ഇന്ത്യ- ശ്രീലങ്ക എയർ ബബിൾ സർവീസ് ഉടൻ: കരാർ ഒപ്പുവെച്ചതായി കേന്ദ്രം, സർവീസ് ഉടൻ ആരംഭിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
Read more about: coronavirus india

ദില്ലി: കൊറോണ വൈറസ് വ്യാപനത്തോടെ 2020 മാർച്ചിലാണ് രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി അന്താരാഷ്ട്ര വിമാന സർവീസ് നിർത്തലാക്കുന്നത്. ഇതോടെയാണ് മെയ് മാസത്തോടെ വിവിധ രാജ്യങ്ങളുമായി ചേർന്ന് ഇന്ത്യ എയർ ബബിൾ കരാർ ഒപ്പുവെക്കുന്നത്. ഏറ്റവും ഒടുവിൽ ശ്രീലങ്കയുമായാണ് ഇന്ത്യ എയർ ബബിൾ കരാറിനായി ധാരണയിലെത്തിയിട്ടുള്ളത്.

 

99 ശതമാനം കൊവിഡ് വൈറസിനെ നശിപ്പിക്കും; വായു ശുചീകരണ ഉപകരണവുമായി കേരള സ്റ്റാര്‍ട്ടപ്പ്

ഇത് അന്തിമഘട്ടത്തിലെത്തിയതായി സിവിൽ ഏവിയേഷൻ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.സാർക്ക് മേഖലയിലെ ആറാമത്തെ രാജ്യവുമായി കരാർ ഒപ്പുവെച്ചതോടെ ഇന്ത്യ എയർ ബബിൾ കരാർ ഉണ്ടാക്കിയ രാജ്യങ്ങളുടെ എണ്ണം 28 ലേക്ക് ഉയർന്നിട്ടുണ്ട്. ഇതോടെ യോഗ്യതയുള്ള എല്ലാ യാത്രക്കാർക്കും സമീപഭാവിയിൽ 2 രാജ്യങ്ങൾക്കിടയിൽ യാത്ര ചെയ്യാൻ കഴിയുമെന്ന് ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം ട്വീറ്റിൽ കുറിച്ചു.

  ഇന്ത്യ- ശ്രീലങ്ക എയർ ബബിൾ സർവീസ് ഉടൻ: കരാർ ഒപ്പുവെച്ചതായി കേന്ദ്രം, സർവീസ് ഉടൻ ആരംഭിക്കും

ഇതോടെ, അഫ്ഗാനിസ്ഥാൻ, ബഹ്‌റൈൻ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറാഖ്, ജപ്പാൻ, മാലിദ്വീപ്, നൈജീരിയ, ഖത്തർ, യുഎഇ, യുകെ, യുഎസ് എന്നിവയുൾപ്പെടെ 28 രാജ്യങ്ങളുമായി ഇന്ത്യ ഇതിനകം കരാറിലേർപ്പെട്ടിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തോടെ 2020 മാർച്ച് 23 മുതൽ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വിമാനങ്ങളാണ് ഇന്ത്യയിൽ നിർത്തിവച്ചിരിക്കുന്നു. കരാറിൽ ഓരോ രാജ്യത്തെയും വിമാനക്കമ്പനികൾക്ക് അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്താൻ അനുവദിക്കുന്ന എയർ ബബിൾ സർവീസാണ് ആരംഭിച്ചത്. ഫ്രാൻസ്, ജർമ്മനി, യുഎസ് എന്നിവയുമായി ഇന്ത്യ എയർ ബബിൾ സർവീസ് നടത്തിവരുന്നുണ്ട്.

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിന് വേണ്ടി കഴിഞ്ഞ വർഷം മെയ് മുതൽ വന്ദേ ഭാരത് മിഷനു കീഴിലും ജൂലൈ മുതൽ ഉഭയകക്ഷി എയർ ബബിൾ ക്രമീകരണത്തിലും പ്രത്യേക അന്താരാഷ്ട്ര യാത്രാ വിമാനങ്ങളാണ് സർവീസ് നടത്തിവരുന്നത്.

അഫ്ഗാനിസ്ഥാൻ, ബഹ്‌റൈൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, കാനഡ, എത്യോപ്യ, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, കെനിയ, കുവൈറ്റ്, മാലിദ്വീപ്, നേപ്പാൾ, നെതർലാന്റ്സ്, നൈജീരിയ, ഒമാൻ, ഖത്തർ, റഷ്യ, റുവാണ്ട, സീഷെൽസ്, ശ്രീ ലങ്ക, ടാൻസാനിയ, ഉക്രെയ്ൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, അമേരിക്ക, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുമായി ഇന്ത്യ എയർ ബബിൾ സർവീസ് ആരംഭിച്ചിട്ടുണ്ട്.

English summary

India finalises air bubble agreement with Sri Lanka, passengers can now fly to 28 countries

India finalises air bubble agreement with Sri Lanka, passengers can now fly to 28 countries
Story first published: Saturday, April 10, 2021, 20:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X