍ക്കാര്‍ വര്‍ധിപ്പിക്കാന്‍ സാധ്യത

English summary

Imports Down And Container Shortage In India; Exporters Are In Crisis | ഇറക്കുമതി കുറഞ്ഞു, കണ്ടെയ്നറുകൾ കിട്ടാനില്ല; കയറ്റുമതിക്കാർ പ്രതിസന്ധിയിൽ

The sharp shortage of containers following the decline in imports is putting exporters in crisis. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X