ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന് കുതിപ്പ്: ഇടപാടുകളിൽ രണ്ട് മടങ്ങ് വർധനവ്, കൊവിഡിലും ഉണർവ്..

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: രാജ്യത്ത് കൊവിഡ് പ്രതിസന്ധി തുടരുന്നതിനിടെ നേട്ടമുണ്ടാക്കി ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്. കഴിഞ്ഞ വർഷം കൊവിഡ് വ്യാപനം ആരംഭിച്ചതുമുതൽ ഇടപാടുകൾ ഇരട്ടിയാക്കിയെന്നാണ് ഇന്ത്യാ പോസ്റ്റ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. പ്രതിസന്ധി തുടങ്ങിയതോടെ മറ്റ് പേയ്മെന്റ് ബാങ്കുകൾ തിരിച്ചടി നേരിട്ടെങ്കിലും ഇന്ത്യാ പോസ്റ്റിന് അനുകൂലമായി ഇടപാടുകളുടെ എണ്ണത്തിൽ വർധനവുണ്ടായെന്നാണ് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് മാനേജിംഗ് ഡയറക്ടർ ജെ വെങ്കട്ടരാമു പറയുന്നത്.

 

ആരോഗ്യ പ്രശ്നങ്ങളും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും കാരണം പുറത്തുപോകാൻ കഴിയാതായതോടെ മുതിർന്ന പൗരന്മാർക്കിടയിൽ നിന്ന് കഴിഞ്ഞ 15 മാസത്തിനിടെ 4.5 ലക്ഷം ഉപഭോക്താക്കളാണ് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് പ്ലാറ്റ്ഫോം ഉപയോഗിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

 ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന് കുതിപ്പ്: ഇടപാടുകളിൽ രണ്ട് മടങ്ങ് വർധനവ്, കൊവിഡിലും ഉണർവ്..

പ്രതിദിനം 30 കോടി രൂപയുടെ ഒരു ദശലക്ഷം ഇടപാടുകളാണ് ഇന്ത്യാ പോസ്റ്റിൽ രേഖപ്പെടുത്തുന്നു. ഇപ്പോൾ ഇന്ത്യ പോസ്റ്റുകളുടെ നെറ്റ്‌വർക്കിനൊപ്പം ഡിജിറ്റൽ സേവനങ്ങൾക്കായി ഒരു പ്ലാറ്റ്ഫോം കൂടി ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ്, പേയ്മെന്റ് ബാങ്ക് ഉപഭോക്താക്കൾക്ക് അവരുടെ ഐ‌പി‌പി‌ബി അക്കൌണ്ടിൽ നിന്ന് ഓൺ‌ലൈൻ ഫണ്ടുകൾ പി‌പി‌എഫ്, സുകന്യ സമൃദ്ധി, പോസ്റ്റോഫീസ് സന്ദർശിക്കാതെ തന്നെ ആവർത്തിച്ചുള്ള നിക്ഷേപം എന്നിങ്ങനെ വിവിധ തപാൽ ഓഫീസുകളിലേക്ക് മാറ്റാനുള്ള സൗകര്യങ്ങളും കമ്പനി അടുത്തിടെ നിരവധി സേവനങ്ങളിൽ ചിലതാണ്.

2018 ൽ ആരംഭിച്ച പേയ്‌മെന്റ് ബാങ്ക്, സഹകരണത്തിലൂടെ വിവിധ ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങൾ നൽകിക്കൊണ്ട് വരുമാനം വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ രാജ്യത്ത് 650 ശാഖകളും 2500 കോടി രൂപയുടെ നിക്ഷേപവുമാണ് ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്കിനുള്ളത്.

English summary

India Post Payments Bank transactions up over twofold, plans digital expansion with India Post

India Post Payments Bank transactions up over twofold, plans digital expansion with India Post
Story first published: Tuesday, July 27, 2021, 1:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X