ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഓഫീസ് മുംബൈയില്‍; അമീര്‍ ശൈഖ് തമീം ഇന്ത്യയിലേക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദോഹ: ഖത്തറും ഇന്ത്യയും തമ്മില്‍ വര്‍ഷങ്ങളുടെ വ്യാപാര ബന്ധം നിലനില്‍ക്കുന്നുണ്ട്. അടുത്താകാലത്തായി ഇരുരാജ്യങ്ങളുടെയും ബന്ധം കൂടുതല്‍ ശക്തമായിരിക്കുന്നു. കൊറോണ വേളയിലും വ്യാപാരം ഇരട്ടിയാകുകയാണ് ചെയ്തത്. ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി മുംബൈയില്‍ ഓഫീസ് തുറക്കും. ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം ഇറക്കാന്‍ ഖത്തറിന് താല്‍പ്പര്യമുണ്ട്. ഇതിന്റെ മുന്നോടിയായിട്ടാണ് ക്യുഐഎ ഓഫീസ് തുറക്കുന്നത്.

 
ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഓഫീസ് മുംബൈയില്‍; അമീര്‍ ശൈഖ് തമീം ഇന്ത്യയിലേക്ക്

നടപ്പ് സാമ്പത്തിക വര്‍ഷം 1100 കോടി ഡോളറിന്റെ വ്യാപാരമാണ് ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയത്. ഇന്ത്യന്‍ സര്‍വകലാശാലയുടെ ഒരു ക്യാംപസും മൂന്ന് ഇന്ത്യന്‍ സ്‌കൂളുകളും ഖത്തറില്‍ ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങുമെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ പറഞ്ഞു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി അധികം വൈകാതെ ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ പ്രത്യേകം ക്ഷണിച്ചിരുന്നു. കൊറോണ പ്രതിസന്ധി വിട്ടുമാറിയാല്‍ ഇന്ത്യയില്‍ വരുമെന്ന് അമീര്‍ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്ത് 1.62 കോടിയുടെ വായ്പ സാധ്യത കണക്കാകി നബാര്‍ഡ്

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ കഴിഞ്ഞ ഡിസംബറില്‍ ഖത്തര്‍ സന്ദര്‍ശിച്ചിരുന്നു. സഹകരണം ശക്തമാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഖത്തറില്‍ ഇന്ത്യയിലെ 6000 കമ്പനികള്‍ വിവിധ മേഖലകളില്‍ പ്രത്യക്ഷമായും പരോക്ഷമായും പ്രവര്‍ത്തിക്കുന്നുണ്ട്. ഖത്തര്‍ ഫ്രീ സോണില്‍ 10 ഇന്ത്യന്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. 100 ഇന്ത്യന്‍ കമ്പനികള്‍ ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ ഇന്ത്യന്‍ കമ്പനികള്‍ ഖത്തറിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം അടുത്തുവരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ വളരെ പ്രതീക്ഷയിലാണ്.

മാരുതി കാറുകളോട് പ്രിയം മാറാതെ ഇന്ത്യ; വില്‍പ്പനയില്‍ രാജാവ്

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം കൈവശമുള്ള രാജ്യമാണ് ഖത്തര്‍. ലോകത്തെ സമ്പന്ന രാജ്യങ്ങളില്‍ ആദ്യ പട്ടികയില്‍ ഖത്തറുമുണ്ട്. അതുകൊണ്ടുതന്നെ ഖത്തറുമായുള്ള ബന്ധം ഇന്ത്യയ്ക്ക് സാമ്പത്തികമായി മെച്ചമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യയിലേക്ക് പ്രകൃതി വാതകവും പെട്രോകെമിക്കല്‍സും കൂടുതല്‍ കയറ്റി അയക്കുന്ന രാജ്യങ്ങളിലൊന്നും ഖത്തറാണ്. ഈ സാഹചര്യത്തില്‍ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി മുംബൈയില്‍ ഓഫീസ് തുറക്കുന്നത് ഇന്ത്യ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. തൊഴിലവസരങ്ങളും നിക്ഷേപവും വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

English summary

India-Qatar Relation Strengthening; Qatar Investment Authority mulls to open office in Mumbai

India-Qatar Relation Strengthening; Qatar Investment Authority mulls to open office in Mumbai
Story first published: Tuesday, February 16, 2021, 18:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X