ഇന്ത്യ - യുകെ എയർ ഇന്ത്യ വിമാന ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു, അറിയേണ്ട കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിൽ നിന്ന് യുകെയിലേക്കുള്ള വിമാന സർവീസുകൾക്കായി എയർ ഇന്ത്യ ബുക്കിംഗ് ആരംഭിച്ചു. ജനുവരി 6 മുതൽ ബ്രിട്ടനിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കും. ഇന്ത്യയും യുകെയും തമ്മിലുള്ള എയർ ഇന്ത്യ വിമാനങ്ങളുടെ ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ ട്വീറ്റിൽ പറഞ്ഞു. ഈ ഫ്ലൈറ്റുകൾ സാധാരണ ഫ്ലൈറ്റുകൾക്ക് പുറമേയാണ്.

 

ബുക്കിംഗ് നടത്താം

ബുക്കിംഗ് നടത്താം

എയർ ഇന്ത്യ വെബ്‌സൈറ്റ്, ബുക്കിംഗ് ഓഫീസുകൾ, കോൾ സെന്റർ, അംഗീകൃത ട്രാവൽ ഏജന്റുമാർ എന്നിവ വഴി ബുക്കിംഗ് നടത്താം. ജനുവരി 6 മുതൽ ഇന്ത്യയിൽ നിന്ന് യുകെയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നും ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന യാത്ര ജനുവരി എട്ട് മുതൽ അനുവദിക്കുമെന്നും കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി.

എയർ ഇന്ത്യ വിൽപ്പന: താത്പര്യം പ്രകടിപ്പിച്ച് ടാറ്റയും അമേരിക്കൻ കമ്പനിയായ ഇന്റെറപ്സും

വിമാന സ‍ർവ്വീസുകൾ

വിമാന സ‍ർവ്വീസുകൾ

ഓരോ ആഴ്ചയും 30 വിമാനങ്ങൾ സർവീസ് നടത്തും. 15 ഇന്ത്യൻ വിമാന കമ്പനികളും 15 യുകെ വിമാനക്കമ്പനികളെയുമാണ് ഓരോ ആഴ്ച്ചയിലും സ‍ർവ്വീസിനായി അനുവദിച്ചിരിക്കുന്നത്. ജനുവരി 23 വരെ ഈ ഷെഡ്യൂൾ സാധുതയുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡൽഹ, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് മാത്രമേ ജനുവരി 23 വരെ വിമാന സർവീസുകൾ അനുവദിക്കൂ.

എമിറേറ്റ്സും എത്തിഹാദും, ഒമാൻ എയറും കോഴിക്കോട് വിടുന്നു; കോഴിക്കോട് ഇനി ചെറിയ വിമാനങ്ങൾ മാത്രം

ഫ്ലൈറ്റ് ഷെഡ്യൂൾ

ഫ്ലൈറ്റ് ഷെഡ്യൂൾ

  • മുംബൈ - ലണ്ടൻ ഹീത്രോ
  • ഡൽഹി - ലണ്ടൻ ഹീത്രോ
  • ലണ്ടൻ ഹീത്രോ - മുംബൈ
  • ലണ്ടൻ ഹീത്രോ - ഡൽഹി
  • മുംബൈ - ലണ്ടൻ ഹീത്രോ
  • ലണ്ടൻ ഹീത്രോ - മുംബൈ
നിരോധനം

നിരോധനം

ഡിസംബർ 23 മുതൽ ജനുവരി 7 വരെ ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന എല്ലാ യാത്രാ വിമാനങ്ങളും ഇന്ത്യ നിർത്തിവച്ചിരുന്നു. ഇന്ത്യയിലെ പുതിയ കോവിഡ് -19 വേരിയന്റുമായി ബന്ധപ്പെട്ട കേസുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. തെക്കു കിഴക്കൻ ഇംഗ്ലണ്ടിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ജനിതക മാറ്റം സംഭവിച്ച വൈറസ്, നേരത്തെ കണ്ടെത്തിയ SARS-CoV-2 പതിപ്പിനേക്കാൾ കൂടുതൽ പകർച്ചാശേഷിയുള്ളതാണെന്നാണ് കണ്ടെത്തിയത്.

യുകെയിലേയ്ക്കുള്ള വിമാന സർവ്വീസുകൾ ഡിസംബർ 31 വരെ ഇന്ത്യ നിർത്തിവച്ചു

English summary

India - UK Air India Ticket Booking Starts, Things to Know | ഇന്ത്യ - യുകെ എയർ ഇന്ത്യ വിമാന ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു, അറിയേണ്ട കാര്യങ്ങൾ

Bookings can be made through the Air India website, booking offices, call center and authorized travel agents. Read in malayalam.
Story first published: Sunday, January 3, 2021, 14:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X