ഇന്ത്യയുടെ ജിഎസ്ടി ശേഖരണം സാധ്യതകളേക്കാൾ താഴെ: അന്താരാഷ്ട്ര നാണയ നിധി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒന്നിലധികം നിരക്കുകളും ഇളവുകളും നടപ്പാക്കൽ വെല്ലുവിളികളും ഇന്ത്യയിലെ ചരക്ക് സേവന നികുതി (ജിഎസ്ടി) ശേഖരണത്തെ ബാധിക്കുന്നുവെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ‌എം‌എഫ്) ടീം വിശകലനം ചെയ്തു. അടുത്ത അഞ്ച് വർഷത്തേക്കുള്ള ഇന്ത്യയുടെ വിഭവ സമാഹരണത്തെക്കുറിച്ചുള്ള 2018-19ലെ പഠനം കണക്കാക്കുന്നത് ജിഎസ്ടി ശേഖരണം ജിഡിപിയുടെ 5.8% ആണെന്നാണ്. ഇത് താരതമ്യപ്പെടുത്താവുന്ന ചില വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് മികച്ചതായിരുന്നു. പക്ഷേ ജിഡിപിയുടെ 8.2% സാധ്യതയേക്കാൾ വളരെ താഴെയാണ് ഇത് സൂചിപ്പിക്കുന്നത്.

 

റൂഡ് ഡി മൂയ്ജ്, അർബിന്ദ് മോഡി, ലി ലിയു, ദിനാർ പ്രീഹാർഡിനി, ജുവാൻ കാർലോസ് ബെനിറ്റെസ് എന്നിവർ അടങ്ങിയതാണ് ഐഎംഎഫ് ടീം.
യഥാർത്ഥ ശേഖരണവും വരുമാനവും തമ്മിലുള്ള വ്യത്യാസത്തിന് ഒന്നിലധികം ഘടകങ്ങളെ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യ ഉൽപന്നങ്ങൾക്കുള്ള ഇളവുകൾക്ക് ജിഡിപിയുടെ 0.4 ശതമാനം വരെ ചെലവ് വരുമെന്ന് കണക്കാക്കപ്പെടുന്നു.

ലൈഫ് ഇൻഷുറൻസ് പോളിസി വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ജിഎസ്‌ടി എത്ര ശതമാനമാണെന്ന് നോക്കാം

ഇന്ത്യയുടെ ജിഎസ്ടി ശേഖരണം സാധ്യതകളേക്കാൾ താഴെ: അന്താരാഷ്ട്ര  നാണയ നിധി

മറ്റ് രാജ്യങ്ങളിലെ ഒന്നോ രണ്ടോ നിരക്കുകളിൽ നിന്ന് വ്യത്യസ്തമായി ഒന്നിലധികം നിരക്കുകൾ ഉൾപ്പെടുന്ന ഡിസൈൻ പാളിച്ചകളും ഇന്ത്യയിൽ സംഭവിച്ചിട്ടുണ്ടെന്നും ജിഎസ്ടിയിൽ ബിസിനസ്സുകൾ ഉൾപ്പെടുത്താനുള്ള പരിധി - വരുമാന സാധ്യത കുറച്ചതായും ഐ‌എം‌എഫ് ടീം വ്യക്തമാക്കി.

5%, 12%, 18%, 28% എന്നിങ്ങനെ നാല് സ്ലാബുകളുണ്ടെങ്കിലും ആഡംബര നികുതി, സിൻ ടാക്സ്, കാറുകൾ, പുകയില, ശീതളപാനീയങ്ങൾ എന്നിവയ്ക്ക മേലുള്ള സെസ്സുകൾ, ബുള്ളിയനും റിയൽ എസ്റ്റേറ്റിനുമുള്ള മറ്റ് നിരക്കുകൾ ഇവയൊക്കെ അധികമായി വരുന്ന മറ്റ് നികുതികളാണ്. നടപ്പാക്കൽ വെല്ലുവിളികളായ ഇലക്ട്രോണിക് ഫയലിംഗ് അല്ലെങ്കിൽ റിട്ടേണുകൾ, ഒരു നിശ്ചിത മൂല്യത്തിനപ്പുറത്തേക്ക് ചരക്ക് കൊണ്ടുപോകുന്നതിനുള്ള ഇ-വേ ബില്ലുകൾ, ഇൻവോയ്സുകളുടെ ക്രോസ് മാച്ചിംഗ് എന്നിവയെക്കുറിച്ചുള്ള ചർച്ചയും ഐഎംഎഫ് ചൂണ്ടിക്കാട്ടി.

ഉപഭോക്താക്കളിൽ നിന്ന് ഉയർന്ന ജിഎസ്ടി ഈടാക്കി, ജോൺസൺ ആൻഡ് ജോൺസണ് 230 കോടി രൂപ പിഴ

English summary

ഇന്ത്യയുടെ ജിഎസ്ടി ശേഖരണം സാധ്യതകളേക്കാൾ താഴെ: അന്താരാഷ്ട്ര നാണയ നിധി

The International Monetary Fund (IMF) team analyzed how multiple rates, concessions and implementation challenges affect the procurement of Goods and Services Tax (GST) in India. Read in malayalam.
Story first published: Monday, February 17, 2020, 12:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X