6 അന്തര്‍വാഹിനി നിര്‍മ്മാണത്തിന് 43,000 കോടി രൂപയുടെ താല്‍പര്യപത്രം ക്ഷണിക്കാന്‍ അനുമതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: 43,000 കോടി രൂപയ്ക്ക്, ആറ് അന്തർവാഹിനികൾ നിർമ്മിക്കാനുള്ള താൽപര്യപത്രം ക്ഷണിക്കാൻ അനുമതി നല്‍കി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ. സായുധ സേനയുടെ നവീകരണത്തിനും പ്രവർത്തന ആവശ്യങ്ങൾക്കുമായി വിവിധ ഉപകരണങ്ങളുടെ മൂലധന ഏറ്റെടുക്കൽ സംബന്ധിച്ച് 6,000 കോടി രൂപയുടെ നിർദേശങ്ങൾക്കും പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗം അംഗീകാരം നൽകി.

 

നയതന്ത്ര പങ്കാളിത്ത മാതൃകയിൽ, P 75 (I) പദ്ധതിക്ക് കീഴിലാണ് ആറ് അന്തർവാഹിനികൾ നിർമ്മിക്കുന്നത്. 43,000 കോടി രൂപ ചെലവിൽ, അതിനൂതന എയർ ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ സൗകര്യങ്ങളോടുകൂടിയ ആറ് അന്തർവാഹിനികൾ തദ്ദേശീയമായി നിർമ്മിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്. നയതന്ത്ര പങ്കാളിത്ത മാതൃകയുടെ കീഴിൽ അംഗീകാരം ലഭിക്കുന്ന ആദ്യ പദ്ധതിയാണിത്. കൂടാതെ 'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണിത്.

6 അന്തര്‍വാഹിനി നിര്‍മ്മാണത്തിന് 43,000 കോടി രൂപയുടെ താല്‍പര്യപത്രം ക്ഷണിക്കാന്‍ അനുമതി

ഈ പദ്ധതിയുടെ അംഗീകാരത്തോടെ ദേശീയതലത്തിൽ അന്തർവാഹിനി നിർമ്മാണത്തിൽ മത്സരക്ഷമത കൈവരിക്കാൻ സാധിക്കുകയും, ഇന്ത്യൻ വ്യവസായങ്ങൾക്ക് സ്വതന്ത്രമായി അന്തർവാഹിനികൾ രൂപകൽപ്പന ചെയ്ത് നിർമ്മിക്കാൻ കഴിയുകയും ചെയ്യും. ഇന്ത്യയിലെ അന്തർവാഹിനികളിൽ നൂതന ആയുധങ്ങളും സാങ്കേതികവിദ്യയും സംയോജിപ്പിക്കാൻ, ഇന്ത്യൻ വ്യവസായ ലോകവും ഈ മേഖലയിലെ മികച്ച വിദേശ നിർമാതാക്കളുമായുള്ള നയതന്ത്ര സഹകരണത്തിലൂടെ സാധിക്കും.

'വാങ്ങുക, നിർമ്മിക്കുക' (Buy & Make) വിഭാഗത്തിൽ ഏകദേശം 6,000 കോടി രൂപ ചെലവിൽ വ്യോമ പ്രതിരോധ തോക്കുകളും വെടിയുണ്ടകളും വാങ്ങുന്നതിനും ഡിഎസി അനുമതി നൽകി. സായുധ സേനയ്ക്ക്, നിയുക്ത അധികാരങ്ങൾക്കനുസൃതമായി അടിയന്തര മൂലധന ഏറ്റെടുക്കലിനുള്ള സമയപരിധി 2021 ഓഗസ്റ്റ് 31 വരെ ദീർഘിപ്പിച്ച് നൽകാനും യോഗം തീരുമാനിച്ചു

English summary

India to build 6 submarines at a cost of Rs 43,000 crore

India to build 6 submarines at a cost of Rs 43,000 crore
Story first published: Friday, June 4, 2021, 18:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X