വിമാന കമ്പനികൾക്ക് ഇനി 80% സീറ്റുകളും വിൽക്കാൻ അനുമതി, വിമാന യാത്രക്കാരുടെ എണ്ണം കൂടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡൽഹി: ഇന്ത്യയിലെ എയർലൈനുകൾക്ക് ആഭ്യന്തര വിമാനങ്ങളിൽ വിമാനത്തിന്റെ ശേഷിയുടെ 80% വരെ സീറ്റുകൾ വിൽക്കാൻ അനുമതി. ഇതുവരെ അനുവദിച്ച 70 ശതമാനത്തിൽ നിന്നാണ് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി സീറ്റുകളുടെ ശേഷി വർദ്ധിപ്പിച്ചിരിക്കുന്നത്. കൊവിഡ് -19 മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിലൊന്നാണ് വ്യോമയാന മേഖല. ക്രിസ്മസ്, ന്യൂ ഇയർ എന്നിവ വരാനിരിക്കുന്നതിനാൽ കൂടുതൽ യാത്രക്കാരെ അനുവദിക്കുന്ന പുതിയ ഇളവ് എയർലൈനുകൾക്ക് ആശ്വാസമാകും.

 

ആഭ്യന്തര വിമാന സർവ്വീസ്

ആഭ്യന്തര വിമാന സർവ്വീസ്

മെയ് 25ന് 30,000 യാത്രക്കാരുമായാണ് ആഭ്യന്തര വിമാന സർവ്വീസുകൾ പുനരാരംഭിച്ചത്. 2020 നവംബർ 30ന് യാത്രക്കാരുടെ എണ്ണം 2.52 ലക്ഷത്തിലെത്തിടെന്ന് പുരി ട്വിറ്ററിൽ കുറിച്ചു. വ്യോമയാന മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനയ്ക്ക് മുന്നോടിയായാണ് മന്ത്രി ട്വിറ്ററിൽ ഇക്കാര്യം അറിയിച്ചത്.

പ്രവാസികൾക്ക് സന്തോഷ വാർത്ത; യുഎഇ- ഇന്ത്യ വിമാന യാത്രാ നിരക്ക് 20 ശതമാനമായി കുറഞ്ഞേക്കും

ബുക്കിംഗ് ഉയർന്നു

ബുക്കിംഗ് ഉയർന്നു

കൊവിഡ് -19 വ്യാപനം തടയുന്നതിനായി രണ്ട് മാസത്തേക്ക് പൂർണമായും അടച്ചിട്ടിരുന്ന വിമാന സർവ്വീസുകൾ പിന്നീട് മെയ് 25നാണ് പുനരാരംഭിച്ചത്. അതിനുശേഷം, ഏതാനും മാസങ്ങളായി വിമാന യാത്രാ ഗതാഗതം ക്രമേണ വർദ്ധിച്ചു വരികയാണ്. എയർലൈൻ ബുക്കിംഗുകൾ ഉയർന്നു. ദിവസേനയുള്ള ആഭ്യന്തര യാത്രക്കാരുടെ എണ്ണം 2,50,000 ആയി. എന്നിരുന്നാലും മഹാമാരിയ്ക്ക് മുമ്പുള്ള സമയത്തേക്കാൾ ഏറെ പിന്നിലാണ് സംഖ്യകൾ.

യാത്രക്കാരുടെ എണ്ണം

യാത്രക്കാരുടെ എണ്ണം

ആഭ്യന്തര വിമാനക്കമ്പനികൾ ഒക്ടോബറിൽ 5.27 മില്യൺ യാത്രക്കാരെ കയറ്റിയിരുന്നു. വാർഷികാടിസ്ഥാനത്തിൽ ഇത് 57 ശതമാനം കുറവാണ്. ആളുകൾ അവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാണാൻ യാത്ര ചെയ്യുന്നതിനാൽ ഡിസംബർ-ജനുവരി മാസങ്ങളിൽ യാത്രക്കാരുടെ ഗതാഗതം ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് ഗുഡ്ഗാവ് ആസ്ഥാനമായുള്ള നോ-ഫ്രിൽ എയർലൈനിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രതീക്ഷകൾ

പ്രതീക്ഷകൾ

കോർപ്പറേറ്റ്, ബിസിനസ് യാത്രകൾക്കുള്ള ബുക്കിംഗ് ദുർബലമായി തുടരുകയാണെങ്കിലും 2021 ൽ ഈ മേഖലയിലും വർദ്ധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി നിരീക്ഷകർ പറഞ്ഞു. ഡിസംബറോടെ വ്യവസായം കൊവിഡ് മുമ്പുള്ള ശേഷിയുടെ 80 ശതമാനത്തിലേക്കും 2021 മാർച്ച്-ഏപ്രിൽ മാസത്തോടെ മുഴുവൻ ശേഷിയിലേക്കും തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായി ചില ഉദ്യോഗസ്ഥർ വ്യക്തമാക്കി.

തിരിച്ചുവരുമോ ജെറ്റ് എയർവേയ്സ്? സാധ്യത അതികഠിനമെന്ന് വിദഗ്ധർ

അന്താരാഷ്ട്ര വിമാന സർവീസുകൾ

അന്താരാഷ്ട്ര വിമാന സർവീസുകൾ

അതേസമയം, ഇന്ത്യയിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ ഡിസംബർ 31 വരെ നിർത്തിവച്ചിരിക്കുകയാണ്. വിദേശ വിമാന സർവീസുകൾ എട്ട് മാസത്തേക്കാണ് നിർത്തിവച്ചിരിക്കുന്നത്. എന്നാൽ ചരക്ക് വിമാനങ്ങളും സിവിൽ ഏവിയേഷൻ റെഗുലേറ്റർ പ്രത്യേകമായി അനുവദിച്ചിട്ടുള്ളവ, വന്ദേ ഭാരത് വിമാനങ്ങൾ, ചാർട്ടർ ഫ്ലൈറ്റുകൾ, എയർ ബബിൾ വിമാനങ്ങൾ എന്നിവ സർവ്വീസ് നടത്തുന്നുണ്ട്.

ജെറ്റ് എയർവേയ്സ് ഉടൻ തിരിച്ചെത്താന്‍ സാധ്യത; റെസല്യൂഷൻ പ്രെഫഷണൽ

English summary

Indian Domestic Airlines Allowed To Sell 80% Seats: Civil Aviation Minister Hardeep Singh Puri | വിമാന കമ്പനികൾക്ക് ഇനി 80% സീറ്റുകളും വിൽക്കാൻ അനുമതി, വിമാന യാത്രക്കാരുടെ എണ്ണം കൂടും

Indian airlines allowed to sell seats on domestic flights up to 80% of aircraft capacity. Read in malayalam.
Story first published: Thursday, December 3, 2020, 17:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X