ഇന്ത്യയുടെ വളർച്ചാ പ്രവചനം 10 ശതമാനമായി കുറച്ച് ഫിച്ച്: കരകയറാന്‍ വാക്സിനേഷന്‍ തന്നെ ഏക മാര്‍ഗം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കോവിഡ് രണ്ടാം വ്യാപനത്തെ തുടര്‍ന്ന് സമ്പദ് വ്യവസ്ഥ മന്ദഗതിയിലായതിന് പിന്നാലെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് പ്രവചനം 10 ശതമാനമായി കുറച്ച് ഫിച്ച് റേറ്റിങ്. നേരത്തെ 12.8 ശതമാനമെന്ന് കണക്കാക്കിയിരുന്ന നിരക്കാണ് പുതിയ സാഹചര്യത്തില്‍ 10 ശതമാനത്തിലേക്ക് കുറച്ചത്. അതേസമയം രാജ്യത്തെ വാക്സിനേഷന്‍ നടപടികള്‍ ദ്രുതഗതിയില്‍ മുന്നോട്ട് പോയാല്‍ വളര്‍ച്ചാ നിരക്ക് മെച്ചപ്പെടുമെന്നും ഫിച്ച് വ്യക്തമാക്കുന്നു.

 

2022 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രണ്ടാം തരംഗത്തിന്റെ തീവ്രത മൂലം ബാങ്കിംഗ് മേഖലയിലെ വെല്ലുവിളികൾ വർദ്ധിച്ചതായും ആഗോള റേറ്റിംഗ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇതേതുടര്‍ന്നാണ് ഫിച്ച് റേറ്റിംഗുകൾ ഇന്ത്യയുടെ യഥാർത്ഥ ജിഡിപിയെ 280 ബിപി മുതൽ 10 ശതമാനം വരെ കുറച്ചത്. നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചത് വിപണിയുടെ വീണ്ടെടുക്കൽ ശ്രമങ്ങളെ മന്ദീഭവിപ്പിച്ചുവെന്നും ഇത് ബാങ്കിങ് ഉള്‍പ്പടേയുള്ള മേഖലയ്ക്ക് തിരിച്ചടിയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയുടെ വളർച്ചാ പ്രവചനം 10 ശതമാനമായി കുറച്ച് ഫിച്ച്: കരകയറാന്‍ വാക്സിനേഷന്‍ തന്നെ ഏക മാര്‍ഗം

അതിവേഗത്തിലുള്ള വാക്സിനേഷന്‍ പ്രക്രിയ ബിസിനസിലും ഉപഭോക്തൃ ആത്മവിശ്വാസത്തിലും സുസ്ഥിര പുനരുജ്ജീവനത്തെ സഹായിക്കുമെന്നും ഫിച്ച് വിശ്വസിക്കുന്നു. രണ്ടാം തരംഗം സമയത്ത് പ്രാദേശികമായി നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ 2020 ലേതിന് സമാനമായ സ്തഭനാവസ്ഥയില്‍ നിന്നും സാമ്പത്തിക പ്രവർത്തനങ്ങളെ സംരക്ഷിച്ചു. എന്നിരുന്നാലും പല കീ ബിസിനസ് കേന്ദ്രങ്ങളിൽ ലോക്ക് നിയന്ത്രണങ്ങള്‍ തടസ്സം സൃഷ്ടിച്ചെന്നും ഫിച്ച് തങ്ങളുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇന്ത്യയുടെ ഇടത്തരം വളർച്ചാ സാധ്യത 6.5 ​​ശതമാനമാണെന്ന് ഏജൻസി കണക്കാക്കുന്നു. വാക്സിനേഷൻ ബിസിനസ്സ് പുനരുജ്ജീവനത്തിന് പ്രധാനമാണെന്നും ദുരിതാശ്വാസ നടപടികൾ ഇടക്കാല പിന്തുണ നൽകുമെന്നും ഫിച്ച് പറഞ്ഞു. കുറഞ്ഞ പ്രതിരോധ കുത്തിവയ്പ്പ് നിരക്ക് ഇന്ത്യയെ പകർച്ചവ്യാധിയുടെ കൂടുതൽ വ്യപനത്തിന് ഇരയാക്കുന്നു. 1.37 ബില്യൺ ജനസംഖ്യയുടെ 4.7 ശതമാനം മാത്രമേ 2021 ജൂലൈ 5 വരെ പൂർണമായി പ്രതിരോധ കുത്തിവയ്പ്പ് നടത്തിയിട്ടുള്ളൂ ഇത് അർത്ഥവത്തായതും സുസ്ഥിരവുമായ സാമ്പത്തിക വീണ്ടെടുക്കലിന്റെ സാധ്യതകൾക്ക് മങ്ങലേല്‍പ്പിക്കുന്നുവെന്നും ഫിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു

English summary

India's growth forecast lowered to 10 per cent Fitch: Vaccination is the only way out

India's growth forecast lowered to 10 per cent Fitch: Vaccination is the only way out
Story first published: Wednesday, July 7, 2021, 19:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X