വൈദ്യുത വാഹനങ്ങളുടെ ഉത്പാദനത്തിന്റെ കേന്ദ്രമായി ഇന്ത്യ മാറുമെന്ന് നിതിന്‍ ഗഡ്കരി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ലോകം മുഴുവന്‍ വൈദ്യുത വാഹനങ്ങളിലേക്ക് വരും കാലങ്ങളില്‍ മാറും എന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോളിയം ഇന്ധനങ്ങളുടെ ലഭ്യത ഇനി എത്രകാലം ഉണ്ടാകുമെന്ന് ഒരു ഉറപ്പുമില്ല. അത് മാത്രമല്ല, അന്തരീക്ഷ മലിനീകരണവും വലിയ പ്രതിസന്ധിയാണ്.

 

വരും വര്‍ഷങ്ങളില്‍ ലോകത്തിലെ വൈദ്യുത വാഹന നിര്‍മാണ കേന്ദ്രമായി ഇന്ത്യ മാറും എന്നാണ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറയുന്നത്. നിലവില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് വലിയ നിര്‍മാണ ചെലവാണുള്ളത്. ഇത് വരുംകാലങ്ങളില്‍ കുറയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വൈദ്യുത വാഹനങ്ങളുടെ ഉത്പാദനത്തിന്റെ കേന്ദ്രമായി ഇന്ത്യ മാറുമെന്ന് നിതിന്‍ ഗഡ്കരി

ലിഥിയം അയോണ്‍ ബാറ്ററികളുടെ വില കുറയുമ്പോള്‍ വൈദ്യുത വാഹനങ്ങളുടെ നിര്‍മാണ ചെലവും കുറയും. ഇപ്പോള്‍ പെട്രോളിയം ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളേക്കാള്‍ ഉയര്‍ന്ന വിലയാണ് വൈദ്യുത വാഹനങ്ങള്‍ക്കുള്ളത്.

വൈദ്യുത വാഹനങ്ങളുടെ നിര്‍മാണത്തിന് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന സൂചനയും അദ്ദേഹം നല്‍കുന്നുണ്ട്. വൈദ്യുത വാഹനങ്ങളുടെ കാര്യത്തില്‍ ബദല്‍ സാങ്കേതികവിദ്യകളുടെ സാധ്യതയും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി. ആമസോണ്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നിതിന്‍ ഗഡ്കരി.

വൈദ്യുത വാഹനങ്ങളുടെ ഉത്പാദനം കൂട്ടണം എന്ന നിര്‍ദ്ദേശമാണ് വാഹന നിര്‍മാതാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്നതാണ് പ്രതീക്ഷ . അതിലും അപ്പുറം, പെട്രോളിയം ഇന്ധനങ്ങളുടെ ഇറക്കുമതിയിലെ രാജ്യത്തിന്റെ പരാശ്രയത്വം അവസാനിപ്പിക്കാനും ഇതുവഴി സാധിക്കും .

എട്ട് ലക്ഷം കോടിയിലധികം രൂപയുടെ അസംസ്‌കൃത എണ്ണയാണ് രാജ്യം ഇറക്കുമതി ചെയ്യുന്നത് എന്നാണ് നിതിന്‍ ഗഡ്കരി പറഞ്ഞത്. അടുത്ത നാലോ അഞ്ചോ വര്‍ഷം കൊണ്ട് ഇത് ഇരട്ടിയാകുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട് . രാജ്യത്തിന്റെ സമ്പദ്ഘടനയെ വലിയ രീതിയില്‍ ഇത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു . ഈ സാഹചര്യത്തില്‍ ബദല്‍ ഊര്‍ജ്ജ സാധ്യതകള്‍ തേടേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു .

രജിസ്റ്റർ ചെയ്ത വ്യാപാരികളുടെ എണ്ണം അഞ്ച് മില്യൺ കടന്നു: പുതിയ ആപ്പുമായി ആമസോൺ പേ

മക്‌ഡൊണാള്‍ഡ്‌സിന് ഇനി പുതിയ മുഖം; ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി രശ്മിക മന്ദാന

തുര്‍ക്കി ബിറ്റ്‌കോയിന്‍ നിരോധിച്ചു; ഇന്ത്യയുടെ നിലപാട് എന്ത്, കടുത്ത നടപടി വരുമോ... അറിയാം ഇക്കാര്യങ്ങള്‍

സ്വർണവില ഇടിയുമ്പോൾ! നിക്ഷേപകർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

അന്തര്‍ദേശീയ കയറ്റുമതിക്കാരുടെ യോഗം വിളിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം

English summary

India is going to become largest hub for manufacturing of Electric Vehicles in near future- says Nitin Gadkari

India is going to become largest hub for manufacturing of Electric Vehicles in near future- says Nitin Gadkari
Story first published: Monday, April 19, 2021, 1:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X