4,50,000 വയല്‍ റെംഡെസിവിര്‍ ഇറക്കുമതി ചെയ്യാനൊരുങ്ങി ഇന്ത്യ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; ക്ഷാമം പരിഹരിക്കുന്നതിനായി മറ്റ് രാജ്യങ്ങളിൽ നിന്ന് റെംഡിസിവർ ഇറക്കുമതി ആരംഭിച്ച് ഇന്ത്യ. . 75,000 വയലുകൾ അടങ്ങിയ ആദ്യ ചരക്ക് ഇന്ന് എത്തിച്ചേരും.എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ്, ഗിലെയാദ് സയൻസസ് യുഎസ്എ, ഈജിപ്ഷ്യൻ ഫാർമ കമ്പനി, ഇവാ ഫാർമ എന്നിവയിൽ നിന്ന് 4,50,000 വയൽ റെംഡെസിവിർ ഓർഡർ ചെയ്തതായി സർക്കാർ അറിയിച്ചു.അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ 75,000 മുതൽ 1,00,000 വരെ വയൽ ഗിലെയാദ് സയൻസസ് അയയ്ക്കുമെന്നാണ് പ്രതീക്ഷപ്പെടുന്നത്. മെയ് 15 നകം ഒരുലക്ഷം എണ്ണവും വിതരണം ചെയ്യും.

 
4,50,000 വയല്‍ റെംഡെസിവിര്‍ ഇറക്കുമതി ചെയ്യാനൊരുങ്ങി ഇന്ത്യ

ഇവി‌എ ഫാർമ തുടക്കത്തിൽ ഏകദേശം 10,000 വയൽ വിതരണം ചെയ്യും, തുടർന്ന് 15 ദിവസത്തിലൊരിക്കൽ അല്ലെങ്കിൽ ജൂലൈ വരെ 50,000 വയൽ നൽകും.

രാജ്യത്തെ റെംഡെസിവിറിന്റെ ഉൽപാദന ശേഷി സർക്കാർ വർദ്ധിപ്പിച്ചിട്ടുണ്ട്. ഏപ്രിൽ 27 വരെ, ലൈസൻസുള്ള ഏഴ് ആഭ്യന്തര നിർമ്മാതാക്കളുടെ ഉൽപാദന ശേഷി പ്രതിമാസം 38 ലക്ഷം വയലിൽ നിന്ന് 1.03 കോടി വയൽ ആയി ഉയർന്നു .2021 ഏപ്രിൽ 21 നും 28 നും ഇടയിൽ രാജ്യത്തുടനീളം 13.73 ലക്ഷം വിതരണം ചെയ്തിരു്നു.

തൊഴില്‍ മേഖല പാടേ തകര്‍ത്ത് കോവിഡ്; തൊഴിലില്ലായ്മ നിരക്ക് കുത്തനെ വര്‍ധിക്കുന്നു

പ്രതിദിന വിതരണം ഏപ്രിൽ 11 ന് 67,900 വയലിൽ നിന്ന് 2021 ഏപ്രിൽ 28 ന് 2.09 ലക്ഷം വയൽ ആയി ഉയർന്നു.റെംഡെസിവിറിന്റെ വിതരണം സുഗമമായി നടക്കുന്നതിനു സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കുമായി ആഭ്യന്തര മന്ത്രാലയം മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു

.റെംഡെസിവിർ കയറ്റുമതി ചെയ്യുന്നതും സർക്കാർ നിരോധിച്ചിട്ടുണ്ട്. 2021 , ഏപ്രിൽ 20 ലെ റവന്യൂ വകുപ്പ്ന്റെ വിജ്ഞാപനം -പ്രകാരം റെംഡെസിവിർ കുത്തിവയ്പ്പ്, അതിന്റെ എപിഐ, റെംഡെസിവിർ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ബീറ്റ സൈക്ലോഡെക്സ്റ്റ്രിൻ എന്നിവയ്ക്കുള്ള കസ്റ്റംസ് തീരുവ 2021 ഒക്ടോബർ 31 വരെ ഒഴിവാക്കിയിരുന്നു .

സേവിംഗ്‌സ് അക്കൗണ്ടുകളിലെ പലിശ നിരക്ക് കുറച്ച് ഐഡിഎഫ്‌സി ബാങ്ക്

English summary

India to import 450,000 Remdesivir vials

India to import 450,000 Remdesivir vials
Story first published: Friday, April 30, 2021, 23:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X