മഹാമാരിക്ക് മുൻപത്തെ നിലയിലെത്താൻ ഇന്ത്യ8 ശതമാനത്തിന് മുകളിൽ വളർച്ച കൈവരിക്കണം; വിദഗ്ദർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; ഇന്ത്യൻ സമ്പദ് വ്യവസ്ഥ കൊവിഡിന് മുൻപത്തെ അവസ്ഥയിലെത്താൻ എട്ട് മുതൽ 10 ശതമാനം വരെ വളർച്ച കൈവരിക്കേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ദർ. മാർച്ചിൽ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തിൽ സമ്പദ്‌വ്യവസ്ഥ 9.5ശതമാനം വളർച്ച കൈവരിക്കുമെന്നാണ് ആർബിഐ പ്രതീക്ഷ.

 
മഹാമാരിക്ക് മുൻപത്തെ നിലയിലെത്താൻ ഇന്ത്യ8 ശതമാനത്തിന് മുകളിൽ വളർച്ച കൈവരിക്കണം; വിദഗ്ദർ

ഐഎംഎഫ് ബുധനാഴ്ച ഇന്ത്യയുടെ ജിഡിപി വളർച്ചാനിരക്ക് 9.5 ശതമാനമായി കുറച്ചിരുന്നു.നേരത്തേ 12.5 ശതമാനമായിരുന്നു പ്രവചിച്ചിരുന്നത്. ഈ നിരക്കുകളിൽ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കൊവിഡിന് മുൻപുള്ള സാഹചര്യത്തിലേക്ക് മാറാൻ സാധിക്കുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. .

നടപ്പ് സാമ്പത്തിക വർഷത്തിലെ ജിഡിപി വളർച്ചാ നിരക്ക് 10.5 ശതമാനം വളർച്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവല്ലെന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ മുതിർന്ന സാമ്പത്തിക വിദഗ്ദൻ കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ പറഞ്ഞു. മാക്രോ തലത്തിലുള്ള നിരവധി ഉയർന്ന ആവൃത്തി സൂചകങ്ങൾ യഥാർത്ഥത്തിൽ വി-പാറ്റേണുകൾ പ്രദർശിപ്പിക്കുന്നുണ്ട്. മഹാമാരിക്കിടയിൽ രണ്ട് പാദങ്ങളിൽ തുടർച്ചയായി പോസിറ്റി വളർച്ച പ്രകടിപ്പിച്ച ഏക രാജ്യം ഇന്ത്യയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം ഇപ്പോഴത്തെ നിരക്കിൽ ഇന്ത്യയ്ക്ക് തിരിച്ച് വരവ് സാധ്യമാണെന്ന് എസ്ബിഐ ചീഫ് എകണോമിക് അഡ്വൈസർ സൗമ്യ കാന്തി ഘോഷ് പ്രതികരിച്ചു. ചില വളർച്ചാ സൂചനകങ്ങൾ കൊവിഡ് കാലത്തിന് മുൻപുള്ള തലത്തിലേക്ക് വളർച്ച കൈവരിക്കുമെന്നതിനുള്ള സൂചനകൾ പുറത്തുവരുന്നുണ്ട്. എന്നാൽ കൊവിഡിന് മുൻപുള്ള അവസ്ഥയിലേക്ക് എപ്പോൾ എത്താൻ സാധിക്കുമെന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ഇതിനായി കൂടുതൽ സമയം എടുത്തേക്കാമെന്നും വിദഗ്ദർ ആശങ്ക പ്രകടിപ്പിച്ചു.

പണപ്പെരുപ്പം വില്ലനായേക്കാം! ആശങ്കകള്‍ ഒഴിവാക്കാന്‍ ഡെബ്റ്റ് ഫണ്ട് നിക്ഷേപങ്ങള്‍ ഇങ്ങനെ ആസൂത്രണം ചെയ്യാം

വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകൾ സുതാര്യമാക്കാൻ കെ - സിസ്; ഓഗസ്റ്റ് 1 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

English summary

India needs to grow above 8% to reach pre-epidemic level; Experts

India needs to grow above 8% to reach pre-epidemic level; Experts
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X