ചൈനയിൽ നിന്ന് നിർത്തി പോരുന്ന ബിസിനസ്സുകളെ ആകർഷിക്കാൻ ഒരുങ്ങി ഇന്ത്യ, സ്ഥലങ്ങൾ റെഡി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൈനയിൽ നിന്ന് നിർത്തി പോരുന്ന ബിസിനസ്സുകളെ ആകർഷിക്കാൻ ഇന്ത്യ ലക്സംബർഗിന്റെ ഇരട്ടി വലുപ്പത്തിലാണ് സ്ഥലങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള വിവരം. മൊത്തം 461,589 ഹെക്ടർ വിസ്തീർണ്ണത്തിൽ രാജ്യത്തുടനീളം സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് അനൌദ്യോഗിക റിപ്പോർട്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിലവിലുള്ള 115,131 ഹെക്ടർ വ്യാവസായിക ഭൂമിയും ഇതിൽ ഉൾപ്പെടുന്നു.

 

ലക്സംബർഗിന്റെ ഇരട്ടി വിസ്തീർണം

ലക്സംബർഗിന്റെ ഇരട്ടി വിസ്തീർണം

ലോക ബാങ്കിന്റെ കണക്കനുസരിച്ച് ലക്സംബർഗിന്റെ ആകെ വിസ്തീർണം 243,000 ഹെക്ടറാണ്. ഇതിനേക്കാൾ ഇരട്ടി സ്ഥലമാണ് ഇന്ത്യയിൽ വ്യവസായത്തിനായി മാറ്റി വച്ചിരിക്കുന്നത്. ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക് ഭൂമിയാണ് ഏറ്റവും വലിയ തടസ്സം. സൗദി അരാംകോ മുതൽ പോസ്കോ വരെയുള്ള പദ്ധതികൾ ഏറ്റെടുക്കുന്നതിലെ കാലതാമസത്തിലാണ്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്നുണ്ടായ വിതരണ തകരാറിനെത്തുടർന്ന് ഉൽപ്പാദന അടിത്തറയായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ നിക്ഷേപകർ ശ്രമിക്കുമ്പോഴാണ് നരേന്ദ്ര മോദി സർക്കാർ വിവിധ സംസ്ഥാന സർക്കാരുകളുമായി പ്രവർത്തിക്കുന്നത്.

നിലവിലെ സ്ഥിതി

നിലവിലെ സ്ഥിതി

നിലവിൽ, ഇന്ത്യയിൽ ഒരു ഫാക്ടറി സ്ഥാപിക്കാൻ താൽപ്പര്യമുള്ള നിക്ഷേപകർ സ്വന്തമായി ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ചില സാഹചര്യങ്ങളിൽ ഇക്കാരണത്താലാണ് പദ്ധതികളും മറ്റും വൈകുന്നത്. വൈദ്യുതി, വെള്ളം, റോഡ് എന്നിവയുള്ള ഭൂമി നൽകുന്നത് വൈറസ് ബാധിക്കുന്നതിനു മുമ്പുതന്നെ മന്ദഗതിയിലായിരുന്ന സമ്പദ്‌വ്യവസ്ഥയിലേക്ക് പുതിയ നിക്ഷേപം ആകർഷിക്കാൻ സഹായിച്ചേക്കാം.

ബിസിനസ് മേഖലകൾ

ബിസിനസ് മേഖലകൾ

ഇലക്ട്രിക്കൽ, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, ഇലക്ട്രോണിക്സ്, ഹെവി എഞ്ചിനീയറിംഗ്, സൗരോർജ്ജ ഉപകരണങ്ങൾ, ഭക്ഷ്യ സംസ്കരണം, രാസവസ്തുക്കൾ, തുണിത്തരങ്ങൾ എന്നിങ്ങനെ 10 മേഖലകൾ സർക്കാർ തിരഞ്ഞെടുത്തിട്ടുണ്ട്. ഈ മേഖലകളിൽ ബിസിനസ് ചെയ്യാൻ താത്പര്യമുള്ള കമ്പനികളെ തിരിച്ചറിയാൻ വിദേശത്തുള്ള എംബസികളോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഗവൺമെന്റിന്റെ നിക്ഷേപ ഏജൻസിയായ ഇൻവെസ്റ്റ് ഇന്ത്യയ്ക്ക് പ്രധാനമായും ജപ്പാൻ, യുഎസ്, ദക്ഷിണ കൊറിയ, ചൈന എന്നിവിടങ്ങളിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ലഭിച്ചുവെന്നാണ് വിവരം.

വിദേശ നിക്ഷേപം

വിദേശ നിക്ഷേപം

2000 ഏപ്രിലിനും 2019 ഡിസംബറിനുമിടയിൽ നാല് രാജ്യങ്ങളുടെ ഇന്ത്യയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം 68 ബില്യൺ ഡോളറിലധികമാണെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. വിദേശ നിക്ഷേപം ആകർഷിക്കുന്നതിനുള്ള വിശദമായ പദ്ധതി ഈ മാസം അവസാനത്തോടെ അന്തിമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശ നിക്ഷേപം കൊണ്ടുവരുന്നതിനായി സ്വന്തം പദ്ധതികൾ ആവിഷ്കരിക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.

സംസ്ഥാനങ്ങളും തയ്യാറെടുപ്പിൽ

സംസ്ഥാനങ്ങളും തയ്യാറെടുപ്പിൽ

നിക്ഷേപകരെ ആകർഷിക്കുന്നതിനുള്ള അതിവേഗ തന്ത്രങ്ങൾ സ്വീകരിക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യുന്നതിനായി ഏപ്രിൽ 30 ന് പ്രധാനമന്ത്രി യോഗം ചേർന്നിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനമായ ആന്ധ്രാപ്രദേശ് ജപ്പാൻ, യുഎസ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി കമ്പനികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. വടക്കൻ സംസ്ഥാനമായ ഉത്തർപ്രദേശ് എല്ലാ വ്യാവസായിക വാണിജ്യ ആവശ്യങ്ങൾക്കും ഭൂമി അനുവദിക്കുന്നതിനായി ഒരു ഓൺലൈൻ സംവിധാനം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

English summary

India offers land to firms leaving China | ചൈനയിൽ നിന്ന് നിർത്തി പോരുന്ന ബിസിനസ്സുകളെ ആകർഷിക്കാൻ ഒരുങ്ങി ഇന്ത്യ, സ്ഥലങ്ങൾ റെഡി

According to sources, India has doubled the size of Luxembourg to attract businesses that have stopped from China. There are 461,589 hectares of land all over the country. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X