ഈ വര്‍ഷം പോലെയല്ല 2021 ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ മികച്ചതാവും; മാരുതി ചെയര്‍മാന്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കൊവിഡ് വ്യാപനവും ലോക്ക് ഡൗണും സൃഷ്ടിച്ച സാമ്പത്തി ആഘാതത്തില്‍ നിന്നും സമ്പദ് വ്യവസ്ഥ സാവധാനത്തില്‍ തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്. 2020 നെ അപേക്ഷിച്ച് അടുത്ത വര്‍ഷം കൂടുതല്‍ മികച്ചതാകുമെന്നാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ ആര്‍ സി ഭാഗവ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. സമ്പദ് വ്യവസ്ഥയില്‍ അടുത്ത വര്‍ഷം തിരിച്ച് വരവുണ്ടാക്കും കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും രാജ്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ മാസത്തെ റീട്ടെയില്‍ വില്‍പ്പനക്കണക്കുകള്‍ മികച്ചതാകുമെന്ന പ്രതീക്ഷയും ഭാര്‍ഗവ പങ്കുവെച്ചു.

 

ജപ്പാനിലെ സുസുക്കി മോട്ടോർ കോർപ്പറേഷന്റെ പ്രാദേശിക യൂണിറ്റ് നവംബറിൽ വിൽപ്പനയിൽ 1.7 ശതമാനം വർധന രേഖപ്പെടുത്തി 1,53,223 യൂണിറ്റായി. കഴിഞ്ഞ വർഷം നവംബറിൽ 1,50,630 യൂണിറ്റുകളായിരുന്നു വിറ്റതെന്നും അദ്ദേഹം പറഞ്ഞു. മാരുതി സുസുക്കിയുടെ ആഭ്യന്തര വിൽപ്പന കഴിഞ്ഞ മാസം 1,44,219 യൂണിറ്റായി ഉയർന്നു. 2019 നവംബറിൽ 1,43,686 യൂണിറ്റായിരുന്നു. ഈ വർഷം ആദ്യം ലോക്ക്ഡണുകൾ ഏർപ്പെടുത്തിയത് മൂലം ഉൽപ്പാദനം നിലച്ച അവസ്ഥയിൽ നിന്ന് മാരുതി ക്രമേണ ഉൽപാദനം വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം പോലെയല്ല 2021 ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ മികച്ചതാവും; മാരുതി ചെയര്‍മാന്‍

ഡിസംബറിലെ ചില്ലറ വിൽ‌പന വളരെ മികച്ചതായിരിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം മുന്നോട്ട് വെച്ചു. ഉത്സവ സീസണ്‍ കഴിഞ്ഞിട്ടും ഡീലര്‍മാരില്‍ നിന്ന് വലിയ അളവില്‍ ഓര്‍ഡറുകള്‍ തങ്ങളിലേക്ക് എത്തുന്നതായും അദ്ദേഹം വ്യക്തമാക്കി. ഡീലർഷിപ്പുകളിലെ ഇൻവെന്ററികൾ വർഷങ്ങളായി അവർക്ക് ഉണ്ടായിരുന്ന ഏറ്റവും താഴ്ന്ന നിലയിലായിരിക്കാമെന്നും ബ്ലൂംബെര്‍ഗ് ടെലിവിഷന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സി ഭാര്‍ഗവ പറഞ്ഞു.

റബ്ബര്‍ വ്യാപാരവും ഡിജിറ്റലാകുന്നു ; 2021 ഫെബ്രുവരിയില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സംവിധാനം ഒരുങ്ങും

English summary

Indian economy will be even better in 2021; Maruti Chairman

Indian economy will be even better in 2021; Maruti Chairman
Story first published: Thursday, December 3, 2020, 19:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X