ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ചില കഴിഞ്ഞകാല കണക്കുകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ 10 വർഷത്തിനിടയിൽ രാജ്യത്ത് നിരവിധ സാമ്പത്തിക മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഈ ദശകത്തിലെ ആദ്യ ബജറ്റിനായാണ് നമ്മൾ ഇപ്പോൾ കാത്തിരിക്കുന്നത്. 2008ന് ശേഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച വളരെ ദുർബലമാണ്. ഭക്ഷ്യവസ്തുക്കളുടെ ഉയർന്ന വില കാരണം പണപ്പെരുപ്പം ആറുവർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തി. വരുമാന ശേഖരണ വളർച്ച ഒരു ദശകത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്.

 

നികുതി വരുമാനം

നികുതി വരുമാനം

2019-20 വർഷത്തേക്കുള്ള അറ്റനികുതി പിരിവിൽ 25 ശതമാനം വർധനവ് സർക്കാർ പ്രതീക്ഷിച്ചിരുന്നെങ്കിലും നവംബർ വരെ നികുതി വരുമാനം 2.6 ശതമാനം മാത്രമാണ് ഉയർന്നത്. 2020 മാർച്ച് 31 വരെയുള്ള സാമ്പത്തിക വർഷത്തിന്റെ അവസാന നാല് മാസങ്ങളിൽ നികുതി പിരിവ് ഉയർന്നാലും, കുറവ് പരിഹരിക്കാൻ ഇത് പര്യാപ്തമല്ല. ആഗോള സാമ്പത്തിക പ്രതിസന്ധി ലോക സമ്പദ്‌വ്യവസ്ഥയെ നടുക്കിയ 2009 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായ 5 ശതമാനത്തിലാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ച സർക്കാർ ഇപ്പോൾ പ്രവചിച്ചിരിക്കുന്നത്.

ഐഎംഎഫ് പ്രവചനം

ഐഎംഎഫ് പ്രവചനം

2019ൽ 6.1 ശതമാനം വളർച്ച പ്രവചിച്ചിരുന്ന ഐ‌എം‌എഫ് നിലവിൽ വളർച്ച 4.8 ശതമാനമായി പരിഷ്കരിച്ചു. ഇത് ആറുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. 2020 ൽ ഇന്ത്യ 6.1 ശതമാനമായി വളരുമെന്ന് കണക്കാക്കുന്നു. ധനപരമായ വെല്ലുവിളികൾ കണക്കിലെടുക്കുമ്പോൾ, സമ്പദ്‌വ്യവസ്ഥയെ ഊർജ്ജിതമാക്കുന്നതിനും ഉപഭോക്തൃ ആത്മവിശ്വാസം 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ തൊഴിലില്ലായ്മ നേരിടാൻ സർക്കാരിന് എന്തുചെയ്യാനാകും എന്ന് നോക്കാം?

മാന്ദ്യത്തെ ലഘൂകരിക്കാനുള്ള മാർഗങ്ങൾ

മാന്ദ്യത്തെ ലഘൂകരിക്കാനുള്ള മാർഗങ്ങൾ

കോർപ്പറേറ്റ് നികുതി വെട്ടിക്കുറയ്ക്കുക, റീട്ടെയിൽ, ഉൽപ്പാദനം, കൽക്കരി ഖനനം എന്നിവയിൽ നേരിട്ടുള്ള വിദേശ നിക്ഷേപ നിയമങ്ങൾ ലഘൂകരിക്കുക, സ്വകാര്യവൽക്കരണത്തിലേക്ക് നീങ്ങുക എന്നിവയുൾപ്പെടെ മാന്ദ്യത്തെ പ്രതിരോധിക്കാനുള്ള നീക്കങ്ങൾ സർക്കാർ ഇതിനകം നടത്തിയിട്ടുണ്ട്. എങ്കിലും സാമ്പത്തിക സൂചകങ്ങൾ ഇപ്പോഴും താഴ്ന്ന നിലയിൽ തന്നെയാണ്. അതിനാൽ നാളെ ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിലാണ് എല്ലാവരും പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. 2014 മുതൽ 2019 വരെയുള്ള ചില സാമ്പത്തിക കണക്കുകൾ ഇതാ..

ധനക്കമ്മി

ധനക്കമ്മി

 • 2014 സാമ്പത്തിക വർഷം - 4.5%
 • 2015 സാമ്പത്തിക വർഷം - 4.1%
 • 2016 സാമ്പത്തിക വർഷം - 3.9%
 • 2017 സാമ്പത്തിക വർഷം - 3.5%
 • 2018 സാമ്പത്തിക വർഷം - 3.2%
 • 2019 സാമ്പത്തിക വർഷം (കണക്കാക്കുന്നത്) - 3.3%
വാർഷിക ശരാശരി സിപിഐ പണപ്പെരുപ്പം

വാർഷിക ശരാശരി സിപിഐ പണപ്പെരുപ്പം

 • 2019 - 7.49%
 • 2018 - 4.85%
 • 2017 - 4.2%
 • 2016 - 4.97%
 • 2015 - 5.88%
 • 2014 - 6.37%

ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി ചുരുങ്ങുന്നു, പക്ഷെ ശുഭസൂചകമല്ല - കാരണമിതാണ്

വാർഷിക ജിഡിപി വളർച്ച

വാർഷിക ജിഡിപി വളർച്ച

 • 2020 മുൻകൂർ എസ്റ്റിമേറ്റ് - 5%
 • 2019 - 5%
 • 2018 - 6.8%
 • 2017 - 7.1%
 • 2016 - 8.2%
 • 2015 - 8.0%
 • 2014 - 7.41%

എടിഎം, ഡെബിറ്റ് കാർഡ്, എൻഇഎഫ്‌ടി ഇടപാടുകൾക്ക് നിയമം മാറി - ഇന്ന് മുതൽ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

English summary

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ചില കഴിഞ്ഞകാല കണക്കുകൾ

The country has undergone many economic changes over the last 10 years. We are now waiting for the first budget of the decade. Read in malayalam.
Story first published: Friday, January 31, 2020, 11:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X