കൊവിഡ് കാലത്തും ആഭ്യന്തര അവധിക്കാല യാത്രകളിൽ വർദ്ധനവ്, യാത്രകൾ ഒഴിവാക്കിയവർ ചെയ്യുന്നതെന്ത്​​?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

100 ദശലക്ഷത്തിലധികം അംഗങ്ങളുള്ള മൾട്ടി-ബ്രാൻഡ് ലോയൽറ്റി പ്രോഗ്രാം പേബാക്ക് അതിന്റെ ഡിജിറ്റൽ സർവേ പങ്കാളിയായ യുണോമെറിനൊപ്പം ഫെസ്റ്റീവ് 20 കൺസ്യൂമർ സെന്റിമെന്റ് സ്റ്റഡി എന്ന സീരിസിന്റെ ഭാഗമായി ആദ്യ സർവേ നടത്തി. 20% ൽ കൂടുതൽ ആളുകൾ വരും ആഴ്ചകളിൽ അവധിക്കാല യാത്രകൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് സർവ്വേ റിപ്പോർട്ട് കണ്ടെത്തി. ഇത് ഉത്തരേന്ത്യയെ സംബന്ധിച്ചിടത്തോളം കൂടുതൽ ശുഭാപ്തിവിശ്വാസം നൽകുന്ന ഒന്നാണ്.

 

കഴിഞ്ഞ വർഷത്തേക്കാൾ കുറവ്

കഴിഞ്ഞ വർഷത്തേക്കാൾ കുറവ്

എന്നിരുന്നാലും, പെട്ടെന്നുള്ള വീണ്ടെടുക്കൽ ഉടൻ ദൃശ്യമാകണമെന്നില്ല. കാരണം കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ് ഇത്തവണ യാത്രയ്ക്കായുള്ള ചെലവാക്കലുകൾ എന്ന് 40% ൽ കൂടുതൽ ആളുകൾ അഭിപ്രായപ്പെട്ടു. ഒപ്പം ദീർഘദൂരയാത്രകളോ അന്താരാഷ്ട്ര യാത്രയോ ഉപഭോക്താക്കളുടെ മനസ്സിൽ ഇല്ല. അൺലോക്ക് ചെയ്തതിനുശേഷം ആഭ്യന്തര യാത്രകൾ കൂടി. കാരണം 40% പേർ ഇതിനകം സ്വന്തം ജന്മനാട് സന്ദർശിക്കുകയോ അല്ലെങ്കിൽ വാരാന്ത്യ അവധി എടുക്കുകയോ ചെയ്തവരാണ്.

ലോക്ക്ഡൗണിന് ശേഷം യാത്രകൾ പ്ലാൻ ചെയ്തോ? ലീവെടുത്ത് യാത്ര പോകാൻ ശമ്പളക്കാ‌‍‍ർക്ക് പ്രത്യേക അലവൻസ്

ഉത്സവ സീസൺ

ഉത്സവ സീസൺ

ഉത്സവ സീസണിൽ, 20%ൽ അധികം ആളുകൾ അവധിക്കാല യാത്രകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രതികരിച്ചവരിൽ മൂന്നിലൊന്ന് പേരും ആഭ്യന്തര അവധിദിനങ്ങളാണ് യാത്രകൾക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. കൂടുതലും അടുത്തുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ചെറിയ യാത്രകളാണ്.

അന്താരാഷ്ട്ര വാണിജ്യ വിമാനയാത്രാ നിരോധനം ജൂലൈ 31 വരെ നീട്ടി ഇന്ത്യ

ഹ്രസ്വ അവധിക്കാല യാത്രകൾ

ഹ്രസ്വ അവധിക്കാല യാത്രകൾ

അൺലോക്കിന്റെ പ്രാരംഭ ഘട്ടങ്ങളിൽ സർവ്വേയിൽ പങ്കെടുത്ത ഏകദേശം 50% പേരും ഹ്രസ്വ അവധിക്കാല യാത്രകൾ സ്വന്തമായി വാഹനമോടിച്ചാണ് നടത്തിയത്. എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് ആഴ്‌ചകളിൽ, ഫ്ലൈറ്റുകളിലൂടെയുള്ള യാത്രയിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ഈ ഉത്സവ സീസണിൽ 40 ശതമാനത്തിലധികം ഉപഭോക്താക്കൾ കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ് ചെലവഴിക്കുന്നത്. 35 ശതമാനം പേർ കഴിഞ്ഞ വർഷത്തെ അതേ തലത്തിൽ ചെലവഴിക്കും. 20 ശതമാനം മാത്രമാണ് കൂടുതൽ തുക ചെലവഴിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ഐടി കമ്പനികളുടെ യാത്രാ ചെലവുകൾ കുറഞ്ഞു, എന്നാൽ ബില്ല് കൂടിയത് ഇക്കാര്യങ്ങൾക്ക്

യാത്ര ഒഴിവാക്കിയവർ

യാത്ര ഒഴിവാക്കിയവർ

അവധിക്കാല യാത്രാ ചെലവുകൾക്കും മറ്റും മാറ്റി വച്ചിരുന്ന തുക ഇത്തവണ മിക്കവരും വലുതും ചെറുതുമായ ഉപകരണങ്ങൾ‌ (60%) വാങ്ങാനും വസ്ത്രങ്ങൾ‌ (59%), മൊബൈലുകൾ‌ (45%), വീട്ടുപകരണങ്ങൾ‌ (37%) എന്നിവ വാങ്ങാനുമാണ് ചെലവഴിക്കുന്നത്. ദക്ഷിണേന്ത്യയിലുള്ളവർ വീട്ടുപകരണങ്ങൾക്കും മൊബൈൽ ഫോണുകൾക്കും മുൻഗണന നൽകിയപ്പോൾ വടക്ക്, പടിഞ്ഞാറ്, കിഴക്കൻ പ്രദേശങ്ങളിൽ ചെറിയ ഉപകരണങ്ങൾക്കും ഭവന മെച്ചപ്പെടുത്തലുകൾക്കുമാണ് മുൻഗണന നൽകിയത്.

English summary

Increase In Domestic Vacation Travel, What Do Those Who Skip travel? | കൊവിഡ് കാലത്തും ആഭ്യന്തര അവധിക്കാല യാത്രകളിൽ വർദ്ധനവ്, യാത്രകൾ ഒഴിവാക്കിയവർ ചെയ്യുന്നതെന്ത്​​?

The survey found that more than 20% of people plan vacation trips in the coming weeks. Read in malayalam.
Story first published: Wednesday, October 28, 2020, 17:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X