ഇന്‍ഫ്രാ, പൊതുമേഖലാ ബാങ്ക് ഓഹരികളില്‍ എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസിന്റെ 'പച്ചക്കൊടി'; അറിയാം ടാര്‍ഗറ്റ് വില

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംഭവബഹുലമായിരുന്നു കഴിഞ്ഞവാരം. ആദ്യം നിഫ്റ്റി സൂചിക 18,600 പോയിന്റെന്ന റെക്കോര്‍ഡ് ഉയരം കുറിക്കുന്നു; തുടര്‍ന്നുള്ള നാലു ദിനങ്ങളില്‍ തിരുത്തല്‍. വിശാല വിപണികളിലും ക്ഷീണം ഓളംതല്ലി. ഇതിനിടെ നിരവധി സ്ഥാപന നിക്ഷേപകര്‍ വില്‍പ്പനക്കാരായി. ഒരുപിടി പ്രമുഖ കമ്പനികള്‍ രണ്ടാം പാദത്തിലെ സാമ്പത്തിക കണക്കുകളിലും നിരാശപ്പെടുത്തി.

 

ഇതിനിടെ, പുതിയ ഉയരം കുറിച്ചുകൊണ്ടാണ് ബാങ്ക് നിഫ്റ്റി വെള്ളിയാഴ്ച്ച ഇടപാടുകള്‍ നടത്തിയത്. ബാങ്ക് നിഫ്റ്റിയായിരിക്കും ബെഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റിക്ക് ദിശകാട്ടുകയെന്ന സൂചന ഇപ്പോള്‍ ശക്തമാണ്.

രണ്ടു സ്റ്റോക്കുകൾ

ഈ ബഹളങ്ങള്‍ക്കിടെ പ്രമുഖ ആഭ്യന്തര ബ്രോക്കറേജായ എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് രണ്ടു കമ്പനികളുടെ സ്റ്റോക്കുകളില്‍ ബൈ റേറ്റിങ് പ്രഖ്യാപിച്ച് രംഗത്തുവരികയാണ്. ഒരെണ്ണം പൊതുമേഖലാ ബാങ്ക് ഓഹരിയാണ്; രണ്ടാമത്തേത് ഇന്‍ഫ്രാ സ്റ്റോക്കും. ഇവ ഏതെന്നല്ലേ? ഇന്ത്യന്‍ ബാങ്കും എബിബി ഇന്ത്യയും. ഇരു സ്‌റ്റോക്കുകളിലും എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് നടത്തുന്ന പ്രവചനം ചുവടെ അറിയാം.

1. എബിബി ഇന്ത്യ

1. എബിബി ഇന്ത്യ

11 ശതമാനം വളര്‍ച്ചാ സാധ്യതയാണ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മേഖലയില്‍ നിന്നുള്ള എബിബി ഇന്ത്യയില്‍ എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് വിലയിരുത്തുന്നത്. മൂന്നു മാസം കൊണ്ട് കമ്പനിയുടെ ഓഹരി വില 2,120 രൂപ വരെ ഉയരാമെന്ന് ഇവര്‍ പറയുന്നു. സ്റ്റോക്കില്‍ ബ്രോക്കറേജ് നിര്‍ദേശിക്കുന്ന ടാര്‍ഗറ്റ് വിലയും ഇതുതന്നെ. 1,750 രൂപയില്‍ നിക്ഷേപകര്‍ക്ക് സ്റ്റോപ്പ് ലോസ് നിശ്ചയിക്കാം.

വിപണിയിൽ

വെള്ളിയാഴ്ച്ച 1.92 ശതമാനം നേട്ടത്തിലാണ് എബിബി ഇന്ത്യാ ലിമിറ്റഡ് ഓഹരികള്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. 1,897 രൂപയില്‍ തുടങ്ങി 1,911 രൂപയില്‍ കമ്പനി ഇടപാടുകള്‍ അവസാനിപ്പിച്ചു.

കഴിഞ്ഞ അഞ്ച് ദിവസത്തെ ചിത്രത്തില്‍ 3.30 ശതമാനവും ഒരു മാസത്തെ ചിത്രത്തില്‍ 3.02 ശതമാനവും നേട്ടം സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. ആറു മാസത്തെ കണക്കുകളിലും കാണാം 39.58 ശതമാനം ഉയര്‍ച്ച. ഏപ്രില്‍ 26 -ന് 1,369.10 രൂപയായിരുന്നു എബിബി ഇന്ത്യയുടെ ഓഹരി വില.

Also Read: 1 വര്‍ഷം കൊണ്ട് 10,000 രൂപ 23.49 ലക്ഷമായി; അറിയുമോ ഈ സ്‌റ്റോക്കിനെ?

ടെക്നിക്കൽ ചാർട്ട്

ഈ വര്‍ഷം മാത്രം 55 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് തിരിച്ചുകിട്ടിയിട്ടുണ്ട്. ജനുവരി 1 -ന് 1,232.70 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. 52 ആഴ്ചക്കിടെ 1,943.90 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 868.60 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

ടെക്‌നിക്കല്‍ ചാര്‍ട്ടില്‍ 1,930 - 1,940 എന്ന അടിത്തറ ഭേദിച്ച് അപ്‌സൈഡ് ബ്രേക്കൗട്ടിനുള്ള ശ്രമത്തിലാണ് ഈ സ്‌റ്റോക്ക്. പ്രതിവാര ചാര്‍ട്ടില്‍ അടിഭാഗത്തെ ഉയര്‍ന്ന നിലകള്‍ (ഹയര്‍ ബോട്ടം) സുസ്ഥിരമായ തുടരുന്നുണ്ട്. സമീപകാലത്ത് സ്വിങ് ചാര്‍ട്ടില്‍ കുറിക്കപ്പെട്ട 1,790 നില ശ്രേണിയിലെ പുതിയ 'ഹയര്‍ ബോട്ടമായും' മാറിയേക്കാം.

ആർഎസ്ഐ ചിത്രം

പറഞ്ഞുവരുമ്പോള്‍ പ്രതിവാരമുള്ള 14 പീരിയഡ് ആര്‍എസ്‌ഐ ചിത്രം (റിലേറ്റീവ് സ്‌ട്രെങ്ത് ഇന്‍ഡക്‌സ്) 60-62 നിലകളില്‍ നിന്നും ഉയരുന്നത് കാണാം. വരുംനാളുകളില്‍ എബിബി ഇന്ത്യയുടെ സ്റ്റോക്ക് വില വര്‍ധിക്കാനുള്ള സാധ്യതയാണിത് നല്‍കുന്നത്. എന്തായാലും എബിബി ഇന്ത്യാ ലിമിറ്റഡിന്റെ മൊത്തത്തിലുള്ള ചാര്‍ട്ട് പാറ്റേണ്‍ പരിശോധിച്ചാലും ലോങ് ട്രേഡിനുള്ള അവസരം ദൃശ്യമാണ്.

2. ഇന്ത്യന്‍ ബാങ്ക്

2. ഇന്ത്യന്‍ ബാങ്ക്

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഇന്ത്യന്‍ ബാങ്കിലും ബുള്ളിഷ് ട്രെന്‍ഡാണ് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് പ്രവചിക്കുന്നത്. അടുത്ത ആറു മാസം കൊണ്ട് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരി വില 205 രൂപ വരെ എത്താമെന്ന് ഇവര്‍ പറയുന്നു. സ്റ്റോക്കില്‍ ഇവര്‍ നിര്‍ദേശിക്കുന്ന ടാര്‍ഗറ്റ് വിലയും ഇതുതന്നെ. ഇപ്പോഴത്തെ ഓഹരി വില അടിസ്ഥാനപ്പെടുത്തുമ്പോള്‍ 12 ശതമാനം വളര്‍ച്ചാ സാധ്യത ഇന്ത്യന്‍ ബാങ്കില്‍ ബ്രോക്കറേജ് കല്‍പ്പിക്കുന്നുണ്ട്.

Also Read: മികച്ച ലാഭം കുറിക്കാന്‍ കഴിയുന്ന 2 സ്‌റ്റോക്കുകള്‍; മോട്ടിലാല്‍ ഓസ്‌വാളും എംകെയ് ഗ്ലോബലും പറയുന്നു

പ്രകടനം

വെള്ളിയാഴ്ച്ച 4.62 ശതമാനം നേട്ടത്തിലാണ് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. 176.55 രൂപയില്‍ തുടങ്ങി 182.25 രൂപയില്‍ ബാങ്ക് ഇടപാടുകള്‍ അവസാനിപ്പിച്ചു.

കഴിഞ്ഞ അഞ്ച് ദിവസത്തെ ചിത്രത്തില്‍ 5.35 ശതമാനവും ഒരു മാസത്തെ ചിത്രത്തില്‍ 45.80 ശതമാനവും നേട്ടം സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. ആറു മാസത്തെ കണക്കുകളിലും കാണാം 66.29 ശതമാനം ഉയര്‍ച്ച. ഏപ്രില്‍ 26 -ന് 109.60 രൂപയായിരുന്നു ഇന്ത്യന്‍ ബാങ്കിന്റെ ഓഹരി വില.

പ്രതീക്ഷ

ഈ വര്‍ഷം മാത്രം 106.28 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് തിരിച്ചുകിട്ടിയിട്ടുണ്ട്. ജനുവരി 1 -ന് 88.35 രൂപയായിരുന്നു ബാങ്കിന്റെ ഓഹരി വില. 52 ആഴ്ചക്കിടെ 185.75 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 57.35 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

ടെക്‌നിക്കല്‍ വശം പരിശോധിച്ചാല്‍ പ്രതിവാര ചാര്‍ട്ടില്‍ 'അസെന്‍ഡിങ് ട്രയാംഗിള്‍' (ആരോഹണ ത്രികോണം) പാറ്റേണില്‍ നിന്നും സ്റ്റോക്ക് പുറത്തുവന്നത് കാണാം. മുന്‍ ബ്രേക്കൗട്ട് നിലയിലേക്കാണ് ഓഹരി വിലയുടെ ഇപ്പോഴത്തെ സഞ്ചാരം. എന്തായാലും തിരുത്തലിന് ശേഷം പ്രാഥമിക ഉയര്‍ച്ച പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ.

നിഫ്റ്റി ബാങ്ക്

ഉയര്‍ന്ന തലങ്ങളും ഉയര്‍ന്ന അടിത്തട്ടുകളും (ഹയര്‍ ടോപ്പും ഹയര്‍ ബോട്ടവും) മുറുക്കെപ്പിടിക്കുന്ന ബുള്ളിഷ് ട്രെന്‍ഡാണ് സ്റ്റോക്ക് പ്രാഥമികമായി പിന്തുടരുന്നത്. ഇതിനിടെ, ഇടക്കാലത്തേക്കുള്ള 'ഡൗണ്‍വാര്‍ഡ് സ്ലോപ്പിങ് ട്രെന്‍ഡ് ലൈനില്‍' നിന്നും നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക പുറത്തുകടന്ന കാര്യവും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.

Also Read: ഈ വര്‍ഷം നിക്ഷേപകര്‍ക്ക് കിട്ടിയത് 100% ലാഭം; ഈ സ്റ്റോക്ക് ഇനിയും ഉയരുമെന്ന് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ്

ഓഹരി പങ്കാളിത്തം

ജൂണ്‍ പാദത്തില്‍ 11,608.53 കോടി രൂപയാണ് ഇന്ത്യന്‍ ബാങ്ക് മൊത്തം വരുമാനം കണ്ടെത്തിയത്. 8.24 ശതമാനം വളര്‍ച്ച. മുന്‍പാദത്തില്‍ ഇത് 10,724.53 കോടി രൂപയായിരുന്നു. കഴിഞ്ഞ പാദം 1,259.82 കോടി രൂപയാണ് നികുതിക്ക് ശേഷം ബാങ്ക് ലാഭം രേഖപ്പെടുത്തിയതും.

സെപ്തംബറിലെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ബാങ്കിന്റെ 79.86 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ കൈവശമാണുള്ളത്. വിദേശ സ്ഥാപന നിക്ഷേപകര്‍ക്ക് 2.41 ശതമാനവും ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ക്ക് 10.52 ശതമാനവും ഓഹരി പങ്കാളിത്തം ഇന്ത്യന്‍ ബാങ്കിലുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

English summary

Indian Bank And ABB India; HDFC Securities Recommend These Two Stocks For Short To Medium-Term Gains

Indian Bank And ABB India; HDFC Securities Recommend These Two Stocks For Short To Medium-Term Gains. Read in Malayalam.
Story first published: Sunday, October 24, 2021, 17:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X