ആഫ്രിക്കന്‍ രാജ്യവുമായി ഇന്ത്യയുടെ ആദ്യ വ്യാപാര കരാര്‍; 100 മില്യണ്‍ ഡോളറിന്‍റെ ആയുധവും മൗറീഷ്യസിന്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോര്‍ട്ട് ലൂയീസ്; മൗറീഷ്യസുമായി സാമ്പത്തി-പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ. ഇന്ത്യ-മൗറീഷ്യസ് സമഗ്ര സാമ്പത്തിക സഹകരണ-പങ്കാളിത്ത ഉടമ്പടിയാണ് ഒപ്പുവെച്ചത്. ഇന്ത്യൻ വിദേശകാര്യ മന്ത്രി ശ്രീ എസ്. ജയ്ശങ്കറിന്‍റെ മൗറിഷ്യസ് സന്ദര്‍ശനത്തിനിടെയാണ് പുതിയ കരാര്‍ ഒപ്പുവെച്ചത്. ആഫ്രിക്കയിലെ ഒരു രാജ്യവുമായി ഇന്ത്യ ഒപ്പുവച്ച ആദ്യ വ്യാപാര കരാറാണ് സി‌ഇസി‌പിഎ. ചരക്ക് വ്യാപാരം, റൂൾസ് ഓഫ് ഒറിജിൻ, സേവന വ്യാപാരം, വ്യാപാരത്തിനുള്ള സാങ്കേതിക തടസ്സങ്ങൾ, ആരോഗ്യ-സസ്യാരോഗ്യ നടപടികൾ, തർക്ക പരിഹാരം, വ്യക്തികളുടെ യാത്ര, ടെലികോം, ധനകാര്യ സേവനങ്ങൾ, കസ്റ്റംസ് നടപടിക്രമങ്ങളും സഹകരണവും എന്നിവ ഉൾക്കൊള്ളുന്ന ഒരു പരിമിത കരാറാണ് ഇത്.

 
ആഫ്രിക്കന്‍ രാജ്യവുമായി ഇന്ത്യയുടെ ആദ്യ വ്യാപാര കരാര്‍; 100 മില്യണ്‍ ഡോളറിന്‍റെ ആയുധവും മൗറീഷ്യസിന്

ഇന്ത്യൻ പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതിനായി ഇന്ത്യയും മൗറീഷ്യസും 100 മില്യൺ ഡോളറിന്‍റെ മറ്റൊരു കരാറിലും ഒപ്പുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സുസ്ഥാപിത സംവിധാനം സി.‌ഇ‌.സി.‌പി.‌എ. ഒരുക്കുന്നു. ഇന്ത്യയുടെ 310 ഉത്പന്നങ്ങളുടെയും മൗറീഷ്യസിന്റെ 615 ഉത്പന്നങ്ങളുടെയും കയറ്റുമതിക്കായി ഇരുരാജ്യങ്ങളുടെയും വിപണി തുറന്നു നൽകുന്നതാണ് ഈ കരാർ.

സേവന വ്യാപാര മേഖലയെ സംബന്ധിച്ചിടത്തോളം,11 വിശാല സേവന മേഖലകളിലും 115 ഓളം ഉപമേഖലകളിലും ഇന്ത്യൻ സേവന ദാതാക്കൾക്ക് പ്രവേശനം ലഭിക്കും.11 വിശാല സേവന മേഖലകളും 95 ഓളം ഉപമേഖലകളുമാണ് ഇന്ത്യ വാഗ്ദാനം ചെയ്തിരിക്കുന്നത്. കരാർ ഒപ്പിട്ട് രണ്ട് വർഷത്തിനുള്ളിൽ ചില സെൻസിറ്റീവ് ഉത്പന്നങ്ങൾക്കായി ഒരു ഓട്ടോമാറ്റിക് ട്രിഗർ സേഫ്ഗാർഡ് മെക്കാനിസം (എ ടി‌ എസ്എം ) സംബന്ധിച്ച ചർച്ച നടത്താനും ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്.

ആമസോണും മഹീന്ദ്ര ഇലക്ട്രിക്കുമായി കൈകോര്‍ക്കുന്നു; ഇലക്ട്രിക് വാഹന വിതരണം വിപുലീകരിക്കും

English summary

India-Mauritius trade deal: India's first trade agreement with an African country

India-Mauritius trade deal: India's first trade agreement with an African country
Story first published: Tuesday, February 23, 2021, 19:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X