ഇന്ത്യയുടെ വിദേശ നിക്ഷേപത്തിൽ നവംബറിൽ 81 ശതമാനം വർധനവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2020 നവംബറിൽ ഇന്ത്യയുടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (എഫ്ഡിഐ) ഗണ്യമായ വർദ്ധനവുണ്ടായതായി റിപ്പോർട്ട്. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട എഫ്ഡിഐ കണക്കുകൾ പ്രകാരം 2020 നവംബർ മാസത്തിൽ മൊത്തം എഫ്ഡിഐ 81 ശതമാനം വർധിച്ച് 10.15 ബില്യൺ ഡോളറിലെത്തി. എഫ്ഡിഐ ഇക്വിറ്റി 8.5 ബില്യൺ യുഎസ് ഡോളറായി ഉയർന്നു. 2019 നവംബറിൽ ഇത് 2.8 ബില്യൺ ഡോളറായിരുന്നു. 70 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

 

ലോക നിക്ഷേപകരുടെ ആകര്‍ഷണ കേന്ദ്രം ഇന്ത്യ തന്നെ; പ്രതിസന്ധിക്കിടയിലും ഉയര്‍ന്നു

2020 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ ഇന്ത്യയുടെ മൊത്തം എഫ്ഡിഐ നിക്ഷേപം 58.37 ബില്യൺ ഡോളറാണ്. സാമ്പത്തിക വർഷത്തിന്റെ ആദ്യ എട്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇത് 2019-20 ലെ ആദ്യ എട്ട് മാസങ്ങളെ അപേക്ഷിച്ച് 22 ശതമാനം കൂടുതലാണ്. 2020-21ലെ (2020 ഏപ്രിൽ മുതൽ നവംബർ വരെ) എഫ്ഡിഐ 43.85 ബില്യൺ ഡോളറാണ്. ഒരു സാമ്പത്തിക വർഷത്തിന്റെ ആദ്യ എട്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. 2019-20 ലെ ആദ്യ എട്ട് മാസവുമായി (32.11 ബില്യൺ ഡോളർ) താരതമ്യപ്പെടുത്തുമ്പോൾ 37 ശതമാനം കൂടുതലാണ് ഇത്.

ഇന്ത്യയുടെ വിദേശ നിക്ഷേപത്തിൽ നവംബറിൽ 81 ശതമാനം വർധനവ്

എഫ്ഡിഐ സാമ്പത്തിക വളർച്ചയുടെ ഒരു പ്രധാന ഘടകമാണ്. കൂടാതെ ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് നോൺ-ഡെറ്റ് ഫിനാൻസിന്റെ പ്രധാന ഉറവിടവുമാണ്. നിക്ഷേപക സൗഹാർദ്ദപരമായ എഫ്ഡിഐ നയം നടപ്പിലാക്കുകയെന്നത് സർക്കാരിന്റെ ശ്രമമാണെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. എഫ്ഡിഐ നയം കൂടുതൽ നിക്ഷേപക സൗഹാർദ്ദപരമാക്കുക, രാജ്യത്തേക്ക് നിക്ഷേപം ഒഴുകുന്നതിന് തടസ്സമാകുന്ന പോളിസി തടസ്സങ്ങൾ നീക്കുക എന്നിവയാണ് പ്രധാന ഉദ്ദേശ്യം.

അയല്‍ രാജ്യങ്ങള്‍ക്ക് വിദേശ നിക്ഷേപത്തില്‍ ഇളവ് നല്‍കാനൊരുങ്ങി കേന്ദ്രം; തീരുമാനം ഉടന്‍

എഫ്ഡിഐ നയപരിഷ്കാരങ്ങൾ, ബിസിനസ്സ് എളുപ്പമാക്കൽ എന്നിവയിൽ സർക്കാർ സ്വീകരിച്ച നടപടികൾ രാജ്യത്തേക്ക് വിദേശ നിക്ഷേപ വരവ് വർദ്ധിപ്പിക്കുന്നതിന് കാരണമായി.

English summary

India's foreign direct investment rises by 81% in November | ഇന്ത്യയുടെ വിദേശ നിക്ഷേപത്തിൽ നവംബറിൽ 81 ശതമാനം വർധനവ്

India's foreign direct investment (FDI) inflation is reported to have increased significantly in November 2020. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X