യുകെയിലേയ്ക്കുള്ള വിമാന സർവ്വീസുകൾ ഡിസംബർ 31 വരെ ഇന്ത്യ നിർത്തിവച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യൂറോപ്യൻ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് ഡിസംബർ 31 വരെ യുകെയിൽ നിന്ന് പുറപ്പെടുന്ന എല്ലാ വിമാനങ്ങളും ഇന്ത്യ നിരോധിച്ചു. യുകെയിലെ നിലവിലെ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്താണ് 2020 ഡിസംബർ 31 വരെ വിമാന സർവ്വീസുകൾ താൽക്കാലികമായി നിർത്തിവച്ചതെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം ട്വീറ്റിൽ അറിയിച്ചു.

 

ഇന്ത്യൻ വ്യോമയാന വ്യവസായത്തിന് ഈ വർഷം 21,000 കോടി രൂപയുടെ നഷ്ടം, വിമാനക്കമ്പനികൾ വൻ നഷ്ടത്തിൽ

2020 ഡിസംബർ 22 അർദ്ധരാത്രി മുതലാണ് ഇന്ത്യയിൽ നിന്ന് യുകെയിലേക്കുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുക. ഫ്രാൻസ്, ജർമ്മനി, ഇറ്റലി, അയർലൻഡ്, നെതർലാന്റ്സ്, ബെൽജിയം, ഫിൻലാൻഡ്, സ്വിറ്റ്സർലൻഡ്, ബൾഗേറിയ റൊമാനിയ, ക്രൊയേഷ്യ, എസ്റ്റോണിയ, ലാറ്റ്വിയ, ലിത്വാനിയ, കാനഡ, ഇറാൻ, തുർക്കി തുടങ്ങി നിരവധി രാജ്യങ്ങളിലെ സർക്കാരുകൾ യുകെയിൽ നിന്നുള്ള യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തിയതിന് ശേഷമാണ് ഇന്ത്യൻ സർക്കാരിന്റെ ഏറ്റവും പുതിയ തീരുമാനം.

യുകെയിലേയ്ക്കുള്ള വിമാന സർവ്വീസുകൾ ഡിസംബർ 31 വരെ ഇന്ത്യ നിർത്തിവച്ചു

എന്നിരുന്നാലും, ചാർട്ടർ ഫ്ലൈറ്റുകൾ, എയർ ബബിൾ ക്രമീകരണത്തിന് കീഴിലുള്ള ഫ്ലൈറ്റുകൾ, വന്ദേഭാരത് വിമാനങ്ങൾ എന്നിവ പോലുള്ള പ്രത്യേക വിമാനങ്ങൾ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവ്വീസ് നടത്താൻ അനുവദിച്ചിട്ടുണ്ട്.

വിമാന കമ്പനികൾക്ക് ഇനി 80% സീറ്റുകളും വിൽക്കാൻ അനുമതി, വിമാന യാത്രക്കാരുടെ എണ്ണം കൂടും

രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഒരു എയർ ബബിൾ ഉടമ്പടി പ്രകാരം, പ്രത്യേക അന്തർദ്ദേശീയ പാസഞ്ചർ ഫ്ലൈറ്റുകൾ നിയന്ത്രിത സാഹചര്യങ്ങളിൽ അവരുടെ എയർലൈൻസിന് പരസ്പരം പ്രദേശങ്ങളിലേക്ക് സർവീസ് നടത്താം. കൊറോണ വൈറസ് മഹാമാരി മൂലം മാർച്ച് 23 മുതൽ ഇന്ത്യയിൽ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് യുഎസും യുകെയും ഉൾപ്പെടെ 23 രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് നിലവിൽ എയർ ബബിൾ കരാറുകളുണ്ട്.

English summary

India has suspended flights to the UK until December 31 | യുകെയിലേയ്ക്കുള്ള വിമാന സർവ്വീസുകൾ ഡിസംബർ 31 വരെ ഇന്ത്യ നിർത്തിവച്ചു

India has banned all flights departing from the UK until December 31. Read in malayalam.
Story first published: Monday, December 21, 2020, 18:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X