ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കലിൽ, പ്രതീക്ഷിച്ചതിലും ശക്തമെന്ന് റിസർവ് ബാങ്ക് ​ഗവ‍ർണ‍ർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുക്കൽ പ്രതീക്ഷിച്ചതിലും ശക്തമാണെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഉത്സവ സീസൺ അവസാനിച്ചതിനുശേഷം ഉപഭോ​ഗം സുസ്ഥിരത പാലിക്കേണ്ടതുണ്ടെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഫോറിൻ എക്സ്ചേഞ്ച് ഡീലേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ വാർഷിക ദിന പരിപാടിയിൽ സംസാരിച്ച ദാസ് ലോകമെമ്പാടും ഇന്ത്യയിലും വളർച്ചയ്ക്ക് ദോഷകരമായ നിരവധി പ്രതിസന്ധികളുണ്ടെന്ന് പറഞ്ഞു.

ലക്ഷ്മി വിലാസ് ബാങ്കിന് സംഭവിച്ചത് എന്ത്? നിക്ഷേപകരുടെ പണത്തിന് എന്ത് സംഭവിക്കും? ആർബിഐ രക്ഷിക്കുമോ?

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കലിൽ, പ്രതീക്ഷിച്ചതിലും ശക്തമെന്ന് റിസർവ് ബാങ്ക് ​ഗവ‍ർണ‍ർ

 

ഒന്നാം പാദത്തിൽ സമ്പദ്‌വ്യവസ്ഥയിൽ 23.9 ശതമാനം കുത്തനെ ഇടിവുണ്ടായതായും രണ്ടാം പാദത്തിന് ശേഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കലിന്റെ വേഗതയിൽ പ്രതീക്ഷിച്ചതിലും ശക്തമായ പ്രകടനം കാഴ്ചവച്ചതായും ദാസ് പറഞ്ഞു. സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 23.9 ശതമാനം ഇടിഞ്ഞു. ഈ സാമ്പത്തിക വർഷം മൊത്തത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 9.5 ശതമാനം കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി റിസർവ് ബാങ്ക് പറഞ്ഞു.

ജിഎസ്ടിയുടെ കരുണ കാത്ത് വാഹന വിപണി, ഇടപാടുകള്‍ ശക്തമാക്കാന്‍ നികുതി ഇളവ് ആവശ്യം!!

വളർച്ച മെച്ചപ്പെട്ടുവെങ്കിലും, യൂറോപ്പിന്റെ ചില ഭാഗങ്ങളിലും ഇന്ത്യയുടെ ചില ഭാഗങ്ങളിലും അടുത്തിടെയുണ്ടായ വൈറസ് കേസ് വ‍ർദ്ധനവ് വളർച്ചയ്ക്ക് ദോഷകരമായ അപകടസാധ്യതകളാണ്. ഉത്സവ സീസണിന് ശേഷമുള്ള ഉപഭോ​ഗത്തിന്റെ സുസ്ഥിരതയെക്കുറിച്ചും വാക്‌സിനേഷനെ ചുറ്റിപ്പറ്റിയുള്ള വിപണി പ്രതീക്ഷകളിലും ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English summary

Indian Economy Recovering Stronger Than Expected: Reserve Bank Governor | ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കലിൽ, പ്രതീക്ഷിച്ചതിലും ശക്തമെന്ന് റിസർവ് ബാങ്ക് ​ഗവ‍ർണ‍ർ

Reserve Bank of India Governor Shaktikanta Das has said that the recovery of the Indian economy is stronger than expected. Read in malayalam.
Story first published: Thursday, November 26, 2020, 15:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X