പാചക വാതക വിലയിൽ വർധനവ്; വീട്ടിലേയ്ക്കുള്ള ഗ്യാസിന് വില കൂടുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

19 കിലോഗ്രാം വാണിജ്യ പാചകവാതക(എൽപിജി) സിലിണ്ടറിന്റെ വില ദേശീയ തലസ്ഥാനത്ത് ഒരു സിലിണ്ടറിന് 54.50 രൂപ ഉയർത്തി. വില പരിഷ്കരണത്തിന് ശേഷം വാണിജ്യ സിലിണ്ടറിന്റെ വില ഡൽഹിയിൽ 1,296 രൂപയാണ്. വാണിജ്യ എൽപിജി സിലിണ്ടറിന്റെ നവംബറിലെ വില 1,241.50 രൂപയായിരുന്നു. വില പരിഷ്കരണം രാജ്യത്തുടനീളം നടപ്പാക്കിയിട്ടുണ്ട്.

ബിപിസിഎല്‍ സ്വകാര്യവത്ക്കരണം: ഭാരത് ഗ്യാസ് സബ്‌സിഡി ഉപഭോക്താക്കളെ മറ്റ് കമ്പനികളിലേക്ക് മാറ്റും

കൊൽക്കത്തയിൽ വാണിജ്യ സിലിണ്ടറിന് ഇപ്പോൾ 1,351.50 രൂപ വില വരും. മുംബൈയിലും ചെന്നൈയിലും വാണിജ്യ സിലിണ്ടറിന് യഥാക്രമം 1,244 രൂപയും 1,410.50 രൂപയുമാണ് വിലയെന്ന് ഇന്ത്യൻ ഓയിൽ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. എന്നാൽ ​ഗാ‍ർഹിക സിലിണ്ടറുകളുടെ കാര്യത്തിൽ ഈ മാസം വ‍ില വ‍ർദ്ധനവില്ല. എണ്ണക്കമ്പനികൾ ഡിസംബറിൽ ​ഗാ‍ർ​ഹിക പാചക വാതക വിലയ്ക്ക് ആശ്വാസം നൽകിയിരിക്കുകയാണ്.

പാചക വാതക വിലയിൽ വർധനവ്; വീട്ടിലേയ്ക്കുള്ള ഗ്യാസിന് വില കൂടുമോ?

 

ഇതിന് മുൻപ് ഒക്ടോബർ, നവംബർ മാസങ്ങളിലും എച്ച്പിസിഎൽ, ബിപിസിഎൽ, ഇന്ത്യൻ ഓയിൽ കോ‍ർപ്പറേഷൻ എന്നിവ എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റം വരുത്തിയിരുന്നില്ല. 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില അവസാനമായി 2020 ജൂലൈയിലാണ് വർധിച്ചത്. അന്ന് സിലിണ്ടറിന് 4 രൂപയുടെ വർധനവാണുണ്ടായത്. അതേസമയം, സബ്സിഡിയില്ലാത്ത എൽപിജി സിലിണ്ടറിന് ജൂൺ മാസത്തിൽ ഡൽഹിയിൽ 11.50 രൂപ കൂട്ടിയിരുന്നു.

ഗ്യാസ് ബുക്കിംഗ് ഇനി വാട്സ്ആപ്പ് വഴിയും: ബു ക്കിംഗിനുള്ള നടപടി ക്രമങ്ങൾ ഇങ്ങനെ..

പാചക വാതകത്തിന്റെ വില പരിശോധിക്കുന്നതിന് നിങ്ങൾക്ക് സർക്കാർ എണ്ണ കമ്പനികളുടെ വെബ്‌സൈറ്റ് ഉപയോ​ഗിക്കാം. ഇവിടെ കമ്പനികൾ എല്ലാ മാസത്തെയും പുതിയ നിരക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ടാകും.

English summary

Increase In LPG Prices, Commercial LPG Price Hiked | പാചക വാതക വിലയിൽ വർധനവ്; വീട്ടിലേയ്ക്കുള്ള ഗ്യാസിന് വില കൂടുമോ?

The price of a 19 kg LPG cylinder has been hiked by Rs 54.50 per cylinder. Read in malayalam.
Story first published: Wednesday, December 2, 2020, 12:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X