ഇറാന്റെ എണ്ണ വാങ്ങാന്‍ ഇന്ത്യ വീണ്ടും ആലോചിക്കുന്നു; അമേരിക്ക ഉപരോധം നീക്കിയാല്‍...

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇറാന്റെ എണ്ണ വാങ്ങുന്നതിന് ഇന്ത്യ വീണ്ടും ആലോചിക്കുന്നു. അമേരിക്ക ഇറാനെതിരായ ഉപരോധം പിന്‍വലിച്ചാല്‍ ഉടന്‍ ഇന്ത്യ എണ്ണ വാങ്ങിത്തുടങ്ങും. ഇതിന് വേണ്ട നടപടികള്‍ ഇപ്പോള്‍ തന്നെ ആരംഭിച്ചിരിക്കുകയാണ് എണ്ണ കമ്പനികള്‍. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ടാണ് അമേരിക്ക ഉപരോധം ചുമത്തിയത്. ഡൊണാള്‍ഡ് ട്രംപ് മാറുകയും ജോ ബൈഡന്‍ പ്രസിഡന്റാകുകയും ചെയ്തതോടെ ഇറാനെതിരായ ഉപരോധം പിന്‍വലിക്കുമെന്നാണ് സൂചനകള്‍. ഇതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങള്‍ സംബന്ധിക്കുന്ന ചര്‍ച്ചകള്‍ നടക്കാനിരിക്കുകയാണ്.

 
ഇറാന്റെ എണ്ണ വാങ്ങാന്‍ ഇന്ത്യ വീണ്ടും ആലോചിക്കുന്നു; അമേരിക്ക ഉപരോധം നീക്കിയാല്‍...

ഈ സാഹചര്യത്തിലാണ് ഉപരോധം പിന്‍വലിച്ചാല്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ക്ക് എണ്ണ കമ്പനികള്‍ തുടക്കം കുറിച്ചിരിക്കുന്നത്. സൗദിയുമായി എണ്ണ ഇടപാടില്‍ ഇന്ത്യ അല്‍പ്പം പിന്നോട്ടടിക്കുകയാണ്. അമേരിക്കയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങാന്‍ ആരംഭിച്ചിട്ടുണ്ട്. അതിന് പുറമെയാണ് ഇറാന്റെ എണ്ണ കൂടി വാങ്ങുന്നത് സംബന്ധിച്ച് ആലോചിക്കുന്നത്. ഇറാനുമായി കൂടുതല്‍ ഇന്ത്യ അടുക്കുന്നത് സൗദിക്ക് തിരിച്ചടിയാകും.

ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യം ഇന്ത്യയാണ്. 2020ല്‍ ഇത് ചൈനയായിരുന്നു. വില കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന ഇന്ത്യയുടെ ആവശ്യം സൗദി അറേബ്യ തള്ളിയതാണ് സൗദിയെ വിട്ട് ബദല്‍ മാര്‍ഗങ്ങള്‍ തേടാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്.

പ്രതിദിനം 421000 ബാലല്‍ എണ്ണയാണ് ഇന്ത്യ അമേരിക്കയില്‍ നിന്ന് വാങ്ങുന്നത്. 2021ലെ ആദ്യ മൂന്ന് മാസത്തെ കണക്കാണിത്. 2020ല്‍ ഇന്ത്യ അമേരിക്കയില്‍ നിന്ന് പ്രതിദിനം 287000 ബാരല്‍ എണ്ണയാണ് വാങ്ങിയിരുന്നത്. അമേരിക്കന്‍ കയറ്റുമതിയുടെ പത്ത് ശതമാനം എണ്ണ ഇന്ത്യയിലേക്കാണ്. 40 വര്‍ഷം അമേരിക്ക എണ്ണ കയറ്റുമതി നിരോധിച്ചിരുന്നു. ഈ നിരോധനം നീക്കിയത് 2016ലാണ്. തുടര്‍ന്നാണ് ഇന്ത്യ അമേരിക്കന്‍ എണ്ണ വാങ്ങാന്‍ തുടങ്ങിയത്. നാല് വര്‍ഷം പിന്നിടുമ്പോള്‍ ഏറ്റവും കൂടുതല്‍ അമേരിക്കന്‍ എണ്ണ വാങ്ങുന്ന രാജ്യമായി ഇന്ത്യ മാറി.

English summary

India Mulls to buy Iran Oil when after America removed sanction against Iran

India Mulls to buy Iran Oil when after America removed sanction against Iran
Story first published: Wednesday, April 14, 2021, 18:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X