കൊവിഡ് 19 പ്രതിസന്ധിക്കിടയിലും വിദേശനാണ്യ കരുതല്‍ ശേഖരം ഉയരുന്നു: കാരണമിതാണ്‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

1991 -ല്‍ ഒരു വലിയ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാന്‍ ഇന്ത്യയ്ക്ക് സ്വര്‍ണ ശേഖരം പണയം വയ്‌ക്കേണ്ടിവന്ന സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോഴാകട്ടെ, സാമ്പത്തിക മേഖലയിലെ ഏത് പ്രതിസന്ധിയെയും നേരിടാന്‍ രാജ്യത്തിന് ഇപ്പോള്‍ കുതിച്ചുയരുന്ന വിദേശനാണ്യ ശേഖരത്തെ ആശ്രയിക്കാന്‍ കഴിയും. 40 വര്‍ഷത്തിനിടെ ആദ്യമായി ജിഡിപി വളര്‍ച്ചയും ഉല്‍പാദന പ്രവര്‍ത്തനവും വ്യാപാരവും നിലച്ചതോടെ സാമ്പത്തിക രംഗത്ത് സ്ഥിതിഗതികള്‍ മോശമാണെങ്കിലും, കൊവിഡ് 19 മഹാമാരിക്കിടയിലും ആശ്വസിക്കാന്‍ ചില കാരണങ്ങളുണ്ട്.

 

വിദേശനാണ്യ കരുതല്‍ ശേഖരം

ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം ഉയരുകയാണ്, ഉടന്‍ തന്നെ ഇത് 500 ബില്യണ്‍ ഡോളറിലെത്തും. മെയ് മാസത്തില്‍ വിദേശനാണ്യ കരുതല്‍ ശേഖരം 12.4 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 493.48 ബില്യണ്‍ ഡോളറിലെത്തി (ഏകദേശം 37.30 ലക്ഷം കോടി രൂപ). 1991 മാര്‍ച്ചിലെ 5.8 ബില്യണ്‍ ഡോളറില്‍ നിന്ന് ഇത് നിലവിലെ നിലവാരത്തിലേക്കെത്താന്‍ 8,400 ശതമാനമാണ് വര്‍ദ്ധിച്ചത്.

എന്താണ് വിദേശനാണ്യ (ഫോറെക്‌സ്) കരുതല്‍ ശേഖരം?

എന്താണ് വിദേശനാണ്യ (ഫോറെക്‌സ്) കരുതല്‍ ശേഖരം?

ഫോറെക്‌സ് കരുതല്‍ ധനം/ കരുതല്‍ ശേഖരം എന്നത്, എസ്ഡിആറുകളും (അന്താരാഷ്ട്ര നാണയനിധിയുടെ പ്രത്യേക ഡ്രോയിംഗ് അവകാശങ്ങള്‍) വിദേശ കറന്‍സി ആസ്തികള്‍ എന്നിവയും ഇന്ത്യ ശേഖരിക്കുകയും റിസര്‍വ് ബാങ്ക് നിയന്ത്രിക്കുകയും ചെയ്യുന്നതാണ്. ദേശീയ, യൂണിയന്‍ കറന്‍സിയെ പിന്തുണയ്ക്കുന്നതില്‍ ഇടപെടാനുള്ള ശേഷി ഉള്‍പ്പടെയുള്ള പണ, വിനിമയ നിരക്ക് മാനേജ്‌മെന്റിനായുള്ള നയങ്ങളില്‍ ആത്മവിശ്വാസം നിലനിര്‍ത്തുക തുടങ്ങിയ നിരവധി ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനാണ് ഔദ്യോഗിക വിദേശനാണ്യ കരുതല്‍ ശേഖരം ഉപയോഗിക്കുന്നതെന്നാണ് അന്താരാഷ്ട്ര നാണയനിധി വ്യക്തമാക്കുന്നത്.

വളർച്ചയില്ല, ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി മൂഡീസ്

സമ്പദ്‌വ്യവസ്ഥയുടെ മാന്ദ്യത്തിനിടയിലും ഫോറെക്‌സ് കരുതല്‍ ശേഖരം ഉയരുന്നത് എന്തുകൊണ്ടാണ്?

സമ്പദ്‌വ്യവസ്ഥയുടെ മാന്ദ്യത്തിനിടയിലും ഫോറെക്‌സ് കരുതല്‍ ശേഖരം ഉയരുന്നത് എന്തുകൊണ്ടാണ്?

ഫോറെക്‌സ് കരുതല്‍ധന വര്‍ദ്ധനവിന് പ്രധാന കാരണം ഇന്ത്യന്‍ ഓഹരികളിലെയും നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളിലെയുമുള്ള വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ നിക്ഷേപമാണ്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ വിദേശ നിക്ഷേപകര്‍ നിരവധി ഇന്ത്യന്‍ കമ്പനികളില്‍ ഓഹരി സ്വന്തമാക്കിയിരുന്നു. മാര്‍ച്ചില്‍ ഡെറ്റ്, ഇക്വിറ്റി വിഭാഗങ്ങളില്‍ നിന്ന് 60,000 കോടി രൂപ വീതം പിന്‍വലിച്ച ശേഷം വിദേശ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റമെന്റ് (എഫ്പിഐ), ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ സമ്പദ്‌വ്യവസ്ഥയില്‍ ഒരു വഴിത്തിരിവ് പ്രതീക്ഷിക്കുന്നതിനാല്‍ ഇവര്‍ ഇന്ത്യന്‍ വിപണികളിലേക്ക് മടങ്ങി. ജൂണ്‍ ആദ്യവാരത്തില്‍ 2.75 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഓഹരികള്‍ ഇവര്‍ വാങ്ങി.

എസ്‌ബിഐ വായ്‌പ പലിശ നിരക്ക് വീണ്ടും കുറച്ചു; ഇതോടെ എംസിഎല്‍ആര്‍ നിരക്ക് 7 ശതമാനമായി

ഫോറെക്‌സ് കരുതല്‍ ശേഖരത്തിന്റെ പ്രാധാന്യം?

ഫോറെക്‌സ് കരുതല്‍ ശേഖരത്തിന്റെ പ്രാധാന്യം?

2020-21 ല്‍ സാമ്പത്തിക വളര്‍ച്ച 1.5 ശതമാനം ചുരുങ്ങുന്ന സമയത്ത് ഇന്ത്യയുടെ ബാഹ്യവും ആഭ്യന്തരവുമായ സാമ്പത്തിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വര്‍ദ്ധിച്ചുവരുന്ന ഫോറെക്‌സ് കരുതല്‍ ശേഖരം, സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും വളരെയധികം ആശ്വാസം നല്‍കുന്നു. സാമ്പത്തിക രംഗത്ത് എന്തെങ്കിലും പ്രതിസന്ധി ഉണ്ടായാല്‍ ഇത് വളരെ വലിയ ആശ്വാസമാവും രാജ്യത്തിന് നല്‍കുക. കൂടാതെ, ഒരു വര്‍ഷത്തേക്ക് രാജ്യത്തിന്റെ ഇറക്കുമതി ബില്‍ പരരക്ഷിക്കാന്‍ ഇത് മതിയാകും. ഉയരുന്ന കരുതല്‍ ശേഖരം, ഡോളറിനെതിരെ രൂപയുടെ മൂല്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. ജിഡിപി ആനുപാതത്തിലേക്കുള്ള വിദേശനാണ്യ കരുതല്‍ ശേഖരം 15 ശതമാനമാണ്.

ക്രൂഡ് ഓയിൽ വില കുത്തനെ ഉയർത്താനൊരുങ്ങി സൗദി അറേബ്യ‍; 20 വർഷത്തിനിടയിലെ ഏറ്റവും വലിയ വർദ്ധനവ്

 ഫോറെക്‌സ് കരുതല്‍ ധനം ആര്‍ബിഐ എന്തുചെയ്യുന്നു?

ഫോറെക്‌സ് കരുതല്‍ ധനം ആര്‍ബിഐ എന്തുചെയ്യുന്നു?

ഫോറെക്‌സ് കരുതല്‍ ശേഖരത്തിന്റെ കസ്‌റ്റോഡിയന്‍ അല്ലെങ്കില്‍ മാനേജര്‍ എന്ന നിലയിലാണ് റിസര്‍വ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. കൂടാതെ, സര്‍ക്കാരുമായി അംഗീകരിച്ച മൊത്തമായ ചട്ടക്കൂടിനുള്ളിലും ഇത് പ്രവര്‍ത്തിക്കുന്നു. നിര്‍ദിഷ്ട ആവശ്യങ്ങള്‍ക്കായി റിസര്‍വ് ബാങ്ക്, ഡോളര്‍ അനുവദിക്കുന്നു. ഉദാഹരണത്തിന്, ലിബറലൈസ് റെമിറ്റന്‍സ് സ്‌കീം പ്രകാരം, വ്യക്തികള്‍ക്ക് പ്രതിവര്‍ഷം 250,000 ഡോളര്‍ വരെ പണമടയ്ക്കാന്‍ അനുവാദമുണ്ട്. രൂപയുടെ ചിട്ടയായ ചലനത്തിനായി റിസര്‍വ് ബാങ്ക് അതിന്റെ ഫോറെക്‌സ് കിറ്റി ഉപയോഗിക്കുന്നു.

Read more about: foreign exchange
English summary

India's Forex Reserves Increase Covid-19 Economic Crisis | കൊവിഡ് 19 പ്രതിസന്ധിക്കിടയിലും വിദേശനാണ്യ കരുതല്‍ ശേഖരം ഉയരുന്നു: കാരണമിതാണ്‌

explained india forex reserves covid 19 economic crisis
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X