രാജ്യത്തെ വ്യാപാരക്കമ്മി വഷളാകുന്നു, ഒക്ടോബറിലെ വ്യാപാരക്കമ്മി 8.7 ബില്യൺ ഡോ‍ള‍ർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ വ്യാപാരക്കമ്മി 2020 ഒക്ടോബറിൽ 8.7 ബില്യൺ ഡോളറായി ഉയ‍ർന്നു. മുൻ മാസത്തെ 2.7 ബില്യൺ ഡോളറിൽ നിന്നാണ് 8.7 ബില്യൺ ഡോളറായി ഉയ‍ർന്നിരിക്കുന്നത്. കയറ്റുമതി ഒക്ടോബറിൽ 5.1 ശതമാനം ഇടിഞ്ഞ് 24.9 ബില്യൺ ഡോളറിലെത്തി. ആറുമാസത്തെ സ്ഥിരമായ ഇടിവിന് ശേഷം സെപ്റ്റംബറിൽ കയറ്റുമതി 5.9 ശതമാനം വർധിച്ചിരുന്നു.

 

തുടർച്ചയായ എട്ടാം മാസവും ഇടിവ്

തുടർച്ചയായ എട്ടാം മാസവും ഇടിവ്

ആകെ ഇറക്കുമതി തുടർച്ചയായ എട്ടാം മാസവും 11.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഒക്ടോബറിൽ ഇറക്കുമതി 33.6 ബില്യൺ ഡോളറായിരുന്നു, ഇത് ലോക്ക്ഡൗണിന് മുമ്പുള്ള ശരാശരി പ്രതിമാസ ഇറക്കുമതിയായ 40 ബില്യൺ ഡോളറിനേക്കാൾ വളരെ കുറവാണ്. പെട്രോളിയം - എണ്ണ ഇതര ഇറക്കുമതി 38.5 ശതമാനം കുറഞ്ഞു. അസംസ്കൃത എണ്ണയും പെട്രോളിയം ഉൽ‌പന്നങ്ങളും ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്.

ചൈനയ്ക്ക് വീണ്ടും പണി; പക്ഷേ, എസി ഇറക്കുമതി നിരോധനത്തിൽ ഇന്ത്യയിൽ എന്ത് സംഭവിക്കും

ഇറക്കുമതി കൂടിയതും കുറഞ്ഞതും

ഇറക്കുമതി കൂടിയതും കുറഞ്ഞതും

ഇറക്കുമതിയിലുണ്ടായ ഇടിവിന് പെട്രോളിയം - എണ്ണ ഇറക്കുമതിയുടെ കുറവും പെട്രോളിയം - എണ്ണ ഇതര ഇറക്കുമതിയും കാരണമാകാം. മൊത്തം പി‌ഒ‌എൽ ഇതര ഇറക്കുമതി 2.2 ശതമാനം കുറഞ്ഞു. കഴിഞ്ഞ വർഷം ഇത് 14.4 ശതമാനം കുറഞ്ഞിരുന്നു. ഭക്ഷ്യ എണ്ണ, രാസവസ്തുക്കൾ, ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക് വസ്തുക്കൾ, മുത്തുകൾ, വിലയേറിയ കല്ലുകൾ എന്നിവയുടെ ഇറക്കുമതി വർദ്ധിച്ചിട്ടുണ്ട്. കൽക്കരി, കോക്ക്, ഗതാഗത ഉപകരണങ്ങൾ, യന്ത്രോപകരണങ്ങൾ എന്നിവയുടെ ഇറക്കുമതി 2020 ഒക്ടോബറിൽ കുറഞ്ഞു.

ഇന്ത്യയ്ക്കാർ സ്വർണം ഉപേക്ഷിക്കുന്നു, വാങ്ങാൻ ആളില്ല, ഇറക്കുമതിയിൽ 57 ശതമാനം ഇടിവ്

English summary

India's Trade Deficit Worsens, October Trade Deficit Widens To $ 8.7 Billion | രാജ്യത്തെ വ്യാപാരക്കമ്മി വഷളാകുന്നു, ഒക്ടോബറിലെ വ്യാപാരക്കമ്മി 8.7 ബില്യൺ ഡോ‍ള‍ർ

The country's trade deficit widened to $ 8.7 billion in October 2020. Read in malayalam.
Story first published: Monday, November 23, 2020, 16:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X