ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി ചുരുങ്ങുന്നു, പക്ഷെ ശുഭസൂചകമല്ല — കാരണമിതാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറന്റ് അക്കൌണ്ട് കമ്മി (സിഎഡി) എല്ലായ്പ്പോഴും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഒരു പേടി സ്വപ്നമാണ്. ആഗോള മൂലധന പ്രവാഹങ്ങളിലുള്ള ആശ്രയത്വം വർദ്ധിപ്പിക്കുന്നതിനും അതുവഴി ആഗോള സമ്പദ്‌വ്യവസ്ഥയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് സമ്പദ്‌വ്യവസ്ഥയെ ദുർബലമാക്കുന്നതിനും കറന്റ് അക്കൌണ്ട് കമ്മി പ്രധാന പങ്കുവഹിക്കുന്നു. കഴിഞ്ഞ 10 വർഷമായി ഇന്ത്യ നിലനിർത്തിയിരുന്ന ഏറ്റവും കുറഞ്ഞ ബാഹ്യ അക്കൌണ്ട് ബാലൻസ് അടുത്ത ഏതാനും പാദങ്ങളിൽ മാറാൻ സാധ്യതയുണ്ടെന്നാണ് വിശകലന വിദഗ്ധരുടെ അഭിപ്രായം. എന്നാൽ ഇത് ഒരു ചാക്രിക മാറ്റം മാത്രമാണ്, ഘടനാപരമായ ഒന്നല്ല. അതായത് ആഭ്യന്തര മാന്ദ്യത്തെ പ്രതിഫലിപ്പിക്കുന്ന ഒന്ന്. ആഭ്യന്തര വളർച്ച വീണ്ടെടുക്കാൻ തുടങ്ങുന്ന നിമിഷം, ഇറക്കുമതിയും അതുപോലെ തന്നെ കറന്റ് അക്കൌണ്ട് കമ്മിയും വളർച്ചയുടെ അടയാളത്തിനുപകരം, നിലവിലെ വളർച്ച ബലഹീനതയുടെ അടയാളമായി മാറും.

 

ഇറക്കുമതി

ഇറക്കുമതി

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയുടെ ഇറക്കുമതി കുറയുകയാണ്. ഈ വർഷത്തെ ആദ്യ 7 മാസങ്ങളിൽ ഇറക്കുമതി 7 ശതമാനം കുറഞ്ഞു. എന്നാൽ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഇറക്കുമതി ഏകദേശം 15 ശതമാനം കുറഞ്ഞു. എണ്ണ ഇറക്കുമതി കുറഞ്ഞതാണ് ഇതിന് പ്രധാന കാരണം. കൂടാതെ സ്വർണ ഇറക്കുമതിയിലും കുറവുണ്ടായി. വില വർദ്ധനവാണ് ഇറക്കുമതി കുറയാൻ കാരണം. എന്നാൽ ഈ രണ്ട് ചരക്കുകൾ ഒഴികെയും ഇറക്കുമതി ഈ വർഷത്തെ ആദ്യ 7 മാസങ്ങളിൽ 5 ശതമാനവും കഴിഞ്ഞ മൂന്ന് മാസങ്ങളിൽ 9 ശതമാനവും കുറഞ്ഞു. അതായത് ഇറക്കുമതി കുറയുന്ന വേഗത വർദ്ധിച്ചു എന്നതാണ് പ്രധാന വസ്തുത.

കയറ്റുമതി

കയറ്റുമതി

രാജ്യത്തെ കയറ്റുമതി വളരെ മികച്ച പ്രകടനമാണ് നിലവിൽ കാഴ്ചവയ്ക്കുന്നത്. കയറ്റുമതി ഇറക്കുമതിയെക്കാൾ വളരെ മന്ദഗതിയിലാണ് കുറയുന്നതെന്ന് എടുത്തു പറയേണ്ട കാര്യമാണ്. ഈ വർഷത്തിലെ ആദ്യ 7 മാസങ്ങളിൽ കയറ്റുമതി 2 ശതമാനമാണ് കുറഞ്ഞത്. കഴിഞ്ഞ 3 മാസത്തിനുള്ളിൽ 5 ശതമാനമായും കുറവ് രേഖപ്പെടുത്തി. പെട്രോളിയം ഉൽ‌പന്നങ്ങൾ ഒഴിവാക്കുകയാണെങ്കിൽ, കയറ്റുമതി വാർഷികാടിസ്ഥാനത്തിൽ വെറും ഒരു ശതമാനവും കഴിഞ്ഞ 3 മാസത്തിനിടെ 3 ശതമാനവും കുറഞ്ഞു.

ഇന്ത്യ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ, ഉടൻ അടിയന്തര നടപടികൾ വേണമെന്ന് അന്താരാഷ്ട്ര നാണയനിധി

വ്യാപാര കമ്മി

വ്യാപാര കമ്മി

മുകളിൽ പറഞ്ഞ കാരണങ്ങളാൽ ഇന്ത്യയുടെ വ്യാപാരക്കമ്മി കുത്തനെ കുറയുന്നു. ഈ വർഷത്തെ ആദ്യ 7 മാസങ്ങളിൽ, വ്യാപാരക്കമ്മി 13 ശതമാനം ഇടിഞ്ഞു, കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഇടിവിന്റെ വേഗത 25 ശതമാനമായി. വാസ്തവത്തിൽ, കഴിഞ്ഞ കുറച്ച് മാസങ്ങളിലെ വ്യാപാരക്കമ്മി 2 വർഷം മുമ്പുള്ളതിനേക്കാൾ കുറവാണ്. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ സേവന മിച്ചം 7 ശതമാനം വർധിച്ചു. താൽക്കാലിക ഡാറ്റ സൂചിപ്പിക്കുന്നത് അറ്റ ​​കയറ്റുമതി രണ്ട് ശതമാനം കുറഞ്ഞുവെന്നാണ്.

പുതുവർഷത്തിൽ തീർച്ചയായും നടത്തേണ്ട ചില സാമ്പത്തിക മുന്നൊരുക്കങ്ങൾ ഇതാ..

കറന്റ് അക്കൗണ്ട് കമ്മി

കറന്റ് അക്കൗണ്ട് കമ്മി

ഇക്കാര്യങ്ങളെല്ലാം ചേർത്ത് വായിക്കുമ്പോൾ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി ഈ വർഷം ഗണ്യമായി ചുരുങ്ങും. 2019 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി 57 ബില്യൺ ഡോളർ അഥവാ ജിഡിപിയുടെ 2.1 ശതമാനമായിരുന്നു. നിലവിലെ സ്ഥിതി സൂചിപ്പിക്കുന്നത് കറന്റ് അക്കൗണ്ട് കമ്മി അതിന്റെ പകുതിയിലേക്കോ ഈ വർഷം ജിഡിപിയുടെ ഒരു ശതമാനത്തിലേക്കോ ചുരുങ്ങുമെന്നാണ്. മാത്രമല്ല 3-4 പാദങ്ങളിൽ ശരാശരി കറന്റ് അക്കൗണ്ട് മിച്ചം ഇന്ത്യയിലുണ്ടാകുമെന്നാണ്. ഇത് കാര്യമായ മാറ്റം തന്നെയാണ്. കാരണം ഇന്ത്യക്ക് അവസാനമായി കറന്റ് അക്കൗണ്ട് മിച്ചമുണ്ടായിരുന്നത് 15 വർഷം മുമ്പ് 2004ൽ ആയിരുന്നു.

നേട്ടമോ ബലഹീനതയോ?

നേട്ടമോ ബലഹീനതയോ?

കുറഞ്ഞ കറന്റ് അക്കൗണ്ട് കമ്മി എന്നാൽ കമ്മിക്ക് ധനസഹായം നൽകുന്നതിന് മൂലധന ഒഴുക്കിന്റെ ആവശ്യകത കുറയുന്നുവെന്നാണ്. അതിനാൽ, കുറഞ്ഞ കറന്റ് അക്കൗണ്ട് കമ്മി ആയതിനാൽ ആഗോള മൂലധന ഒഴുക്കിന്റെ വ്യതിയാനങ്ങൾക്ക് സാധ്യത കുറവാണ്. അതിനാൽ, തന്നെ ഇന്ത്യ വളർച്ചയ്ക്കായി ആഗോള മൂലധന പ്രവാഹത്തെ ആശ്രയിക്കുന്നത് സമീപകാലത്തെക്കാളും കുറവാണ്. ഇത് ഒരു മികച്ച കാര്യമാണെങ്കിലും നിലവിൽ രാജ്യം വളർച്ചയിൽ നേരിടുന്ന ബലഹീനതയാണ് ഈ മാറ്റത്തിന് കാരണം.

സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ പുതിയ പദ്ധതികളുമായി ധനമന്ത്രി

വളർച്ച മന്ദഗതിയിലാകാം

വളർച്ച മന്ദഗതിയിലാകാം

ആഗോള വിതരണ ശൃംഖലയുടെ ഭാഗമായ മറ്റ് ഏഷ്യൻ രാജ്യങ്ങളെപ്പോലെ കയറ്റുമതിക്കായി ഇന്ത്യ ചരക്ക് ഇറക്കുമതി ചെയ്യുന്നില്ല. ഇപ്പോൾ ഇന്ത്യയുടെ ഇറക്കുമതി വലിയതോതിൽ കയറ്റുമതിയുമായി ബന്ധിപ്പിച്ചിട്ടില്ല. എണ്ണ ഇതര, വിലയേറിയ ലോഹ ഇറക്കുമതിയിലുണ്ടായ ഇടിവ് ആഭ്യന്തര സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥയെ പ്രതിഫലിപ്പിക്കുകയും സമ്പദ്‌വ്യവസ്ഥ വളർച്ചാ പാതയിൽ മാറ്റം വരുത്തുമ്പോൾ വിപരീതമാവുകയും ചെയ്യും. വളർച്ചാ മാന്ദ്യം കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്നാണ് ഇറക്കുമതിയിലെ വർദ്ധനവ് സൂചിപ്പിക്കുന്നത്.

English summary

ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി ചുരുങ്ങുന്നു, ശുഭ സൂചകമല്ലെന്ന് റിപ്പോർട്ട്

The Current Account Deficit (CAD) has always been a nightmare for the Indian economy. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X