ഇന്ത്യയുടെ വളര്‍ച്ച ഈ വര്‍ഷം കുറയുമെന്ന് മൂഡീസ്, ജിഡിപി നിരക്ക് വെട്ടിക്കുറച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഈ സാമ്പത്തിക വര്‍ഷം കുറയുമെന്ന പ്രവചനവുമായി മൂഡീസ്. ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് അവര്‍ വെട്ടിക്കുറച്ചു. 9.3 ശതമാനമായിട്ടാണ് വെട്ടിക്കുറച്ചത്. നേരത്തെ 13.7 ശതമാനം വളര്‍ച്ച ഈ സാമ്പത്തിക പാദത്തില്‍ ഇന്ത്യ കൈവരിക്കുമെന്നായിരുന്നു മൂഡീസ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നിരവധി കാര്യങ്ങള്‍ ഇന്ത്യയുടെ വളര്‍ച്ചയെ തടയുന്നതായി മൂഡീസ് പറയുന്നു. ഇന്ത്യയുടെ വളര്‍ച്ചയുടെ മൂല്യം കുറയുകയാണെന്ന് മൂഡീസ് പറഞ്ഞു.

 
ഇന്ത്യയുടെ വളര്‍ച്ച ഈ വര്‍ഷം കുറയുമെന്ന് മൂഡീസ്, ജിഡിപി നിരക്ക് വെട്ടിക്കുറച്ചു

സാമ്പത്തികമായ മുന്നേറ്റത്തിന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യക്ക് സാധിക്കുന്നില്ലെന്ന് മൂഡീസ് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയുടെ കടബാധ്യതയും ശക്തമായി വര്‍ധിച്ച് വരികയാണ്. ഇത് വളര്‍ച്ചയ്ക്ക് തടസ്സങ്ങള്‍ ഉണ്ടാക്കുന്നതായും മൂഡീസ് പറഞ്ഞു. കടം ഉയരുകയും, സാമ്പത്തിക മേഖല ദുര്‍ബലമായി തുടരുകയും ചെയ്യുന്നത് ഇന്ത്യക്ക് വലിയ പ്രതിസന്ധിയാണ്. അതോടൊപ്പം കൊവിഡ് കേസുകള്‍ വലിയ തോതില്‍ വര്‍ധിക്കുന്നതും ഇന്ത്യയെ ശരിക്കും വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്.

ഇന്ത്യയിലെ സര്‍ക്കാരും നയരൂപീകരണ വിദഗ്ദരും ഈ പ്രതിസന്ധിയെ തടഞ്ഞ് നിര്‍ത്തുന്നതില്‍ പരാജയപ്പെട്ടെന്ന് മൂഡീസ് ചൂണ്ടിക്കാണിച്ചു. കൊവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയുടെ ആരോഗ്യ മേഖല തകര്‍ന്ന് തരിപ്പണായി നില്‍ക്കുന്ന ഘട്ടത്തിലാണ് മൂഡീസ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറച്ചിരിക്കുന്നത്. കഴിഞ്ഞ 17 ദിവസമായി ഇന്ത്യയിലെ പ്രതിദിന കേസുകള്‍ മൂന്ന് ലക്ഷത്തിന് മുകളിലാണ്. ദീര്‍ഘകാല ജിഡിപി ഇന്ത്യയില്‍ ഭേദപ്പെട്ട നിലയിലായിരിക്കുമെന്ന് മൂഡീസ് പ്രവചിക്കുന്നു.

2023ലെ സാമ്പത്തിക വര്‍ഷത്തിലെ സാമ്പത്തിക വളര്‍ച്ച 7.9 ശതമാനമായിരിക്കും. നേരത്തെ 6.2 ശതമാനമായിരുന്നു ജിഡിപി നിരക്ക് പ്രവചിച്ചിരുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപിയുടെ 90 ശതമാനത്തോളം കടബാധ്യതയായിരിക്കുമെന്ന് മൂഡീസ് പ്രവചിക്കുന്നു. 2023ല്‍ 90.8 ശതമാനം വരുമിത്. നേരത്തെ ഇത് മൊത്തം ജിഡിപിയുടെ 11.8 ശതമാനമായിരിക്കും ധനക്കമ്മി. അടുത്ത സാമ്പത്തിക വര്‍ഷത്തിലെ കണക്കാണിത്. നേരത്തെ 10.8 ശതമാനം വരുമെന്ന് കരുതിയിടത്ത് നിന്നാണ് കൂടിയത്. പണപ്പെരുപ്പം അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 4.8 ശതമാനമായിരിക്കും. 2023 സാമ്പത്തിക വര്‍ഷത്തില്‍ 4 ശതമാനവുമായിരിക്കും.

English summary

India's gdp growth forecast sharply to 9 percent says moody's

india's gdp growth forecast sharply to 9 percent says moody's
Story first published: Tuesday, May 11, 2021, 22:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X