അൺലോക്ക് 1.0ന് ശേഷം രാജ്യത്ത് തൊഴിൽ നിയമനങ്ങളിൽ വർധനവെന്ന് റിപ്പോർട്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളിൽ അയവ് വരുത്തിയതിനുശേഷം രാജ്യത്ത് തൊഴിൽ നിയമനങ്ങളിൽ വർധനവെന്ന് റിപ്പോർട്ടുകൾ. എന്നാൽ ഇത് കൊറോണ വൈറസ് മഹാമാരിക്ക് മുമ്പുള്ളതിനേക്കാൺ വളരെ താഴെയാണെന്നാണ് ഒരു ഇൻഡസ്ട്രീ-വൈഡ് സർവേ വ്യക്തമാക്കുന്നത്.

സ്റ്റാഫിംഗ് മാനേജുമെന്റ് സ്ഥാപനമായ ടീം‌ലീസിന്റെ എം‌പ്ലോയ്‌മെന്റ് ഔട്ട്‌ലുക്ക് റിപ്പോർട്ട് അനുസരിച്ച്, ലോക്ക്‌ഡൗൺ കാലയളവിലെ 11 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ തുടങ്ങിയതോടെ ജീനക്കാരെ നിയമിക്കാൻ സാധ്യതയുള്ള തൊഴിലുടമകളുടെ ശതമാനം 18% ആയി ഉയർന്നു. എന്നാൽ മാർച്ചിന് മുമ്പ് അതായത് കൊറോണ വൈറസ് പ്രതിസന്ധിക്ക് മുൻപ് ഇത് 97 ശതമാനമായിരുന്നു.

സ്വർണ്ണം ലാഭകരമായി വാങ്ങേണ്ടത് എങ്ങനെ? നഷ്ടം വരാതെ സ്വ‍ർണം വാങ്ങാൻ ചില വഴികൾ

അൺലോക്ക് 1.0ന് ശേഷം രാജ്യത്ത് തൊഴിൽ നിയമനങ്ങളിൽ വർധനവെന്ന് റിപ്പോർട്ട്

 

മാർച്ച് അവസാനത്തോടെ രാജ്യവ്യാപകമായി ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയത് സാമ്പത്തിക പ്രവർത്തനങ്ങൾ നിർത്തലാക്കുന്നതിനും ഉൽപാദന വെട്ടിക്കുറവുകൾക്കും പിരിച്ചുവിടലുകൾക്കും കാരണമായി. ഘട്ടം ഘട്ടമായി സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കുന്നതും കോവിഡിന് ശേഷമുള്ള ലോകവുമായി ആളുകൾ പൊരുത്തപ്പെടാൻ തുടങ്ങിയതും പല വ്യവസായങ്ങളും ഇപ്പോൾ വീണ്ടും സജീവമായി റിക്രൂട്ട് ചെയ്യാൻ ആരംഭിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു.

പ്രധാന നഗരങ്ങളിൾ പ്രവർത്തിക്കുന്ന വലിയ കമ്പനികളാണ് ഇതിന് ആക്കം കൂട്ടുന്നത്. മുതിർന്ന തലത്തിലുള്ള എക്സിക്യൂട്ടീവുകൾക്കൊപ്പം ബ്ലൂ കോളർ തൊഴിലാളികളെയാണ് ഇവർ സ്കൗട്ടിംഗ് നടത്തുന്നത്. ആരോഗ്യ സംരക്ഷണം, ഫാർമസ്യൂട്ടിക്കൽ, വിദ്യാഭ്യാസം, ഇ-ടെയ്‌ലിംഗ് മേഖലകളിലാണ് നിയമനങ്ങളിൽ പുരോഗതി ഉള്ളത്.

ബാങ്ക് ഓഫ് ബറോഡ സേവിംഗ്‌സ് അക്കൗണ്ട് ഇപ്പോൾ ഓൺലൈനായി ആരംഭിക്കാം; അറിയേണ്ടതെല്ലാം

ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെ മാർച്ചിൽ ഇന്ത്യയിൽ തൊഴിൽ നിയമനങ്ങൾ 18 ശതമാനം കുറഞ്ഞിരുന്നു. എന്നാൽ വൈറ്റ് കോളർ വിഭാഗത്തിലെ ഇന്ത്യയിൽ ജോലിയുടെ പ്രധാന അടിത്തറ സൃഷ്ടിക്കുന്ന ഐടി, ബിപിഒ / ഐടിഇഎസ്, ബിഎഫ്എസ്ഐ, അക്കൗണ്ടിംഗ് / ഫിനാൻസ് തുടങ്ങിയ ചില പ്രധാന മേഖലകളിൽ ഈ കാലഘട്ടത്തിൽ കുറഞ്ഞ നിയമന ഇടിവ് മാത്രമേ കാണിച്ചിരുന്നുള്ളൂ. യാത്രാ, എയർലൈൻസ്, ഹോസ്‌പിറ്റാലിറ്റി, റീട്ടെയിൽ വ്യവസായങ്ങൾ എന്നിവയിൽ 2019 മാർച്ചിനെ അപേക്ഷിച്ച് 56 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി പ്രമുഖ തൊഴിൽ പോർട്ടലായ നൗക്രി ഡോട്ട് കോം വെളിപ്പെടുത്തിയിരുന്നു.

ഓട്ടോ, അതിനനുബന്ധ മേഖലയിൽ നിയമനം 38 ശതമാനം ഫാർമ മേഖലയിൽ 26 ശതമാനം, ഇൻഷുറൻസ് മേഖലയിൽ 11 ശതമാനം, അക്കൗണ്ടിംഗ് / ഫിനാൻസ് മേഖലയിൽ 10 ശതമാനം, ഐടി-സോഫ്‌റ്റ്‌വെയർ മേഖലയിൽ 9 ശതമാനം എന്നിങ്ങനെ ഇടിവുണ്ടായതാണ് 2020 മാർച്ചിലെ നൗക്രി ജോബ്‌സ്പീക്ക് സൂചിക വ്യക്തമാക്കിയത്.

English summary

Increase in employment in India after Unlock 1.0 | അൺലോക്ക് 1.0ന് ശേഷം രാജ്യത്ത് തൊഴിൽ നിയമനങ്ങളിൽ വർധനവെന്ന് റിപ്പോർട്ട്

Increase in employment in India after Unlock 1.0
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X